Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഒരുമിച്ച് അഭിനയിക്കില്ല; രൺബീറും ആലിയയും!

ranbir-alia രണ്ടാഴ്ച മുന്‍പാണ് ഒരു സ്വകാര്യ അഭിമുഖത്തില്‍ രണ്‍ബൂര്‍ ആലിയയും ആയുള്ള തന്റെ പ്രണയം സ്ഥിരീകരിച്ചത്.

യഥാർഥ ജീവിതത്തിലെ ബോളുവുഡ് പ്രണയജോഡികളെ പോലെ ഇന്ത്യയില്‍ മാര്‍ക്കറ്റിങിന് മറ്റൊരു മാര്‍ഗ്ഗമില്ലെന്ന് തിരിച്ചറിയുന്നവരാണ് പരസ്യ നിര്‍മ്മാതാക്കള്‍. അത് കൊണ്ട് തന്നെ രണ്ട് പേര്‍ തങ്ങള്‍ തമ്മിലുള്ള പ്രണയം തുറന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവരെ സമീപിക്കാന്‍ ഇവര്‍ മടി കാണിക്കാറില്ല. ഏതായാലും തല്‍ക്കാലം ഇത്തരക്കാരെ അടുപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് ബോളിവുഡിലെ പുതിയ താരപ്രണയിതാക്കൾ രണ്‍ബീറും ആലിയയും.

രണ്ടാഴ്ച മുന്‍പാണ് ഒരു സ്വകാര്യ അഭിമുഖത്തില്‍ രണ്‍ബൂര്‍ ആലിയയും ആയുള്ള തന്റെ പ്രണയം സ്ഥിരീകരിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം ആരംഭഘട്ടത്തിലാണെന്നും ഇപ്പോള്‍ തങ്ങള്‍ക്ക് സ്വകാര്യത അവശ്യമാണെന്നും രണ്‍ബീര്‍ പറഞ്ഞിരുന്നു. നേരത്തെ തന്നെ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും രണ്‍ബീറിന്റെ സ്ഥിതീകരണത്തോടെയാണ് പരസ്യനിര്‍മ്മാതാക്കള്‍ ഇരുവരുടെയും പിന്നാലെ കൂടിയത്. 

Ranbir Kapoor Alia Bhatt

എന്നാല്‍ ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവായ കരണ്‍ ജോഹറിന്റെ നിലപാടാണ് പരസ്യനിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടിയായത്. ബിഗ്ബജറ്റ് ചിത്രമായ ബ്രഹ്മാസ്ത്രയിലാണ് ഇപ്പോള്‍ ഇരുവരും അഭിനയിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രവും ഇതാണ്. സിനിമയുടെ റിലീസ് വരെ ഒരുമിച്ച് ചത്രങ്ങളില്‍ അഭിനയിക്കരുതെന്ന് കരണ്‍ ജോഹര്‍ ഇരുവരോടും അഭ്യർഥിക്കുകയായിരുന്നു. 2019 ലാണ് മൂന്ന് ഭാഗങ്ങളായുള്ള ബ്രഹ്മാസ്ത്രയുടെ ആദ്യ ഭാഗം പുറത്തിറങ്ങുക. 

കാജോള്‍, അജയ് ദേവ്ഗണ്‍, കരീന സെയ്ഫ്, അനുഷ്ക കോഹ്ലി എന്നിങ്ങനെ ബോളിവുഡ് പ്രണയ ജോഡികളെയോ ദമ്പതികളെയോ ഉപയോഗിച്ചുള്ള ബ്രാന്‍ഡിംഗ് എപ്പോഴും വന്‍ വിജയമായിട്ടുണ്ട്. വിവാഹത്തോടെ അനുഷ്ക–കോഹ്ലി ബ്രാന്‍ഡിംഗ് മങ്ങിയ സാഹചര്യത്തിലാണ് പുതിയ ബോളിവുഡ് കമിതാക്കളെ തേടി പരസ്യ ഏജന്‍സികള്‍ രംഗത്തിറങ്ങിയിരിക്കുന്നതും. ഏതായാലും നിലവിലെ സാഹചര്യത്തില്‍ ഇരുവരെയും ഒരുമിച്ച് കിട്ടാന്‍ പരസ്യനിര്‍മ്മാതാക്കള്‍ ഇനിയും ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.