Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് ഒവിയ, ഇന്ന് അബർനദി; ആരാധകരുടെ കണ്ണിലുണ്ണികൾ

Oviya, Abarnathi അബർനദി, ഒവിയ

റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ രണ്ടു താരങ്ങൾ, സിനിമ താരങ്ങൾക്കൊപ്പം ആരാധകർ, സമൂഹമാധ്യമത്തിലാകെ ഫാൻ പേജുകൾ; പറഞ്ഞുവന്നത് തമിഴ് ജനതയു‌െട ഉള്ളംകവർന്ന രണ്ടു പെൺകുട്ടികളെക്കുറിച്ചാണ്. ഒരാള്‍ മലയാളക്കര കടന്നു തമിഴ് മനസ്സിലിടം നേടിയ സുന്ദരിയും മറ്റൊരാൾ അസ്സൽ തമിഴ് പെണ്‍കൊടിയും. ബിഗ് ബോസ് ഷോയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയ നടി ഒവിയയും എങ്ക വീട്ടു മാപ്പിളൈ എ​ന്ന ഒരൊറ്റ ഷോയിലൂടെ സിനിമാ നടിമാരേക്കാൾ ആരാധകരെ സ്വന്തമാക്കിയ അബർനദിയും ആണത്.

നടൻ ആര്യക്കു വധുവിനെ കണ്ടെത്താനായി നടത്തിയ ഷോയായിരുന്നു എങ്ക വീട്ടു മാപ്പിളൈ. ഷോ തുടങ്ങിയതുതൊട്ട് അവസാനിക്കുന്നതു വരെയും പ്രേക്ഷകർ ഒരുപോലെ കൊണ്ടാടിയിരുന്ന പേര് അബർനദിയുടേതായിരുന്നു. ആര്യയുടെ മനസ്സിലിടം നേടാനായി എന്തുംചെയ്യാൻ തയാറായിരുന്ന, ആരെയും കൂസാതെ വെട്ടിത്തുറന്നു സംസാരിച്ചിരുന്ന അബർനദിക്ക് തുടക്കം മുതലേ ആരാധകർ ഏറെയായിരുന്നു. പരിപാടിയിൽ വിജയിയാവുന്നത് അബർനദി തന്നെയായിരിക്കുമെന്നു പലരും ഊഹിച്ചു. എന്നാൽ ആ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചാണ് അബർനദി എലിമിനേറ്റ് ആയത്. പിന്നെ പറയണോ, സമൂഹമാധ്യമത്തിലാകെ അബർനദി ഫാന്‍സിന്റെ വിളയാട്ടമായിരുന്നു. 

ബിഗ് ബോസ് ഷോയിലെയും പ്രധാന ആകർഷണമായിരുന്നു നടി ഒവിയ. താരത്തെ കാണാനായി മാത്രം ബിഗ് ബോസ് ഷോയ്ക്കു മുന്നിൽ ചടഞ്ഞുകൂടിയിരുന്നവർ ഏറെയുണ്ട്. ഒവിയയുടെ വെട്ടിത്തുറന്നുള്ള പെരുമാറ്റവും കുട്ടിത്തം നിറഞ്ഞ സംസാരവുമൊക്കയാണ് അവരെ കൂടുതൽ പ്രിയങ്കരിയാക്കിയത്. ഒവിയ ബിഗ് േബാസ് ഷോയിൽ നിന്നു പുറത്തായ സമയത്ത് സമൂഹമാധ്യമത്തിലുടനീളം ഒവിയ സപ്പോർട്ടേഴ്സിനെ കൊണ്ടു നിറഞ്ഞിരുന്നു. പലരും അബർനദിയെയും ഒവിയയെും താരതമ്യപ്പെടുത്തുകയാണിപ്പോൾ. ഒവിയ ആർമി, അബർനദി ആർമി എന്നു തുടങ്ങി ഇരുവർക്കും ഫാൻ പേജുകളും നിരവധിയാണ്.

oviya-abarnadi-1 ബിഗ് േബാസ് ഷോയിൽ നിന്ന് ഔട്ടായെങ്കിലും നടിയുടെ സ്റ്റാർ വാല്യൂ കുത്തനെ കൂടുകയാണു ചെയ്തത്. ബിഗ് േബാസ് ഷോയിൽ ആയിരിക്കേ മറ്റു മൽസരാർഥികൾ ഏറ്റവുമധികം...

ബിഗ് േബാസ് ഷോയിൽ നിന്ന് ഔട്ടായെങ്കിലും നടിയുടെ സ്റ്റാർ വാല്യൂ കുത്തനെ കൂടുകയാണു ചെയ്തത്. ബിഗ് േബാസ് ഷോയിൽ ആയിരിക്കേ മറ്റു മൽസരാർഥികൾ ഏറ്റവുമധികം പുറത്താക്കാനായി വോട്ട് ചെയ്തപ്പോഴും പ്രക്ഷകരുടെ സപ്പോർട്ട് കൊണ്ടുമാത്രം നിലനിന്ന താരമായിരുന്നു ഒവിയ. ഷോയിലെ മറ്റൊരു മൽസരാർഥിയായ ആരവുമായി നടിക്കുണ്ടായിരുന്ന ബന്ധം പ്രണയമാണെന്നു േഗാസിപ്പ് ഉയരുകയും ഇതോടെ ആരവ് ഒവിയയിൽ നിന്നും അകലുകയുമായിരുന്നു. ഈ വിഷമത്തിൽ ഒവിയ ഷോയുടെ െസറ്റിലെ നീന്തൽക്കുളത്തില്‍ ചാടിയിരുന്നെങ്കിലും സഹമൽസരാർഥികൾ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീടു ബിഗ്ബോസിൽ നിന്നു പുറത്തായെങ്കിലും ഒവിയയ്ക്ക് മറ്റു മുൻനിര നടിമാരേക്കാൾ ആരാധകവൃന്ദം കൂടുകയാണു ചെയ്തത്.

അതേ അവസ്ഥ തന്നെയാണ് അബർനദിയുടെ കാര്യത്തിലും ഉണ്ടായത്. ആര്യയെ കണ്ണുമടച്ചു സ്നേഹിച്ചിരുന്ന അബർനദിയുടെ പെരുമാറ്റം സഹമൽസരാർഥികളിൽ പലപ്പോഴും ഇഷ്ടക്കേടുണ്ടാക്കുന്നതായിരുന്നു. ആര്യയെ ബഹുമാനമില്ലാതെ എടാ േപാടാ എന്നൊക്കെയാണു വിളിക്കുന്നതെന്നും അബർനദിക്കു മര്യാദയോടെ പെരുമാറാൻ അറിയില്ലെന്നും അവർ പറഞ്ഞു. തന്നെ മാത്രമേ പ്രണയിക്കാവൂ, മറ്റെല്ലാവരും വെറും സുഹൃത്തുക്കൾ മാത്രമാണെന്നൊക്കെ പറഞ്ഞിരുന്ന അബർനദിയുടെ പ്രണയം പക്വതയാർന്നതല്ലെന്ന് പരിപാടിയിൽ ആര്യയും പറഞ്ഞിരുന്നു.

എലിമിനേഷൻ ആയെന്ന് അറിഞ്ഞതോടെ പരിപാടിയിൽ നിന്നു പുറത്തേക്കു പോകില്ലെന്നും പലരെയും വെറുപ്പിച്ചു താൻ നിന്നത് ആര്യക്കു വേണ്ടിയാണെന്നും പറഞ്ഞ് അബർനദി പൊട്ടിക്കരഞ്ഞതോടെ ആരാധകർ വീണ്ടും വീണു. ആര്യക്കു ചേർന്ന വധുവിനെ കണ്ടെത്താൻ സിനിമാരംഗത്തു നിന്നെത്തിയ സുഹൃത്തുക്കളിലേറെയും തിരഞ്ഞെടുത്തിരുന്നതും അബർനദിയെ ആയിരുന്നു. അതുകൊണ്ടുതന്നെ അബർനദി തന്നെ വിജയിയാകുമെന്ന് പലരും കണക്കുകൂട്ടി. എന്നാൽ പ്രേക്ഷകരെയും അബർനദി ഫാൻസിനെയും ഞെട്ടിക്കുന്ന തീരുമാനമാണുണ്ടായത്.

oviya-abarnathi-2 ഒവിയ ഇല്ലെങ്കിൽ ബിഗ്ബോസ് കാണുക പോലുമില്ലെന്നു പറഞ്ഞതുപോലെ അബർനദി ഇല്ലെങ്കിൽ എങ്ക വീട്ടു മാപ്പിളൈയും കാണില്ലെന്നു പലരും പറഞ്ഞു...

ആര്യയെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായെത്തിയ ഇരുപതുകാരി അബർനദി അവസാന അഞ്ചുപേരിൽ ഇടംനേടിയെങ്കിലും എലിമിനേഷനിൽ പുറത്തായതോടെ പലരും പരിപാടിക്കെതിരെ തിരിഞ്ഞ് അബർനദിക്കു പിന്തുണയുമായെത്തുകയാണ് ചെയ്തത്. ഒവിയ ഇല്ലെങ്കിൽ ബിഗ്ബോസ് കാണുക പോലുമില്ലെന്നു പറഞ്ഞതുപോലെ അബർനദി ഇല്ലെങ്കിൽ എങ്ക വീട്ടു മാപ്പിളൈയും കാണില്ലെന്നു പലരും പറഞ്ഞു. തുടങ്ങി രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ അബർനദിക്ക് ആരാധകർ ഏറെയായി.

എന്നാൽ അബർനദിയെ ഒവിയയുമായി താരതമ്യം ചെയ്യരുതെന്നു പറഞ്ഞു രംഗത്തെത്തുന്നവരും കുറവല്ല. ഒവിയയുടെ സ്ഥാനത്തേക്കു വരാൻ അബർനദിക്കു യോഗ്യതയില്ലെന്നും അബർനദിയുടേതു പോലെ അസൂയയോ മറ്റുള്ളവരുടെ വികാരം നോക്കാതെ സംസാരിക്കുന്നവളോ അല്ല ഒവിയ, അബർനദിയെ പോലെ പൊസസീവ് അല്ല ഒവിയയെന്നും പറയുന്നവരുണ്ട്. എന്തായാലും ഒവിയ–അബർനദി ഫാൻസിനെക്കൊണ്ടു നിറ‍ഞ്ഞിരിക്കുകയാണ് സമൂഹമാധ്യമം.

അതിനിടെ എങ്ക വീട്ടു മാപ്പിളൈയുടെ അവസാന ഘട്ടത്തിൽ പ്രേക്ഷകരെ അമ്പരപ്പിച്ച പ്രഖ്യാപനവുമായി ആര്യ രംഗത്തെത്തുകയും ചെയ്തിരുന്നു. അഗാത, സൂസാന, സീതാലക്ഷ്മി എന്നീ ഫൈനലിസ്റ്റുകൾ വധുവിന്റെ വേഷത്തിൽ പ്രതീക്ഷയോടെ കാത്തു നിൽക്കുന്നതിനിടെയാണ് തനിക്കാരെയും നിരാശപ്പെടുത്താൻ ആഗ്രഹമില്ല, ഇവരിൽ നിന്നൊരു വധുവിനെ തിരഞ്ഞെടുക്കാൻ സമയം നൽകണമെന്ന് ആര്യ വ്യക്തമാക്കിയത്. ഒരാളെ വധുവായി തിരഞ്ഞെടുക്കുമ്പോൾ മറ്റുരണ്ടുപേർക്ക് വിവാഹം മുടങ്ങിയ പ്രതീതിയുണ്ടാകാതിരിക്കാനാണ് ഈ തീരുമാനമെന്നായിരുന്നു ആര്യയുടെ വാദം. ഇതോടെ ആര്യക്കു ചേരുന്ന വധു അബർനദിയാണെന്നു പറഞ്ഞ് വീണ്ടും അബർനദി ഫാൻസ് രംഗത്തെത്തിയിട്ടുണ്ട്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam