Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫൾസ്; നാടകീയ സൗന്ദര്യത്തിന്റെ ദൃശ്യവിസ്മയം!

ruffle

ട്രഡീഷനെ മറന്നുള്ള കളിയുമില്ല, പഴഞ്ചനെന്ന പേരു കേൾപ്പിക്കുകയുമില്ല  എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യൻ ഫാഷൻ രംഗം.  ഒരേസമയം നാടകീയതയും സൗന്ദര്യവും ആവാഹിക്കുന്ന ദൃശ്യവിസ്മയം റഫൾസാണ് ഇന്ത്യൻ മനം കീഴടക്കിയിരിക്കുന്നത്. ട്രഡീഷനൽ വസ്ത്രത്തിനു മോഡേൺ ഭാവം സമ്മാനിക്കുന്ന  റഫൾസ് തരംഗം സാരിയിലും ബ്ലൗസിലും സ്കർട്ടിലും പാന്റിലുമെല്ലാം പടർന്നു കഴിഞ്ഞു. 

റഫൾസ് സാരി

ബോളിവുഡിന്റെ സ്വന്തം ഡിസൈനർമാരും താരങ്ങളുമെല്ലാം റഫൾസ് സൗന്ദര്യത്തിന്റെ ആരാധകരാണ്. ആർഭാടങ്ങള്‍ ഒഴിവാക്കാനും അതേസമയം മോ‍ഡേൺ ലുക്കും സമ്മാനിക്കാൻ റഫൾസ് സാരിയോളം വരില്ല മറ്റൊന്നും. ഡബിൾ ഷെയ്ഡ്സ് ഒഴിവാക്കി ഒറ്റ കളർ തിരഞ്ഞെടുക്കുന്നതാണ് റഫൾസ് സാരികൾക്കു നല്ലത്. പല്ലു, ഹെംലൈൻ, കോളർ തുടങ്ങിയവയിലും റാഫിൾസ് അഴകാകും. ഇന്റർനാഷനൽ ലുക്കാണ് വേണ്ടതെങ്കിൽ ഒരു ബെൽറ്റ് കൂടി അണിയാം. 

ചിറകുള്ള സ്‌ലീവ്

സാരി ബ്ലൗസുകളിൽ നെക്‌ലൈനിലും സ്‌ലീവിലുമാണ് റഫൾസ് പരീക്ഷണം ഏറെ നടക്കുന്നത്. എത്‌നിക് ശ്രേണിയിൽ ലെഹംഗ ടോപ്പും അതേ പാത പിന്തുടരുന്നു. ലെഹംഗയ്ക്ക് മോഡേൺ ഔട്ട് ലുക്ക് നൽകാൻ ററഫൾഡ് ബ്ലൗസിനേക്കാൾ ഭംഗിയുള്ള ചോയ്സ് ഇല്ലെന്നു പറയാം. കനം കുറഞ്ഞ ട്രാൻസ്പരന്റ് മെറ്റീരിയലുകളിലായിരിക്കും ദുപ്പട്ടയിൽ  റഫൾസിനെ ഹൈലൈറ്റ് ചെയ്യുക. 

ട്രെൻഡി പാന്റ്

പാന്റുകളിൽ ട്രെൻഡിയാകാൻ വശങ്ങളിലും താഴെയും റഫൾസ് പരീക്ഷിക്കാം.  ഇനി വസ്ത്രങ്ങളിൽ റഫൾസ് പരീക്ഷണം താൽപര്യമില്ലാത്തവർക്ക്  ബാഗ്, ഷൂ, ആഭരണങ്ങൾ തുടങ്ങി  ആക്സസറീസിലും ഒരു കൈ നോക്കാം.