Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്സി ഔട്ട്ഫിറ്റിൽ പ്രിയങ്ക, വിമർശിച്ചും പ്രശംസിച്ചും ആരാധകര്‍

Priyanka Chopra പ്രിയങ്ക ചോപ്ര

ബിടൗണിൽ സ്റ്റൈലിഷ് ലുക്കിനായി ഒട്ടും കോംപ്രമൈസ് ചെയ്യാത്ത താരമാണ് പ്രിയങ്ക ചോപ്ര. സിനിമാ പ്രെമോഷനുകള്‍ക്കായാലും കാഷ്വൽ ലുക്കിലായാലും പ്രിയങ്ക ഒരു വ്യത്യസ്തത െകാണ്ടുവന്നിരിക്കും. ഹോളിവുഡിലേക്കു കടന്നതിനു ശേഷമാണ് താരത്തിന് സ്റ്റൈൽ സെൻസ് കൂടിയതെന്നു പറയുന്നവരും ഉണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും പ്രിയങ്കയുടെ ഒരു സൂപ്പർ ചിത്രമാണ്. അടുത്തിടെ പ്രിയങ്ക ധരിച്ച ഡയൺ ലീ ബ്ലേസര്‍ പ്രശംസകൾക്കൊപ്പം ഏറെ വിമർശനങ്ങളും നേടി. 

അമേരിക്കൻ ടിവിഷോ ആയ ക്വാണ്ടികോയുടെ പ്രചാരണത്തിൽ പങ്കെടുക്കവേ പ്രിയങ്ക ധരിച്ച സ്റ്റൈലിഷും സെക്സിയുമായ ആ ബ്ലേസറാണ് ചർച്ചയായത്. കട്ടൗട്ട് ഉള്ള ബ്ലേസറും മിനിസ്കർട്ടുമാണ് താരം ധരിച്ചത്. എന്നാൽ എല്ലാവരുടെയും കണ്ണുകൾ ബ്ലേസറിൽ കണ്ട ആ തുളകളിലേക്കായിരുന്നു, നെഞ്ചിന്റെ ഭാഗത്തായി കണ്ണുകളുടെ ആകൃതിയിലുള്ളവ. പ്രിയങ്കയുടെ രണ്ടാം കണ്ണുകൾ എന്നു പറഞ്ഞായി പലരും ചിത്രം ഷെയര്‍ ചെയ്യുന്നത്. 

ആരാധകരിലേറെ പേരും പ്രിയങ്കയുടെ സ്റ്റൈൽ സെന്‍സിനെയും ബ്ലേസറിനെയും പുകഴ്ത്തിയപ്പോൾ ചിലർ വിമർശിക്കാനും മുന്നോട്ടുവന്നു. ആ തുളകളുടെ ആവശ്യമില്ലായിരുന്നുവെന്നാണ് വിമർശകരുടെ പക്ഷം. എന്തായാലും പ്രിയങ്കയുടെ സ്റ്റൈലിസ്റ്റിനും അഭിനന്ദനങ്ങളുമായെത്തുന്നവരുമുണ്ട്. ഓരോ വേദികളിലും ന്യൂ ലുക്കിൽ പ്രത്യക്ഷപ്പെടാൻ സഹായിക്കുന്ന സ്റ്റൈലിസ്റ്റ് മിമി കട്ട്‌റെലിനോട് പ്രിയങ്ക എന്നും കടപ്പെട്ടിരിക്കണമെന്നാണ് അവർ പറയുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam