Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാരി ഉടുക്കാൻ ശിൽപ ഷെട്ടിയെ ആരും പഠിപ്പിക്കേണ്ട!

shilpa-shetty-trendy-saree-looks-viral

സാരിയിൽ വ്യത്യസ്തമായി എന്തെങ്കിലും പരീക്ഷിക്കണോ? എങ്കിൽ നേരെ ബോളിവുഡ് താരം ശിൽപ ഷെട്ടി കുന്ദ്രയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചെല്ലുക. ഒരു സാരി ലുക്ക് ബുക്കിൽ കാണുന്നതിനെക്കാൾ വ്യത്യസ്തതകൾ ഒരു മിനിറ്റുകൊണ്ട് കാണാം.

പ്രായം 43 ആയെങ്കിലും ടീനേജ് പെൺകുട്ടികളെപ്പോലും ആസൂയപ്പെടുത്തുന്ന ആരോഗ്യവും ശരീര സൗന്ദര്യവുമാണ് ശിൽപ ഷെട്ടിക്ക്. വ്യായാമത്തിലും ഭക്ഷണത്തിലും പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത ശ്രദ്ധ വസ്ത്രധാരണത്തിലും ഉള്ളതുകൊണ്ട് ഫാഷൻ വിമർശകരുടെ ‘ഫാഷൻ ഫ്ലോപ്’ കോളങ്ങളിൽ ശിൽപയെ കാണുന്നതു തന്നെ ചുരുക്കം. 

shilpa-shetty3

സാരിയാണ് ശിൽപയുടെ ഇഷ്ടവസ്ത്രം. കാഞ്ചീപുരം സാരി മുതൽ റഫ്‌ൾ സാരി, ഡെനിം സാരി, പാന്റ്സ് സാരി തുടങ്ങിയ മോസ്റ്റ് മോഡേൺ സാരി ട്രെൻഡുകൾ വരെ ശിൽപയുടെ ഉടലിൽ ഭദ്രം. ബ്ലൗസുകളിലുമുണ്ട് പരീക്ഷണങ്ങൾ. ഓഫ് ഷോൾഡറും ബെൽ സ്ലീവും ഫ്രില്ലുകളും സാരിയുടെ സ്വാഭാവം നോക്കാതെ ബ്ലൗസിൽ പരീക്ഷിക്കാമെന്നും തെളിയിച്ചു.

സബ്യസാചി, മനീഷ് മൽഹോത്ര, ഗൗരവ് ഗുപ്ത, അർപ്പിത മെഹ്ത, ഷന്താനു നിഖിൽ, അമത് അഗർവാൾ, മാനസ ഗുപ്ത, തരുൺ തഹ്‍ലിയാനി, ജയന്തി റെഡ്ഡി, അനാമിക ഖന്ന, കിരൺ ഉത്തംഘോഷ് തുടങ്ങി ഇന്ത്യയിലെ പ്രമുഖ ഡിസൈനർമാരുടെയെല്ലാം സാരികൾ ശിൽപ ഇതിനകം പരീക്ഷിച്ചുകഴിഞ്ഞു

shilpa-shetty2

മറ്റുള്ളവർ തിരഞ്ഞടുക്കുന്നതല്ല, നിങ്ങളുടെ മനസ്സ് തിരഞ്ഞെടുക്കുന്ന വസ്ത്രമാണ് ധരിക്കേണ്ടത്. ആത്മവിശ്വാസമുണ്ടെങ്കിൽ ഏതവസരത്തിലും സാരി ധരിക്കാം– ശിൽപ ഷെട്ടി പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.