Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് 90 കിലോ, ഇന്ന് സൈസ് സീറോ, അറിയാം ഈ ബോളിവുഡ് രഹസ്യങ്ങൾ

Weight Loss Stories അർജുൻ കപൂർ, ആലിയ ഭട്ട്, സൊനാക്ഷി സിൻഹ, പരിണീതി ചോപ്ര

സിക്സ് പാക് ശരീരവുമായി മനം കവർന്ന ഹീറോകളും സൈസ് സീറോ ശരീരവുമായി വിലസുന്ന ഹീറോയിനുകളുമൊക്കെയാണ് നമ്മുടെ സങ്കൽപത്തിലെ ബോ​ളിവു‍ഡ് താരങ്ങൾ. പക്ഷേ അവരിലേറെയും ബിടൗണിൽ എത്തുന്നതിനു മുമ്പുള്ള രൂപം ശ്രദ്ധിച്ചിട്ടുണ്ടോ? ഭൂരിഭാഗം പേരും സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതോെട വണ്ണം കുറയ്ക്കാൻ തുടങ്ങിയവരാണ്. ചില ബോളിവുഡ് താരങ്ങളുടെ വിജയകരമായ വണ്ണം കുറയ്ക്കൽ കഥകളാണ് താഴെ നൽകിയിരിക്കുന്നത്.

സൊനാക്ഷി സിൻഹ

sonakshi-fat

ബിടൗണിൽ എത്തുന്നതിനു മുമ്പ് സൊനാക്ഷി അസ്സലൊരു ചബ്ബി ഗേൾ ആയിരുന്നു. തുടുത്ത കവിളുകളും വണ്ണമാർന്ന ശരീര പ്രകൃതിയുമൊക്കെയായി ഒരു സെലിബ്രിറ്റി പരിവേഷത്തിലേ ആയിരുന്നില്ല താരം. അന്നത്തെ സൊനാക്ഷിയുടെ ഭാരം എത്രയായിരുന്നെന്നോ? 90 കിലോ. പിന്നീട് ദബാങ് എന്ന തന്റെ ആദ്യചിത്രത്തിനു മുന്നോടിയായാണ് സൊനാക്ഷി വണ്ണം കുറച്ചത്, ഒന്നും രണ്ടുമല്ല മുപ്പതു കിലോ കുറച്ചാണ് സൊനാക്ഷി എല്ലാവരെയും ഞെട്ടിച്ചത്. പ്രോട്ടീൻ ധാരളമടങ്ങിയ ഭക്ഷണവും കർശനമായ ഡയറ്റിങ്ങും യോഗയും ആഴ്ചയിൽ അഞ്ചു ദിവസത്തോളമുള്ള വർക്കൗട്ടുമൊക്കെയാണ് സൊനാക്ഷിയുടെ മെലിഞ്ഞു സുന്ദരിയാക്കിയത്. 

പരിണീതി ചോപ്ര

parineeti-fat

പ്രിയങ്ക ചോപ്രയുടെ കസിന്‍ കൂടിയായ പരിണീതി ചോപ്രയ്ക്ക് ഒരിക്കലും ബോളിവുഡ് ഒരു ലക്ഷ്യമേ ആയിരുന്നില്ല. അതുകൊണ്ടുതന്നെ വണ്ണം കുറയ്ക്കാൻ കക്ഷി തീരെ ശ്രമിച്ചിരുന്നുമില്ല. എന്നാൽ പിന്നീട് ഇഷക്സാദെ എന്ന ചിത്രത്തിനു വേണ്ടിയാണ് പരിണീതി വണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. ഇനി ഇപ്പോൾ കാണുന്ന മെലിഞ്ഞ ശരീരത്തിലേക്ക് പരിണീതിയെ എത്തിച്ചതെന്താണെന്നല്ലേ? നല് നാടൻ കളരിപ്പയറ്റ്. കൃത്യമാര്‍ന്ന ഡയറ്റും കളരിപ്പയറ്റ് പരിശീലനവുമാണ് പരിണീതിയുടെ വണ്ണം കുറച്ചത്. 

അർജുൻ കപൂർ

arjun-fat

ബോളിവു‍ഡിലെ പ്രശസ്ത നിർമാതാവ് േബാണി കപൂറിന്റെയും മോന കപൂറിന്റെയും പുത്രൻ അർജുൻ കപൂർ ഇന്നു കാണുന്ന ഹോട്ട് ആൻഡ് സെക്സി ലുക്കിൽ ആയിരുന്നില്ല മുമ്പ്. മുടി തോളൊപ്പം വളർത്തി അമിതവണ്ണവുമായി നടക്കുന്ന കൗമാരക്കാരൻ അർജുന്റെ ചിത്രം ഇപ്പോഴും സമൂഹമാധ്യമത്തിൽ വൈറലാണ്. അന്ന് 140 കിലോയോളമായിരുന്നു അർജുന്റെ ഭാരം. പിന്നീട് നാലുവർഷത്തോളമെടുത്താണ് അര്‍ജുൻ 50 കിലോ കുറച്ചത്. ആരോഗ്യകരമായ ജീവിതരീതിയും ഡയറ്റും ഒപ്പം സിനിമയോടുള്ള അടങ്ങാത്ത പാഷനുമൊക്കെയാണ് അർജുനെ ഇന്നു കാണുന്ന രൂപത്തിലേക്കെത്തിച്ചത്. 

സോനം കപൂര്‍

sonam-fat

ബോളിവു‍ഡിൽ സ്റ്റൈൽ ഐക്കൺ ആണ് സോനം കപൂര്‍. ഫാഷൻ അപ്റ്റുഡേറ്റ് ചെയ്യുന്നതിന്റെ കാര്യത്തിലും വ്യത്യസ്തമായ സ്റ്റൈലുകൾ പരീക്ഷിക്കുന്നതിന്റെ കാര്യത്തിലും സോനത്തിനെ വെല്ലാൻ ആരുമില്ല. സൈസ് സീറോ ലുക്കിലുള്ള സോനത്തിന് എന്തു വസ്ത്രവും ചേരുമെന്നു പ്രത്യേകം പറയേണ്ടല്ലോ. എന്നാൽ ഒരുകാലത്ത് താരം അത്ര മെലിഞ്ഞുണങ്ങിയായിരുന്നില്ല. സാവരിയ എന്ന ആദ്യചിത്രം പുറത്തിറങ്ങുന്നതിനു മുമ്പു വരെയും അനിൽ കപൂറിന്റെ പുത്രി കൂടിയായ സോനം ബബ്ലി ലുക്കിലുള്ള പെണ്‍കുട്ടിയായിരുന്നു. ശേഷം തന്റെ ചിത്രത്തിനും ബിടൗണിലെ നിലനിൽപിനും വേണ്ടി സോനം കുറച്ചത് 30 കിലോയോളമാണ്. പ്രോട്ടീൻ ഡയറ്റിനൊപ്പം നീന്തലും നൃത്തവുമൊക്കെ പരിശീലിച്ചാണ് സോനം തന്റെ വണ്ണം കുറച്ചത്. 

ഭൂമി പഡ്നേകർ‍

bhumi-fat

ബോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ അമിതവണ്ണവുമായി എത്തിയ നായികയായിരുന്നു ഭൂമി പഡ്നേക്കർ. സോ കോൾഡ് നായികാ സങ്കൽപങ്ങൾക്കു വിരുദ്ധമായ ലുക്കുമായെത്തിയ ഭൂമിയെ പലരും അമ്പരപ്പോടെയാണ് നോക്കിയതും. എന്നാൽ പിന്നീട് ഭൂമിക്കുണ്ടായ മാറ്റം ഞെട്ടിക്കുന്നതായിരുന്നു. നാലുമാസത്തിനുള്ളിൽ 21 കിലോയോളം കുറച്ച് താരം സൂപ്പർ ക്യൂട്ട് ലുക്കിലെത്തി. 

ആലിയ ഭട്ട്

alia-fat

ഹൈവേയിലൂടെയും ‍ഡിയർ സിന്ദഗിയിലൂടെയുമൊക്കെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ ആലിയ ഭട്ടും സിനിമയിലെത്തും മുമ്പ് ബബ്ലി സുന്ദരിയായിരുന്നു. അന്ന് അമ്പത്തിയെട്ടു കിലോയായിരുന്നു ആലിയയുടെ ഭാരം, പിന്നീട് തന്റെ ബോളിവു‍ഡ് അരങ്ങേറ്റത്തോട് അനുബന്ധിച്ചാണ് ആലിയ പരിശ്രമിച്ച് 20 കിലോ കുറച്ചത്. സിനിമകളിൽ അവസരം ലഭിക്കണമെങ്കിൽ വണ്ണം അൽപം കുറച്ചേ മതിയാകൂ എന്ന സംവിധായകൻ കരൺ ജോഹറിന്റെ നിർദേശവും കണക്കിലെടുത്തായിരുന്നു ആലിയ വണ്ണം കുറച്ചത്.

Read more :Lifestyle Malayalam Magazine, Beauty Tips in Malayalam