സച്ചിന്റെ മകളുടെ ചിത്രങ്ങൾ കണ്ട് കണ്ണു തള്ളി ആരാധകർ!

സച്ചിൻ തെൻഡുൽക്കർ ഇന്ത്യക്കാർക്ക് ദൈവമാണ്, ക്രിക്കറ്റിന്റെ ദൈവം. ആ മനുഷ്യനോടുള്ള ആരാധന അന്നും ഇന്നും എന്നും ഇന്ത്യക്കാർക്ക് കൂടിയിട്ടേയുള്ളൂ. സച്ചിൻ ദൈവമാണെങ്കിൽ സച്ചിന്റെ മകൾ ദേവതയാണ്. അതെ സാറാ സച്ചിൻ തെൻഡുൽക്കർ. ഇരുപതുകാരിയായ സാറയ്ക്ക് ആരാധകരെ തട്ടിയിട്ടും മുട്ടിയിട്ടും ന‌ടക്കാൻ പറ്റാത്ത അവസ്ഥയാണ്. 

സിംപിൾ ബട്ട് പവർഫുൾ എന്നാണ് സാറയുടെ വസ്ത്രധാരണത്തെ ആരാധകർ വിശേഷിപ്പിക്കുക. ബോളിവുഡ് താരങ്ങളോടു കിടപിടിക്കുന്ന സിംപിൾ വസ്ത്രങ്ങൾ ധരിക്കുന്നതാണ് സാറയുടെ രീതി. അതുകൊണ്ടു തന്നെ സാറയെ ഇൻസ്റ്റഗ്രാമിൽ പിന്‍തുടരുന്നവരും കുറവല്ല. 

സാറയുടെ ബോളിവുഡ് പ്രവേശം ഏറെ നാൾ ഗോസിപ്പു കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എ​ന്നാൽ അത്തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നു സച്ചിൻ പ്രതികരിച്ചു. ബിരുദ പഠനത്തിനായി ലണ്ടനിലേക്കു സാറ ചേക്കേറിയതോടെ ഗോസിപ്പുകൾ കെട്ടടങ്ങി. എങ്കിലും ദൈവത്തിന്റെ മകളുടെ ബോളിവുഡ് പ്രവേശനത്തിനു വേണ്ടി കണ്ണും നട്ടു കാത്തിരിക്കുകയാണ് ആരാധകർ.