Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസ് ഏഷ്യ നവംബർ 10ന് കൊച്ചിയിൽ, തയാറെടുത്ത് സുന്ദരികൾ; ചിത്രങ്ങള്‍

manappuram-miss-asia-beauty-contest അഴകല തീര്‍ക്കാന്‍: മിസ് ഏഷ്യ മത്സരത്തിനായി കൊച്ചിയില്‍ ഒത്തുകൂടിയവര്‍. ഇന്ത്യ ഉള്‍പ്പടെ 25 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

ഏഷ്യൻ ഭൂഖണ്ഡത്തിലെയും യൂറേഷ്യയിലെയും സുന്ദരിമാർ മാറ്റുരയ്ക്കുന്ന, പെഗാസസ് സംഘടിപ്പിക്കുന്ന മിസ് ഏഷ്യ മത്സരത്തിന് കൊച്ചിയിൽ അരങ്ങുണരുന്നു. നവംബർ 10 ന് വൈകിട്ട് ആറു മുതൽ കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന മത്സരം ലോകം കാത്തിരിക്കുന്ന ആ ഏഷ്യൻ സുന്ദരി ആരാണെന്ന് വെളിപ്പെടുത്തും. 

miss-asia5 ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍
miss-asia6 ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍

അഴകിനൊപ്പം അറിവുമളക്കുന്ന മത്സരത്തിന്റെ അവസാന ഘട്ട ഒരുക്കത്തിലാണ് സുന്ദരിമാർ. നാഷണല്‍ കോസ്‌റ്റ്യൂം, ബ്ലാക്ക്‌ തീം റൗണ്ട്‌, വൈറ്റ്‌ ഗൗണ്‍ എന്നിങ്ങനെ മൂന്ന്‌ റൗണ്ടുകളുള്ള മല്‍സരത്തിന്റെ ഗ്രൂമിങ്‌ സെഷന്‍ കൊച്ചിയിലെ ഹോട്ടല്‍ സാജ്‌ എര്‍ത്ത്‌ റിസോര്‍ട്ടില്‍ ആരംഭിച്ചു. എലീന കാതറിന്‍ അമോണ്‍ (മിസ്‌ ഗ്ലാം വേള്‍ഡ്‌ റണ്ണര്‍ അപ്പ്‌), സമീര്‍ഖാന്‍ (ഫാഷന്‍ കൊറിയോഗ്രാഫര്‍), റെജി ഭാസ്‌കര്‍ (ഫാഷന്‍ ഫോട്ടോഗ്രാഫര്‍), സുദക്ഷണ തമ്പി (യോഗ ട്രെയിനര്‍), ഡോ. തോമസ്‌ നെച്ചിപ്പാടം, വിപിന്‍ സേവ്യര്‍ (ഫിറ്റ്‌നസ്‌ ട്രെയിനര്‍) എന്നിവരാണ്‌ ഗ്രൂമിങ്‌ സെഷനു നേതൃത്വം നല്‍കുന്നത്‌. മിസ് ക്വീൻ ഓഫ് ഇന്ത്യ ജേതാവ് സിമ്രൻ മൽഹോത്രയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

miss-asia3 ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍
miss-asia ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിജയിക്കു മിസ് ഏഷ്യ പട്ടവും യൂറേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിജയിക്കു മിസ് ഏഷ്യ ഗ്ലോബൽ പട്ടവും സമ്മാനിക്കും. 16 ഉപപട്ടങ്ങളുമുണ്ട്.                                                                                                                            

miss-asia7 ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍
miss-asia7 (4) ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍
miss-asia7 (3) ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍
miss-asia7 (1) ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍
miss-asia7 (6) ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍
miss-asia7 (5) ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍
miss-asia7 (2) ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍