Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം ഫോർ മാരി വെഡ്ഡിങ് വീക്കിനു മാറ്റ് കൂട്ടാൻ എത്തുന്നു സൂപ്പർ മോഡലുകൾ

m4-marry

എം ഫോർ മാരി വെഡ്ഡിങ് വീക്ക് കൊച്ചിയിൽ കൊടിയേറാൻ ഇനി ദിവസങ്ങൾ മാത്രം. ഇന്ത്യയിലെ ഡിസൈനിങ് മാന്ത്രികർ ഇൗ സീസണിലെ തങ്ങളുടെ മികച്ച ഡിസൈനുമായാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ മാമാങ്കത്തിനെത്തുന്നത്. കല്യാൺ ജ്വല്ലേഴ്സാണ് പരിപാടിയുടെ മുഖ്യ സ്പോണ്‍സർമാര്‍. മോഡലിങ് രംഗത്തെ താരങ്ങളായ ലക്ഷ്മി റാണ, സൊനാലിക സാഹായ്, മിതാലി രണ്ണോരെ, നിക്കോളെ പാദിവലിൻ, നയാനിക ചാറ്റർജി, രേവതി ഛേത്രി തുടങ്ങിയവരാണ് മുൻനിര ഡിസൈനർമാര്‍ക്കു വേണ്ടി വെഡിങ് വീക്കിന്റെ റാംപിലെത്തുന്നത്. സൂപ്പർ മോഡലുകൾകളുടെ ഇൗ നിറസാന്നിധ്യം എം ഫോർ മാരി വെഡ്ഡിങ് വീക്കിലെത്തുന്ന സൂപ്പർ മോഡലുകളെ പരിചയപ്പെടാം. 

ലക്ഷ്മി റാണ

വർഷങ്ങളായി റാംപുകളെ അടക്കി ഭരിക്കുന്ന മോഡൽ ലക്ഷ്മി റാണ തന്റെ സ്ഥാനം മറ്റാർക്കും കയ്യടക്കാനാവില്ലെന്നു തെളിയിക്കാൻ കൂടിയാവും കൊച്ചിയിലെത്തുന്നത്. റാംപുകളിലെ പ്രശസ്തമായ ‘പാന്തർ പ്രൗൾ’  ലക്ഷ്മിയെ ഏതു ബ്രാൻഡിന്റെയും മോഡലകാൻ ശക്തയാക്കുന്നു. വിവാഹിതയായെങ്കിലും റാംപിലെ പ്രിയങ്കരിയാണ് ഈ സൂപ്പർ മോഡൽ. ലക്ഷ്മിക്ക് ഒരു മകളുണ്ട്.

m4-marry

സൊനാലിക സാഹായ്

കുടുംബവും മോഡലിങും ഒന്നിച്ചുകൊണ്ടു പോകാനുള്ള കഴിവും ബുദ്ധിയും കൂടിചേര്‍ന്ന മോഡലാണ് സൊനാലിക സാഹായ്. രണ്ടു മക്കളോടൊപ്പം സമയം ചെലവഴിക്കുമ്പോഴും റാംപുകളിലെ പ്രകടനത്തിനുള്ള അവസരം സൊനാലിക നഷ്‌ടപ്പെടുത്താറില്ല. ക്രിസ്ത്യൻ ഡയർ വാച്ചിന്റെ ഇന്ത്യയിലെ മുഖമാണ് ഇൗ സൂപ്പർ മോഡൽ.  

മിതാലി രണ്ണോരെ

ഫാഷന്‍ ലോകത്തെ പുതിയ മുഖമാണ് മിതാലി രണ്ണോരെ. പക്ഷേ ചെറിയകാലയളവിൽത്തന്നെ വിജയ വഴിയിലെത്തി ചേരാൻ മിതാലിക്കു കഴിഞ്ഞു. രാജ്യാന്തര ഫാഷന്‍ ഷോകളിൽ പങ്കെടുക്കാൻ ലഭിച്ച അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്തിയ മിതാലി, രാജ്യത്തെ പ്രമുഖ ഡിസൈനർമാരായ രോഹിത് ബാൽ, തരുൺ തഹിലാനി, വെൻണ്ടെൽ റോഡ്രിക്സ്, സബ്യായാസ്ചി മു‌ഖർജി, അനാമിക ഖന്ന എന്നിവർക്കുവേണ്ടി റാംപിലെത്തി. ഷാരുഖ് ഖാനും ആലിയ ഭട്ടും മുഖ്യവേഷത്തിലെത്തിയ ഡിയർ സിൻദഗി എന്ന ബോളിവുഡ് ചിത്രത്തിൽ മിതാലി അഭിനയിച്ചിട്ടുണ്ട്. 

നിക്കോളെ പാദിവലിൻ

ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ ഫാഷൻവീക്കുകളിലും സാന്നിധ്യമറിയിച്ചിട്ടുള്ള നിക്കോളെ പാദിവലിന്റെ ഫാഷൻ ലോകത്തെ സ്ഥാനം ഇന്നും വളരെ മുകളിലാണ്. ആത്മവിശ്വാസവും ശരീരത്തിന്റെ നിയന്ത്രണവും മുദ്രയാക്കിയ നിക്കോളെ ഡിസൈനർമാരുടെ ആവശ്യങ്ങൾക്കനുസരിച്ചു ലുക്കില്‍ മാറ്റം വരുത്താൻ കഴിവുള്ള മോഡലാണ്. 

SD

നയാനിക ചാറ്റർജി

നയാനിക ചാറ്റർജിയെ ഇന്ത്യക്കാർക്കു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഈ സുന്ദരി റാംപുകൾ അടക്കിവാണത് ദശാബ്ദങ്ങളാണ്.  ബഹുമുഖ പ്രതിഭയായ ഇൗ സൂപ്പർ മോഡലിന്റെ വ്യക്തിത്വം പ്രഫഷണലിസമാണ്. രാജ്യാന്തര ഫാഷൻ ഷോകളിൽ ഇന്ത്യയിലെയും വിദേശത്തെയും ഡിസൈനർമാർക്കു വേണ്ടി നയാനിക ചുവടുകൾ വെച്ചിട്ടുണ്ട്. 

സപ്ന കുമാരി

ഇന്ത്യയിലെ പരിചയസമ്പന്നരായ മോഡലുകളിൽ പ്രമുഖയാണ് സപ്ന കുമാരി. മോഡലിങിനോടുള്ള അടങ്ങാത്ത ഭ്രമവും ആത്മവിശ്വാസവുമാണ് സപ്നയെ മുന്നോട്ടു നയിക്കുന്നത്. പ്രശസ്ത ഡിസൈനര്‍മാർക്കുവേണ്ടി റാംപിലെത്തിയിട്ടുള്ള സപ്ന നിരവധി ബ്രാൻഡുകളുടെ മോഡലാണ്. 

ഹേമാൻഗി പാർട്ടെ

ഫാഷൻ വീക്കുകളിൽനിന്നുളള അനുഭവം കൈമുതലാക്കിയ ഹേമാൻഗി പാർട്ടെ പ്രഫഷനോടുള്ള അടങ്ങാത്ത ആവേശത്തിന്റെ പ്രതീകമാണ്. 

െഎശ്വര്യ സുസ്മിത

MMMMMMMMM

പാട്ടുകാരിയും ബാഡ്മിന്റൺ കളിക്കാരിയും മാത്രമായി ഒതുങ്ങാതെ ഫാഷന്റെ ലോകത്തും പേരെഴുതിയിട്ട താരമാണ് െഎശ്വര്യ സുസ്മിത. കിങ്ഫിഷറിന്റെ മോഡലുമായിരുന്നു ഐശ്വര്യ. 

രേവതി ഛേത്രി

മിസ് ഇന്ത്യ ഫൈനലിസ്റ്റും 2016 ലെ മിസ് ഏഷ്യയുമാണ് രേവതി ഛേത്രി. 

അർച്ചന അഖിൽ കുമാർ

ഫാഷൻ മാഗസിനുകളുടെ കവർചിത്രങ്ങളിലെ നിറസാന്നിധ്യമാണ് ‌അർച്ചന അഖിൽ കുമാർ. ബാസ്ക്റ്റ് ബോൾ കളിക്കാരിയായരുന്ന താരം ഇന്നും അതിന്റെ ഫിറ്റ്നസ് കൈമുതലാക്കിയിരിക്കുന്നു. ലോകത്തെ ടോപ് 10 മോഡലുകളിലും അര്‍ച്ചന ഇടം നേടിയിട്ടുണ്ട്. 

റോമ കുൽക്കർണി

ക്യാംപസുകളുടെ ജീവതാളം ആവാഹിച്ച ഫാഷന്‍ വീക്കിന്റ‌െ റാംപിലെത്തുകയാണ് റോമ കുൽക്കർണി. ക്യംപസ് പ്രിന്‍സസ് ഫൈനലിസ്റ്റായ റോമ ഇക്കണോമിക്സ് വിദ്യാർഥിനിയാണ്. 

111

ഗയാൽട്സെൻ ചോദാർ

രാജ്യത്തെ പ്രശസ്ത പുരുഷ മോഡലായ ഗയാൽട്സെൻ ചോദാറും കൊച്ചിയുടെ ഫാഷൻ സ്വപ്നങ്ങൾക്കു പൂർണത നൽകാന്‍ എത്തുന്നുണ്ട്. ഡിസൈനർമാരായ നരേന്ദ്ര കുമാറിനും കുനാൽ റാവലിനും ഉർവശി കൗറിനും വേണ്ടി ചോദർ റാംപിലത്തിയിട്ടുണ്ട്. 

നവനീത് മാലി

2014ൽ എലൈറ്റ് മോഡൽ ലുക്ക് ഇന്ത്യ മത്സരത്തിലെ വിജയ കിരീടം നവനീത് ചൂടിയപ്പോൾ പിറന്നത് പുതുചരിത്രമാണ്. കൊച്ചിയിലും നവനീത് ഫാഷന്റെ പുതുചരിത്രം രചിക്കുമെന്ന പ്രതീക്ഷയിലാണ് ഫാഷൻ പ്രേമികൾ.