Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നസ്റിയയെ മാത്രമല്ല മേഘ്നയെയും സുന്ദരിയാക്കിയത് ഇവർ

Meghna Raj, Nazriya Nazim നസ്റിയ നസീം, മേഘ്ന രാജ്

ബാംഗ്ലൂർ തെന്നിന്ത്യയുടെ ഫാഷൻ ഹബ് ആണെന്ന ധാരണ പൊളിച്ചെഴുതാം. കാരണം തെലുങ്കു–തമിഴ്– മലയാളം സിനിമാമേഖലയിൽ പ്രശസ്തയായ താരം വിവാഹത്തിനൊരുങ്ങിയപ്പോൾ മന്ത്രകോടി തേടിയെത്തിയത് കൊച്ചിയിൽ. കഴിഞ്ഞദിവസം വിവാഹിതയായ മേഘ്ന രാജാണ് വിവാഹവസ്ത്രം ഒരുക്കാൻ മലയാളി ഡിസൈനറെ തേടിയെത്തിയത്.

ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷങ്ങളായതിനാൽ വിവാഹവസ്ത്രങ്ങളും സ്പെഷൽ ആയിരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് മേഘ്ന. 

മികച്ച വസ്ത്രങ്ങൾ ഒപ്പം അവയിലൊരു പഴ്സനൽ ടച്ച്. ഹൽദി, മെഹന്ദി ചടങ്ങുകൾക്കായും വസ്ത്രങ്ങൾ ഡിസൈൻ ചെയ്താണ് ഒരുക്കിയത്. മെഹന്ദിക്കായി രാജസ്ഥാനി തീം തിരഞ്ഞെ‍ടുത്തു. വസ്ത്രങ്ങളിലും അതനുസരിച്ചു നിറക്കൂട്ടുകൾ ഉൾപ്പെടുത്തി.

പക്ഷേ ഏറ്റവും പ്രധാനമായിരുന്നു വിവാഹചടങ്ങ്. ക്രിസ്ത്യൻ രീതിയിലുള്ള വിവാഹമായിരുന്നു. സാരി വേണ്ട ഗൗൺ മതിയെന്നു നേരത്തെ തീരുമാനിച്ചു. പക്ഷേ വിവാഹഗൗൺ ഒരുക്കാനുള്ള ഡിസൈനറെ നേടുകയായിരുന്നു ശ്രമകരം. ഒടുവിൽ മേഘ്‌ന കണ്ടെത്തിയത് നേരത്തെ നസ്റിയ്ക്കു വേണ്ടി വിവാഹവസ്ത്രം ഒരുക്കിയ കൊച്ചിയിലെ ഡിസൈനർമാരെ–  ടിയ നീൽ കാരിക്കശേരിയും മരിയ ജോസഫ് കാരിപ്പറമ്പിലും  (ടി&എം, പനമ്പിള്ളി നഗർ).

 

meghna-nasriya-1 മേഘ്ന രാജ് വിവാഹ ദിനത്തിൽ

വസ്ത്രം ഒരുക്കിയത് ഇങ്ങനെ

വിവാഹദിനത്തിൽ ഏതൊരു വധുവും രാജകുമാരിയാണല്ലോ. മേഘ്നയുടെ ചർച്ച് വെഡ്ഡിങ്ങിന്റെ തീം ആയി തിരഞ്ഞെടുത്തത് ബക്കിങ്ഹാം പാലസ് ആയിരുന്നു. അതനുസരിച്ചാണ് വിവാഹ ഗൗൺ പ്ലാൻ ചെയ്തതും. ഗൗണിന്റെ ‍ഡിസൈനും മറ്റും തീരുമാനിക്കാനായി മേഘ്ന കൊച്ചിയിലെത്തി. ഡിസൈനറും മണവാട്ടിയും  തമ്മിൽ ഒരു ദിവസത്തെ ഡിസ്കഷൻ സെഷൻ. ഫാബ്രികും സ്റ്റൈലും കളറും തീരുമാനിച്ചു. പിന്നീട് ഗൗണിന്റെ സ്കെച്ച് സെഷൻ. ഒടുവിൽ മനസിൽ കണ്ട ഗൗൺ ഒരുക്കിക്കഴിഞ്ഞപ്പോൾ ട്രയൽ. അങ്ങനെ നിറമനസോടെ അൾത്താരക്കു മുന്നിലേക്ക്.

 

റോയൽ ലുക്ക്

മനോഹരമായ ട്രെയ്ൽ, ഡബ്ൾ ലേയേർഡ് വെയ്‌ൽ എന്നിവ വിവാഹ ഗൗണിന്റെ ഭാഗമായി. പക്ഷേ ഗൗണിന്റെ അഴകേറ്റിയത് ട്രാൻസ്പരന്റ് ലുക്കുള്ള സ്‌ലീവ്സും ബാക്കും. ഇതിനായി തിരഞ്ഞെടുത്ത് ക്രിസ്റ്റലുകളും പൂക്കളുടെ ആപ്ലിക് വർക്കുമുള്ള ഫാബ്രിക്. ഗൗണിന്റെ മറ്റുഭാഗങ്ങളിൽ പൂക്കളും ലൈനുകളും നിറയുന്ന അലങ്കാരങ്ങളാണ്. ഗൗണിന്റെ താഴെയുള്ള ക്രിസ്ക്രോസ് ലൈനുകൾ ഹെലൈറ്റ് ചെയ്തിരുന്നത് ഗ്ലാസ് ബീഡ്സ് ഉപയോഗിച്ച്. 

meghna-nasriya-2 മരിയ, ടിയ

ഡബിൾ ലെയർ വെയ്‌ലിൽ ആദ്യത്തേതിൽ ക്രിസ്റ്റലുകളും അരികിൽ അലങ്കാരങ്ങളും, രണ്ടാമത്തേതിൽ ഫ്ലോറൽ ആപ്ലിക്കും ക്രിസ്റ്റലുകളും നിറയുന്നു. ഗൗണിന്റെ അരികുകളിലും അലങ്കാരപ്പണികളുണ്ട്. ഗൗണിൽ ഉപയോഗിച്ചിട്ടുള്ളത് അഞ്ഞൂറോളം ക്രിസ്റ്റലുകളാണെന്ന് ഡിസൈനർ ടിയ മരിയ പറയുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam