Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹത്തിനണിയാൻ ഇതാ തരുൺ തഹിലിയാനിയുടെ 9 ‍‍ഡിസൈനർ ലെഹംഗകൾ

lehanak

വിവാഹവേഷമെന്നാൽ ലെഹംഗയെന്ന് മോഹിക്കുന്ന പെൺകൊടികൾക്ക് സ്വപ്നം കാണാനിതാ ഇന്ത്യൻ ഫാഷൻ രംഗത്തെ അതികായൻതരുൺ തഹിലിയാനി കൊച്ചിയിലെ ബ്രൈഡൽ വീക്കൽ അവതരിപ്പിച്ച 9 ഡിസൈനർ ലെഹംഗകൾ !

lehanka- (1)
lehanka- (2)

∙ കൊച്ചിയിൽ നടന്ന എം4മാരി ബ്രൈഡൽ വീക്കിൽ തരുൺ തഹിലിയാനി അവതരിപ്പിച്ച സ്പ്രിങ് ബ്രൈഡൽ കലക്ഷനിൽ ഉൾപ്പെടുത്തിയത് രണ്ടു തരം വസ്ത്രങ്ങൾ – പ്രൗഡിയുടെ ചുവപ്പഴകു വിരിയിച്ച ട്രഡിഷനൽ വിഭാഗവും  പുതുനിറങ്ങളുടെ  മോടിയിൽ തിളങ്ങിയ ബ്രൈഡ്സ് ഓഫ് ടുഡേ ലെഹംഗകളും. 

lehanka- (3)
lehanka- (4)

∙ വസ്ത്രങ്ങളുടെ ഭാരം കുറച്ചുകൊണ്ടു തന്നെ ഹെവി ഡിസൈനുകളും  ചിത്രത്തുന്നലുകളും ചേർന്നു സമ്പന്നമാണ് തരുണിന്റെ വസ്ത്രലോകം. സിൽക്ക്, സാറ്റിൻ, വെൽവെറ്റ്, ബ്രോക്കേഡ്, ഇറ്റാലിൻ ടൂള്‍ തുണിത്തരങ്ങളിൽ രത്നക്കല്ലുകളുടെ ഏഴഴക്. സർദോസി, ആരി, ഗോട്ടപട്ടി, ചിക്കൻകാരി തുടങ്ങി തനതു പരമ്പരാഗത കൈവേലകളുടെ മികവും പ്രൗഡിയും.

lehanka- (5)
lehanka- (6)

∙ ഡ്രേപിങ് ഒരു കലയാണ് എന്നതിനു സാക്ഷ്യമാണ് തരുൺ തഹിലിയാനിയുടെ ബ്രൈഡൽ കലക്ഷൻ. ഒരു സാരി അല്ലെങ്കിൽ തുണി ആയിരം വ്യത്യസ്ത രീതിയിൽ ഡ്രേപ് ചെയ്യാമെന്നും  ഇതു കൂടുതൽ ഡിസൈനർ പരീക്ഷണങ്ങൾക്കുള്ള പ്രചോദനമാണന്നും ഡിസൈനർ പറയുന്നു. ഇന്നത്തെ പെൺകുട്ടികൾക്ക് ഒരുപക്ഷേ പരമ്പരാഗത രീതിയിൽ ദുപ്പട്ട ധരിക്കാൻ അറിഞ്ഞെന്നു വരില്ല. അല്ലെങ്കിൽ ആ രീതിയിൽ ധരിക്കുന്നത്  ഇന്നത്തെ കാലത്ത് അവരുടെ ആവശ്യങ്ങൾക്കു തടസമാണ്. ദുപ്പട്ട വിടർത്തിയിട്ടാൽ അതു മാനേജ് ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. അതിനുള്ള ഏറ്റവും മനോഹരമായ പരിഹാരമാണ് തരുണിന്റെ ഡിസൈനുകളെ  ആകര്‍ഷകമാക്കുന്ന വ്യത്യസ്തമായ ഡ്രേപിങ് സ്റ്റൈലുകൾ.

lehanka- (7)
lehanka- (8)

∙ ട്രഡിഷനൽ ലെഹംഗകൾക്ക് ചുവപ്പും അനുബന്ധ നിറങ്ങളുമാണ് ഹൈലൈറ്റ്. പക്ഷേ പുതിയ കാലത്തെ വധുവിന് നിറങ്ങളിൽ കൂടുതൽ പരീക്ഷണങ്ങളാകാം. പേസ്റ്റൽ നിറങ്ങൾ അഥവാ ഇംഗീഷ് നിറങ്ങളോടു പ്രത്യേക താൽപര്യമുണ്ട് തരുണിന്. ഫെയർ ആയാലും ഡസ്കി ആയാലും പേസ്റ്റൽ നിറങ്ങൾ ഒരുപോലെ അനുയോജ്യമെന്നു ഡിസൈനറുടെ സാക്ഷ്യപ്പെടുത്തൽ.

lehanka- (9)

ബ്രോൺസ്, റസ്റ്റ്, ആന്റിക് ഗോൾഡ്, ബണ്‍ഡ് ആംബർ, ഐവറി, ഓക്കർ (ochre) നിറങ്ങളുടെ ലയനം തരുണിന്റെ കലക്‌ഷനിൽ കാണാം.

cover