Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാഷൻ പെൻഡുലം തിരികെയെത്തി; ന്യൂയോർക്ക് ഫാഷൻ വീക്ക് സ്പ്രിങ് സമ്മർ 2019 കാഴ്ചകൾ

fashion-week

മിനിമലിസമാണ് കുറച്ചുകാലമായി ഫാഷൻ ലോകത്തിലെ ട്രെൻഡ് സെറ്റർ – മിനിമൽ ഫൗണ്ടേഷൻ, മിനിമൽ നെയിൽ പോളിഷ്, മിനിമൽ ലിപ്സ്റ്റിക് എന്നിങ്ങനെ. ഇക്കുറിയിതാ ഫാഷൻ പെൻഡുലം തിരികെയെത്തിയിരിക്കുകയാണ് . ന്യൂയോർക്ക് ഫാഷൻ വീക്ക് സ്പ്രിങ് സമ്മർ 2019 കാഴ്ചവച്ച ലിപ്സ്റ്റിക് ട്രെൻഡിലെ  പ്രധാന മെനു ഇതാ.

A-1

1. ബ്ലർഡ് ലിപ്സ്

ബ്രൈറ്റ് പിങ്ക്, ബൈറി ഷേഡുകളുടെ  പുതിയ അവതാരം. സ്മഡ്ജിയായ സോഫ്റ്റ് ലിപ്സ് ലുക്ക്.

2. റെഡ് വൈൻ

ഒരു ഗ്ലാസ് റെഡ് വൈൻ കഴിച്ചാൽ ചുണ്ടുകളിൽ ശേഷിക്കുന്ന നിറപ്പകർച്ച. ലിപ്സ്റ്റിക് ബ്ലോട്ടഡ് ട്രെൻഡിനു ചെറിയ ട്വിസ്റ്റ് നൽകുകയാണ് ഇവിടെ. ഒരൽപം മാറ്റ് പിഗ്മെന്റ് ചുണ്ടുകൾക്കു നടുവിലായി നൽകുക. ഇതു ലിപ് ലൈനിലേക്കു  പടർത്തിക്കൊടുത്താൽ  ബ്ലെൻഡഡ് ലുക്ക് ആയി.

A-2

3. സമ്മർ മോണിങ്

ഈ ലുക്കിനു ലിപ്സ്റ്റിക്  വേണമെന്നില്ല. കവിളിണകളിൽ അരുണിമ പടർത്തുന്ന ബ്ലഷിന്റെ ബാക്കി മാത്രം മതിയാകും. നാച്വറൽ ലുക്കിനു വേണ്ടി ബേബി ചീക്ക് ബ്ലഷ് സ്റ്റിക് ലിപ്സിലും ഉപയോഗിക്കാം.

4. ഓറഞ്ച്– കോറൽ

ഓറഞ്ച്– കോറല്‍ ടോൺ ലിപ്‌ലൈനിലേക്ക്  ബ്ലെൻഡ് ചെയ്യുന്നതിനാൽ സ്മഡ്‌ജി ലുക്ക്.‌

A-3

5.ബോൾഡ് & ബ്യൂട്ടിഫുൾ

ടു– ടോൺ ലിപ്സ്റ്റിക് നേരത്തെ തന്നെ രംഗത്തുണ്ട്. ഇരു ചുണ്ടുകളിലുമായി  വ്യത്യസ്ത നിറങ്ങൾക്കു പകരം ഒരു ചുണ്ടിൽ മാത്രം ബ്രൈറ്റ് ഫ്യൂഷ അല്ലെങ്കിൽ പിങ്ക് ചേർത്ത് ഔട്ട് ലൈൻ നൽകാം.

6. ഗ്ലിറ്റർ ലിപ്സ്

തിളങ്ങുന്ന ചുണ്ടുകൾ 

ഒരുപക്ഷേ കംഫർട്ടബിൾ ആയ ട്രെൻഡ് ആണെന്നു തോന്നില്ലെങ്കിലും  ശ്രമിക്കാൻ വളരെയെളുപ്പം. ഡാസിൽ ഷാഡോ ലിക്വിഡും ഗ്ലിറ്റർ ചേർന്നു നൽകുന്ന ലുക്ക്.

A-4

7. ബ്ലാക്ക് ലിപ്സ്

വിന്ററിൽ അനുയോജ്യമായ ലിപ് ട്രെൻഡ് ആയി 

അവതരിപ്പിക്കുന്നതാണ്  ബ്ലാക്് ലിപ്സ്റ്റിക്.

8. ഗ്ലോസ് പിങ്ക്

റൺവേയിൽ ബോൾഡ് ലുക്ക് നൽകുന്നില്ലെങ്കിൽ പോലും ഗ്ലോസി പിങ്ക് ലിപ്സ് എന്നും എപ്പോഴും അനുയോജ്യം.

A-5

9. മോണോക്രൊമാറ്റിക്  പിങ്ക്

കണ്ണിലും ചുണ്ടിലും ഒരേ പിങ്ക് നിറമായാലോ. രണ്ടു ഗ്ലോസസ് ചേർത്തൊരുക്കിയാതാണ് ഈ മോണോക്രൊമാറ്റിക് ലുക്ക്.

10. ഗ്ലോസി ലിപ്സ്

ടിന്റഡ് ബാം അല്ലെങ്കിൽ ലിപ്സ്റ്റിക് എന്നു പറയാവുന്ന ഗ്ലോസി ഷേഡ് മികച്ചതെന്ന്പറയുന്നു ഫാഷനിസ്റ്റകൾ.