Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയസാഫല്യത്തിനായി കാത്ത് മറ്റൊരു ബോളിവുഡ്–ക്രിക്കറ്റ് പ്രണയം

Yuvendra Chahal യുവേന്ദ്ര ചാഹൽ, തനിഷ്ക കപൂർ

ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധത്തിനു കാലങ്ങളുടെ പഴക്കമുണ്ട്. ആരാധകര്‍ ഒരുനോക്കിനായി കാത്തിരിക്കുന്ന ഗ്ലാമർ ലോകത്തു വിരാജിക്കുന്നവർ. ക്രിക്കറ്റ് താരങ്ങളും ബിടൗൺ സുന്ദരിമാരും വിവാഹിതരാകുന്നതും പുതിയ കാഴ്ചയല്ല, ഹർഭജൻസിങ്–ഗീത ബസ്ര, യുവരാജ് സിങ്–ഹസൽ കീച്ച്, തൊട്ട് അവസാനമായി കഴിഞ്ഞ വിരാട് കോഹ്‌ലി–അനുഷ്ക ശർമ പ്രണയം വരെ ആ ലിസ്റ്റിലുണ്ട്. ഇപ്പോഴിതാ മറ്റൊരു ബോളിവുഡ്–ക്രിക്കറ്റ് പ്രണയമാണ് ചർച്ചയാകുന്നത്. 

ലെഗ് സ്പിന്നർ യുവേന്ദ്ര ചാഹലും കാമുകിയും കന്നട നടിയുമായ തനിഷ്ക കപൂറുമാണ് പുതിയ പ്രണയജോഡികൾ. ഇരുവരും ഏറെനാളായി പ്രണയത്തിലാണത്രേ. പലപൊതുപരിപാടികളിലും യുവേന്ദ്ര ചാഹലിനൊപ്പം തനിഷ്കയെയും കണ്ടതോടെയാണ് പാപ്പരാസികൾക്കു സംശയമായത്. ഇങ്ങനെയൊക്കെയാണെങ്കിലും പ്രണയക്കാര്യം പരസ്യമാക്കുന്നതിനോടു തീരെ താൽപര്യമില്ല ഇരുവർക്കും. 

യുവേന്ദ്ര ചാഹലും തനിഷ്കയും വൈകാതെ വിവാഹിതരാകുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇക്കാര്യത്തിലും ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തിരക്കിൽ കഴിയുന്ന യുവേന്ദ്ര ചാഹലും സിനിമാത്തിരക്കുകളുമായി മുന്നോട്ടു പോകുന്ന തനിഷ്കയും വിരാടിനെയും അനുഷ്കയെയും പോലെ പെട്ടെന്നൊരു ദിവസം ഞെട്ടിച്ചു വിവാഹം കഴിക്കുമോ എന്നതാണ് ആരാധകരുടെ സംശയം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.