Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്ക് ജോനാസിനെ കൂടെക്കൂട്ടാന്‍ പ്രിയങ്ക; വിവാഹനിശ്ചയം ഉടന്‍?

priyanka-nick-jonas

കുറച്ചുനാളുകളായി ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. പാപ്പരാസികള്‍ ഇരുവരുടെയും പിന്നാലെ കൂടിയിട്ട് നാളുകളേറെയായി.  ഗോസിപ്പുകളെ വകവെക്കാതെ കൈകോര്‍ത്തുപിടിച്ച് പ്രിയങ്കയും നിക്കും തലയുയര്‍ത്തി നടന്നു. 

ഇപ്പോഴിതാ ഇരുവരുടെയും വിവാഹനിശ്ചയം ജൂലൈയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഇന്ത്യയിലെത്തിയ നിക്ക് പ്രിയങ്കയുടെ മാതാപിതാക്കളെ കണ്ടിരുന്നു. ഗോവയില്‍ അവധിക്കാലാഘോഷത്തിലായിരുന്നു പ്രിയങ്കയും നിക്കും. 

പ്രിയങ്കയുടെ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമായിരുന്നു യാത്ര.  സഹോദരന്‍ സിദ്ധാര്‍ഥ് ചോപ്രയും നിക്കും കടല്‍ത്തീരത്ത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ; 'എന്‍റെ പ്രിയപ്പെട്ടവര്‍'

പ്രിയങ്കക്കും നിക്കിനുമൊപ്പമുള്ള ചിത്രം നടി പരിണിതി ചോപ്രയും പങ്കുവെച്ചിരുന്നു.

അമേരിക്കന്‍ ഗായകനും നടനുമാണ് നിക്ക് ജോനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാലയിലാണ് ഇരുവരും കണ്ടുമുട്ടിയത്. മുപ്പത്തിയഞ്ച് വയസ്സുള്ള പ്രിയങ്ക 25 വയസ്സുകാരനായ നിക്കിനെ പ്രണയിക്കുന്നതിലുള്ള ശരികേടുകള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇരുവരും ഇത്തരം ഗോസിപ്പുകളോട് പ്രതികരിച്ചിട്ടില്ല.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam