Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂക്ക ഫൊട്ടോഷൂട്ടിന് സമ്മതിച്ചു, ക്യാമറയില്ലെന്നറിഞ്ഞപ്പോൾ പറഞ്ഞത്!

Shani Shaki ഷാനി ഷകി മമ്മൂട്ടിക്കൊപ്പം

ഡയലോഗില്ലെങ്കിലും ഷാനി ഷകിയുടെ കഥാപാത്രത്തിനു മുഴുനീളെ കയ്യടിയാണ് ‘ബിടെക്’ എന്ന സിനിമയിൽ. നായകനെക്കാൾ സ്റ്റൈലിഷായ, ഊമയായ ചായക്കടക്കാരൻ അബ്ദുവിനെ അവതരിപ്പിച്ച ഷാനി ജീവിതത്തിലും വളരെ സ്റ്റൈലിഷാണ്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളുടെയും ഫാഷൻ ഫൊട്ടോഗ്രഫറായി പ്രവർത്തിച്ചിട്ടുള്ള ഷാനിക്കു ഫൊട്ടോഗ്രഫിയും ഫാഷനും തന്നെയാണു ജീവിതം.

ഫൊട്ടോഗ്രഫി

പത്തു വർഷമായി ഫാഷൻ ഫൊട്ടോഗ്രഫി രംഗത്തുണ്ട്. തുടക്കം തന്നതു മമ്മുക്കയാണ്. ഒരു സുഹൃത്തു വഴിയാണ് അദ്ദേഹത്തെ ആദ്യം കാണുന്നത്. ഞാൻ പറഞ്ഞു– ‘മമ്മുക്കാ എന്റെ കയ്യിൽ കുറച്ച് ഐഡിയയുണ്ട്. അതൊന്നു കാണുമോ.’.? മമ്മുക്ക കണ്ടു, ഇഷ്ടപ്പെട്ടു, ഫോട്ടോ ഷൂട്ട് അനുവദിച്ചു. ‘ഏതാ ക്യാമറ ഉള്ളത്? ’– അദ്ദേഹം ചോദിച്ചു. ഞാൻ പറഞ്ഞു– ‘എന്റെ കയ്യിൽ ക്യാമറ ഇല്ല’. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടു മമ്മുക്ക പറഞ്ഞു– ‘എന്നാൽ എന്റെ ക്യാമറ എടുത്തോളൂ... അടുത്ത ചോദ്യം, ‘ഏതു മാസികയ്ക്കു വേണ്ടിയാണ് ഷൂട്ട്?’. ഞാൻ പറഞ്ഞു– ‘എനിക്കറിയില്ല, എന്റെ കയ്യിൽ ഐഡിയ മാത്രമേ ഉള്ളു’. 

ക്യാമറയില്ലാത്ത, ഏതു മാസികയ്ക്കെന്നു തീർച്ചയില്ലാത്ത എന്നെ മമ്മുക്ക വിശ്വസിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ക്യാമറയിൽ എന്റെ ആദ്യ ഫാഷൻ ഫൊട്ടോഗ്രഫി. പിന്നീട് അദ്ദേഹം പലർക്കും എന്നെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ഷൂട്ടുകൾക്കൊക്കെ വിളിച്ചു. മമ്മുക്കയുടെ ഒരു ഫാഷൻ ഫൊട്ടോഗ്രഫർ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി. പിന്നീട് എല്ലാ സൂപ്പർ താരങ്ങളുടെയും ഫൊട്ടോഗ്രഫറായി. മമ്മുക്കയെയും ലാലേട്ടനെയും ഒരുമിച്ചും ഫോട്ടോ ഷൂട്ട് ചെയ്തിട്ടുണ്ട്.

shani-shaki-1 ഷാനി ഷകി

സിനിമ

ഇതുവരെ ഏഴോളം സിനിമകളിൽ അഭിനയിച്ചു. നികോ ഞാചായിലെ പീറ്ററും ബിടെക്കിലെ അബ്ദുവുമാണ് ഏറ്റവും ജനകീയമായത്. കലക്ടർ, റോക്സ്റ്റാർ, 100ഡെയ്സ് ഓഫ് ലൗ, സീനിയേഴ്സ്, കസിൻസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എല്ലാം സുഹൃത്തുക്കളുടെ സിനിമകളാണ്. 

ട്രെൻഡി അബ്ദു

കൂളിങ് ഗ്ലാസ് ഒക്കെ ഇട്ട് പാർട്ടിക്കു പോകുന്ന അബ്ദുവിനു കിട്ടുന്ന കയ്യടി കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി. സോഷ്യൽ മീഡിയയിലെല്ലാം വലിയ ട്രെൻഡ് ആയി. സാധാരണ ചായക്കടക്കാരനിൽ നിന്ന് ഒരു ട്രെൻഡി ചായക്കടക്കാരൻ.

കോളജ് വിദ്യാർഥികളേക്കാൾ സ്റ്റൈലിഷായ ഊമ. അബ്ദു സംസാരിക്കുന്നില്ലെങ്കിലും മറ്റു കഥാപാത്രങ്ങൾ അബ്ദുവിന്റെ ജീവിതം പല സ്ഥലങ്ങളിലായി പറയുന്നുണ്ട്. താടി എന്റെ സ്റ്റൈലിന്റെ ഭാഗമായി കുറേ കാലങ്ങളായിട്ടുണ്ട്. ഇപ്പം ഇതൊരു അബ്ദു ട്രെൻഡായി മാറി.

Read more: Lifestyle Malyalam Magazine, Beauty Tips in Malayalam