Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹമോതിരത്തിന് 90 ലക്ഷം, വീണ്ടും ഞെട്ടിച്ച് സോനം!

Sonam Kapoor ആനന്ദ് അഹൂജയും സോനം കപൂറും വിവാഹ ദിനത്തിൽ

താരങ്ങളെല്ലാം ഒരു കുടക്കീഴില്‍ അണിനിരന്ന വിവാഹ മാമാങ്കമായിരുന്നു അത്. ബോളിവുഡിലെ സ്റ്റൈൽ ഐക്കൺ സോനം കപൂർ ബിസിനസ്സുകാരനായ ആനന്ദ് അഹൂജയുടെ നല്ലപാതിയായ ദിവസത്തെ അക്ഷരാർഥത്തിൽ ഒരു ഉത്സവമെന്നു വിശേഷിപ്പിച്ചാലും കൂടിപ്പോവില്ല. ദിവസങ്ങൾക്കു മുമ്പേ തു‌ടങ്ങിയ ആഘോഷരാവുകൾക്കൊടുവിൽ കഴിഞ്ഞ മെയ് എട്ടിനാണ് സോനത്തിന്റെ കഴുത്തിൽ ആനന്ദ് മിന്നണിയിക്കുന്നത്. ഇപ്പോഴും സോനത്തിന്റെ വിവാഹം സംബന്ധിച്ച ചർച്ചകൾ കെട്ടടങ്ങിയിട്ടില്ല, താരത്തിന്റെ വിവാഹമോതിരത്തിന്റെ വില കേ‌ട്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ. 

ബോളിവു‍ഡിൽ വിലയേറിയ വിവാഹ മോതിരങ്ങൾ അത്ര പുത്തരിയൊന്നുമല്ല. നേരത്തെയും പല നടിമാരുടെയും വിവാഹ മോതിരത്തിന്റെ വിലകൾ കോടികളും കടന്നു പോയിട്ടുണ്ട്. അനിൽ കപൂറിന്റെ പ്രിയപുത്രി കൂടിയായ സോനത്തിനു വേണ്ടി ഭർത്താവ് സമ്മാനിച്ച വിവാഹ േമാതിരത്തിന്റെ വില ഒന്നും രണ്ടുമല്ല തൊണ്ണൂറു ലക്ഷമാണ്. ഇതോടെ വിലയേറിയ വിവാഹ േമാതിരങ്ങൾ ലഭിച്ച താരസുന്ദരിമാരുടെ പട്ടികയിലേക്ക് സോനവും കടന്നിരിക്കുകയാണ്.

മലയാളിയും ബിടൗണിന്റെയും തെന്നിന്ത്യയുടെയും പ്രിയതാരം കൂടിയായ അസിന് മൈക്രമോക്സ് സ്ഥാപകനായ ഭർത്താവ് രാഹുൽ ശർമ സമ്മാനിച്ച വിവാഹ േമാതിരത്തിന്റെ വിലയോളം വരില്ല ഇതൊന്നും, അന്ന് പ്രിയപത്നിക്കായി രാഹുല്‍ ശർമ സമ്മാനിച്ചത് ആറുകോടി വിലപിടിപ്പുള്ള വിവാഹ േമാതിരമാണ്. മറ്റൊരു താരസുന്ദരിയായ ശിൽപ ഷെട്ടിക്ക് വിവാഹം നിശ്ച ദിവസം രാജ് കുന്ദ്ര സമ്മാനിച്ചത് 20 കാരറ്റിന്റെ ഡയമണ്ട് റിങ്. മൂന്നു കോടി രൂപയാണ് ഇതിനു വില. 

wedding-ring ശിൽപ ഷെട്ടി, കരീന കപൂർ

അഭിഷേക് ബച്ചൻ ഐശ്വര്യ റായ്‌യെ പ്രപ്പോസ് ചെയ്തപ്പോൾ സമ്മാനിച്ചത് 53 കാരറ്റിന്റെ മോതിരം. 50 ലക്ഷം രൂപയായിരുന്നു അതിന്റെ വില. പണ്ടു മുതൽക്കേ ഡയമണ്ട് ഫാനാണ് കരീന കപൂർ. കേരളത്തിലെ പ്രമുഖ ജ്വല്ലറിയുടെ മോഡലും. അതുകൊണ്ട് വിവാഹത്തിനു ഡയമണ്ട് റിങ് തന്നെയായിരുന്നു സയ്ഫ് അലിഖാന്റെ ചോയ്സും. അഞ്ച് കാരറ്റ് പ്ലാറ്റിനത്തിൽ തീർത്ത ഡയമണ്ട് റിങ് ആണ് വിവാഹനാൾ സയ്ഫ് കരീനയെ അണിയിച്ചത്. 

wedding-ring-1 റാണി മുഖർജി, ഐശ്വര്യ റായ്

റാണി മുഖർജിക്ക് ആദിത്യ ചോപ്ര സമ്മാനിച്ചതും വലിയ കല്ലുള്ള ഡയമണ്ട് റിങ്. ഇഷാ ഡിയോളിന് വിവാഹ നിശ്ചയത്തിന് വെള്ളക്കല്ലുകൾ പതിച്ച ഡയമണ്ട് നെക്‌ലേസ് ആണ് വരൻ ഭരത് തക്താനി സമ്മാനിച്ചത്. വിവാഹനാളിൽ അതിനു ചേരുന്ന ഡയമണ്ട് മോതിരവും സമ്മാനിച്ചു. ന്യുയോർക്കിലെ കാൻഡിൽ ലൈറ്റ് ഡിന്നറിന് ഇടയിലായിരുന്നു മഹേഷ് ഭൂപതി ലാറാ ദത്തയെ പ്രപ്പോസ് ചെയ്തത്. ഭൂപതി സ്വയം ഡിസൈൻ ചെയ്ത ഡയമണ്ട് റിങ് ആയിരുന്നു സമ്മാനം. 

ജെനീലിയ ഡിസൂസസയ്ക്ക് ഭർത്താവ് റിതേഷ് ദേശ്മുഖ് വിവാഹ ദിനത്തിൽ സമ്മാനിച്ചത് നിറയെ കല്ലുകൾ പതിച്ച വീതിയേറിയ ഡയമണ്ട് നെക്‌ലേസ്. ദിയ മിർസയെ ബിസിനസ് പാർട്ണർ കൂടിയായ ഭർത്താവ് സഹിൽ സംഗ വലിയ കല്ലു പതിച്ച ഡയമണ്ട് റിങ് ആണ് അണിയിച്ചത്. അടുത്തിടെ വിവാഹിതരായ അനുഷ്ക ശർമയ്ക്കു ഭർത്താവ് വിരാട് കോഹ്‌ലി സമ്മാനിച്ച മോതിരവും ഒട്ടും പുറകിലല്ല, ഒരുകോടിയായിരുന്നു അനുഷ്കയുടെ വിവാഹ മോതിരത്തിന്റെ വില.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.