Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനന്ദച്ചിരിയിൽ അച്ഛനും മകളും; വൈറലായി ഷാരൂഖും സുഹാനയും

Shahrukh Khan, Suhana Khan ഷാരൂഖ് ഖാനും മകൾ സുഹാനയും

ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തറപറ്റിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയക്കൊടി പാറിച്ചപ്പോൾ ഉടമയായ നടൻ ഷാരൂഖിന് സിനിമ ഹിറ്റായ സന്തോഷമായിരുന്നു. ഗാലറിയിലിരുന്ന് കളികാണുമ്പോൾ ആഹ്ലാദം പങ്കിടാൻ ഷാരൂഖിനൊപ്പം മകൾ സുഹാനയുമുണ്ടായിരുന്നു. പതിനേഴുകാരിയായ സുഹാനയുടെയും ഷാരൂഖിന്റെയും ആനന്ദനിമിഷങ്ങളാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ലോഗോ ആലേഖനം ചെയ്ത ടോപ്പും ഡെനിമും ധരിച്ച് സിംപിളായാണ് താരപുത്രി കളി കാണാനെത്തിയത്. ഈഡൻ ഗാർഡൻസിൽ ക്രിക്കറ്റ് പൂരം പൊടിപൊടിക്കുമ്പോൾ ഗാലറിക്കുള്ളിലെ താരരാജാവിനെയും പുത്രിയെയും പകർത്താൻ മൽസരിക്കുന്നവരും ഉണ്ടായിരുന്നു. 

സുഹാനയ്ക്കൊപ്പം സുഹൃത്ത് ഷാനായയും മൽസരം കാണാനെത്തിയിരുന്നു. സുഹാനയുടെ ബിടൗൺ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന ആരാധകർ ഓരോ ചിത്രങ്ങളും ആഘോഷമാക്കുകയാണ്. കിങ്ഖാന്റെയും സുഹാനയുടെയും ഫാൻപേജുകളിൽ ഇതിനകം തന്നെ ഐപിഎല്ലിൽ നിന്നുള്ള ചിത്രങ്ങൾ തരംഗമായിക്കഴിഞ്ഞു. 

നേരത്തെ ഗ്ലാമർ വസ്ത്രങ്ങൾ ധരിച്ചതിന്റെ പേരിൽ ഏറെ വിമർശനങ്ങൾക്കിരയായിട്ടുള്ള താരമാണ് സുഹാന. അടുത്തിടെ മുത്തശ്ശിക്കൊപ്പം നിന്നുള്ള ചിത്രത്തിലും അതിനു മുമ്പ് ഫാമിലി ഗെറ്റ് ടുഗെതറിൽ ധരിച്ച വസ്ത്രത്തിന്റെ പേരിലും താരം മോശം കമന്റുകൾക്കിരയായിരുന്നു. എന്നാൽ അവയൊന്നും തന്നെ തെല്ലും ബാധിക്കില്ലെന്നു പറയാതെപറഞ്ഞ് ജീവിതം ആഘോഷമാക്കുകയാണ് നാളെയുടെ ഈ ബിടൗണ്‍ സുന്ദരി. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam