Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപ്പുമാവും ദോശയും പിന്നെ വർക്കൗട്ടും, ദീപികയെപ്പോലെ സ്ലിം ആവാം

Deepika Padukone ദീപിക പദുക്കോൺ

ബിടൗണിലെ ക്യൂട്ട് താരമാണ് നടി ദീപിക പദുക്കോൺ. അഭിനയം മാത്രമല്ല തുറന്നു പറച്ചിലുകളും കൂടിയാണ് ദീപികയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. വിഷാദരോഗത്തിന് അടിമപ്പെട്ടതും അതിനെ മറികടന്നതുമൊക്കെ ആരാധകരോടു പങ്കുവയ്ക്കാൻ ദീപിക ഒരിക്കലും മടികാണിച്ചിട്ടില്ല. എന്തു കാര്യത്തെയും പോസിറ്റീവായി സമീപിക്കുന്നതും അച്ചടക്കമുള്ള ജീവിതശൈലിയുമൊക്കെയാണ് ദീപികയുടെ കരുത്തുകൾ. ഒപ്പം ഡയറ്റിങ്ങിലും വർക്കൗട്ടിലും കൃത്യമായ ചിട്ടയുമുണ്ട്. താരത്തിന്റെ സൗന്ദര്യത്തിനും മെലിഞ്ഞ ശരീരത്തിനും പിന്നിലെ പ്രധാന രഹസ്യവും അവ തന്നെയാണ്. 

ജങ്ക് ഫൂഡിനു ഗുഡ്ബൈ

ഭക്ഷണകാര്യത്തിൽ ഏറെ നിയന്ത്രണമുള്ളയാളാണ് ദീപിക. ഒരിക്കലും വാരിവലിച്ചു കഴിക്കില്ലെന്നു മാത്രമല്ല ഇഷ്ടമുള്ള ഭക്ഷണമായാൽ പോലും വേണ്ടെന്നു വയ്ക്കാൻ തയാറാണ്. ആരോഗ്യപ്രദമായ ഭക്ഷണത്തിനാണ് ദീപിക പ്രാധാന്യം നൽകുന്നത്, ഒപ്പം ജങ്ക് ഫൂഡിനോട് ഗുഡ്ബൈ പറയും. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും ദീപികയുടെ പട്ടികയിലുണ്ടാവില്ല. 

പ്രാതലിന്: രണ്ടു മുട്ട, കൊഴുപ്പു കുറഞ്ഞ പാൽ, ഉപ്പുമാവ്, ഇഡ്ഡലി, ദോശ തുടങ്ങിയ ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ ആണു ദീപികയ്ക്കിഷ്ടം. 

ഉച്ചയ്ക്ക്: രണ്ടു ചപ്പാത്തി, ഗ്രിൽഡ് ഫിഷ്, ശുദ്ധമായ പച്ചക്കറികൾ

ൈവകിട്ട്: നട്സ്, ഫിൽട്ടർ കോഫി

അത്താഴത്തിന്: ചപ്പാത്തി, പച്ചക്കറികൾ, സാലഡുകൾ 

ഓരോ രണ്ടുമണിക്കൂറിനിടയ്ക്കും മുന്തിരി, മാങ്ങ തുടങ്ങിയവയിലേതെങ്കിലും ജ്യൂസ് ആക്കി കുടിച്ചിരിക്കും. രാത്രികാലങ്ങളിൽ മാംസാഹാരം കഴിക്കാറേയില്ലാത്തയാളാണ് ദീപിക. 

Deepika Padukone ദീപിക പദുക്കോൺ

വർക്കൗട്ട് ഇല്ലെങ്കിൽ ദീപികയില്ല

എത്ര തന്നെ തിരക്കുകളുണ്ടെങ്കിലും വർക്കൗട്ട് മുടക്കാത്തയാളാണ് ദീപിക. ജിമ്മിലെ കാർഡിയോ, വെയ്റ്റ് ട്രെയിനിങ്, നൃത്തം, കായികം, യോഗ തുടങ്ങി ഒട്ടേറെ വ്യായാമ മുറകളും താരത്തിന്റെ പട്ടികയിലുണ്ട്. 

രാവിലെ ആറുമണിക്ക് എഴുന്നേൽക്കുന്ന ദീപികയുടെ ഒരുദിനം ആരംഭിക്കുന്നത് യോഗയിലൂടെയാണ്, ശേഷം അരമണിക്കൂർ‍ നടക്കും. ആരോഗ്യവും ദൃഢതയും വർധിപ്പിക്കാൻ പുഷ് അപ്–പുൾ അപ്, ക്രഞ്ചസ്, തുടങ്ങിയ വർക്കൗട്ടുകൾ ചെയ്യും. ശേഷം ലൈറ്റ് വെയ്റ്റ് ട്രെയിനിങ്ങുകളിലേക്കു നീങ്ങും. കഴിയുമ്പോഴെല്ലാം നൃത്തവും ദീപിക മുടക്കാറില്ല.  ധാരാളം വെള്ളം കു‌ടിക്കുന്നതിനൊപ്പം ശാന്തമായ ഉറക്കവുമാണ് തന്റെ സൗന്ദര്യ രഹസ്യമെന്നാണ് ദീപിക എപ്പോഴും പറയാറുളളത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam