Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനഞ്ചു മിനിറ്റു പെർഫോമന്‍സിന് രൺവീർ വാങ്ങുന്നത് കോടികൾ !

Ranveer Singh രൺവീർ സിങ്

ബോളിവുഡിലെ എനർജി പാക് ആണ് രൺവീർ സിങ്. നടി ദീപിക പദുക്കോണിന്റെ ഉള്ളം കവർന്ന നായകന്‍. ഇരുവരുടെയും വിവാഹം എന്നായിരിക്കുമെന്ന ചർച്ചകള്‍ ഇപ്പോഴും തുടരുകയാണ്. അതിനിടയിലേക്കിതാ മറ്റൊരു വിശേഷം കൂടി. ഐപിഎല്ലിന്റെ പതിനൊന്നാം എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ രൺവീറും പങ്കെടുക്കുന്നുണ്ട്. പരിപാടിക്കിടയിലെ പ്രകടനത്തിന് താരം വാങ്ങുന്ന തുക കേട്ടു ഞെട്ടിയിരിക്കുകയാണ് പലരും. വെറും മിനിറ്റുകൾക്കു മാത്രം കോടികളാണ് രൺവീർ വാങ്ങുന്നത്. 

പതിനഞ്ചു മിനിറ്റോളം നീണ്ട പെർഫോമന്‍സിനായി താരം വാങ്ങുന്നത് അഞ്ചു േകാടിയാണത്രേ. ഇത്രേത്തോളം തുക കൊടുത്താലും രൺവീര്‍ അതിനർഹനാണെന്നു തോന്നിയതുകൊണ്ടാണ് അദ്ദേഹത്തെ തന്നെ ക്ഷണിച്ചതെന്നാണ് സംഘാടകരുടെ വാദം. സ്ത്രീകളോ പുരുഷന്മാരോ എന്നില്ലാതെ പ്രായഭേദ വ്യത്യാസമില്ലാതെ ആരാധകരുള്ള താരമാണ് രൺവീർ, അതുകൊണ്ടുതന്നെയാണ് ഐപിഎല്ലിന്റെ ഉദ്ഘാടന ചടങ്ങിെല പ്രകടനത്തിന് യോഗ്യൻ രൺവീർ ആണെന്നു തീരുമാനിക്കാൻ കാരണമെന്നും പറയപ്പെടുന്നു. 

അതിനിടെ താരത്തിന്റെ വിവാഹ വാർത്തകള്‍ സംബന്ധിച്ചും കഥകൾ ഏറെ ഉയരുന്നുണ്ട്. ദീപികയും രൺവീറും വിവാഹിതരായി കാണാൻ ആഗ്രഹിക്കുന്നവരിൽ ചിലര്‍ ഇരുവരുടെയും ഫോട്ടോഷോപ് വിവാഹ ചിത്രങ്ങൾ വൈറലാക്കുകയും ചെയ്തിരുന്നു. സഞ്ജയ് ലീലാ ബൻസാലിയുടെ 2013ൽ പുറത്തിറങ്ങിയ രാംലീലയിൽ അഭിനയിച്ചതോടെയാണ് ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന വാർത്തകൾ പരക്കുന്നത്. 

പിന്നീട് പല െപാതുവേദികളിലും ദീപികയ്ക്കൊപ്പം കൈകോർത്ത് രൺവീറിനെയും കാണുന്നതു പതിവായതോടെ അതൊരു പരസ്യമായ പ്രണയവുമായി മാറി. എന്തായാലും അധികം വൈകാതെ മറ്റൊരു വിവാഹമാമാങ്കത്തിനു കൂടി ബോളിവുഡ് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണെന്ന് ഏറെക്കുറെ ഉറപ്പായ സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകർ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam