Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ അംബാനിയുടെ വിവാഹമേളം; താരസുന്ദരിമാർ തിളങ്ങിയത് ഇങ്ങനെ!

isha-ambani-wedding-bollywood-actresses-lehenga-magic

ഫാഷൻ പ്രേമികൾ ഏറെ ആവേശത്തോടയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹത്തിനു കാത്തിരുന്നത്. ഇഷയ്ക്കു വേണ്ടി ഒരുക്കുന്ന വിവാഹ വസ്ത്രങ്ങൾ കൂടാതെ ബോളിവുഡ് താരങ്ങളും അംബാനി കുടുംബാംഗങ്ങളുമെല്ലാം ധരിക്കുന്ന വസ്ത്രങ്ങളാണു ഫാഷനിസ്റ്റുകളുടെ പ്രതീക്ഷ ഉയർത്തിയത്. 

എന്തായാലും പ്രതീക്ഷകളൊന്നും തെറ്റിക്കാതെ തന്നെയാണു ബോളിവുഡ് ലോകം ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയുടെ മകളുടെ വിവാഹ ആഘോഷങ്ങൾക്കായി എത്തിയത്. ഉദയ്പുരിലെ ആഘോഷത്തിനു പ്രമുഖ ബോളിവുഡ് താരങ്ങളെല്ലാം എത്തി. നവദമ്പതികളായ പ്രിയങ്ക ചോപ്ര–നിക് ജോനാസ് , ദീപിക പദുകോൺ–രൺവീര്‍ സിംഗ്, മുന്‍ ലോകസുന്ദരി ഐശ്വര്യ റായ്– ഭർത്താവ് അഭിഷേക് ബച്ചൻ, ഷാരുഖ് ഖാൻ– ഗൗരി ഖാൻ, ജാൻവി കപൂർ സഹോദരി ഖുശി കപൂർ, ജാക്വിലിൻ ഫെർണാണ്ടസ്, ദിഷ പട്ടാണി, കിയാര അദ്വാനി തുടങ്ങി പ്രശസ്ത ബോളിവുഡ് താരങ്ങൾ ഉദയ്പുരിലെ ആഘോഷങ്ങളുടെ ഭാഗമായി.

കാത്തിരുന്നതുപോലെ വസ്ത്രവിസ്മയം തന്നെയായിരുന്നു ബോളിവുഡ് ഒരുക്കിയത്. ലഹങ്കകളായിരുന്നു താരസുന്ദരിമാരുടെ പ്രിയവസ്ത്രം. സ്റ്റേജ് ഷോകളിലും അവാർഡ് നിശകളിലും പരസ്പരം മത്സരിച്ചെത്തുന്ന താരസുന്ദരികൾ ഇഷ അംബാനിയുടെ വിവാഹപൂര്‍വ ആഘോഷത്തിലും അതു തുടർന്നു. സ്റ്റാർ ഡിസൈനർമാര്‍ ഒരുക്കിയ വസ്ത്രമണിഞ്ഞാണ് എല്ലാവരും ഉദയ്പുരിൽ എത്തിയത്. 

മനീഷ് മൽഹോത്ര ഒരുക്കിയ രാജകീയ ലഹങ്കകളിലായിരുന്നു ജാൻവിയും സഹോദരി ഖുശിയും എത്തിയത്. മെറ്റാലിക് അലങ്കാരങ്ങൾ നിറഞ്ഞ ലഹങ്കയ്ക്കു കൂട്ടായി ചുവപ്പ് ദുപ്പട്ടയായിരുന്നു ജാൻവി അണിഞ്ഞത്.

കിയാര അദ്വാനിയുടെ ലഹങ്ക ഡിസൈൻ ചെയ്തതും മനീഷ് അയിരുന്നു. കറുപ്പിൽ സിൽവർ ചാരുത സമന്വയിപ്പിച്ച ലഹങ്കയാണിഞ്ഞു ചൂടൻ ലുക്കിലായിരുന്നു കിയാര. സ്ട്രാപ്‌ലസ് കോർസെറ്റ് ബ്ലൗസായിരുന്നു ലഹങ്കയുടെ പ്രത്യേകത.

മനീഷ് മൽഹോത്ര ഒരുക്കിയ ഇളം പിങ്ക് നിറത്തിൽ കരീഷ്മ കപൂറും ആരാധകരുടെ പ്രതീക്ഷ നിലനിർത്തി. പരമ്പരാഗത പാറ്റേണുകളെ പിന്തുടരുന്നതായിരുന്നു താരത്തിന്റെ ലഹങ്ക. 

ഐവറിയിൽ സ്വർണ നിറത്തിലുള്ള ഡിസൈനുകൾ ഇഴചേർത്തതായിരുന്നു ജാക്വിലിന്റെ ലഹങ്ക.

ഫാൽഗുനി ആന്‍ഡ് ഷെയ്ൻ പീകോക്ക് ഡിസൈൻ ചെയ്ത ലഹങ്കയായിരുന്നു ഗൗരി ഖാൻ അണിഞ്ഞത്. മയിലിന്റെ ചിറകുവിരിച്ചതു പോലെയുള്ള ഡിസൈനായിരുന്നു ഗൗരിയുടെ ലഹങ്കയിൽ കാത്തുവച്ചത്.

അർപ്പിത മേത്ത ക്രിയേഷൻസ് ആണ് ദിഷ പട്ടാണിയുടെ വസ്ത്രമൊരുക്കിയത്. വിവാഹങ്ങൾക്ക് അനുയോജ്യമായ പിങ്ക് നിറത്തില്‍ ഫ്ലോറൽ വർക്കുകളോടു കൂടിയതായിരുന്നു കത്രീന കൈഫിന്റെയും ഐശ്വര്യ റായിയുടെയും ലഹങ്കകൾ. മിന്റ് ബ്ലഷിന്റെ എമ്രാൾഡ് ഗ്രീന്‍ ലഹങ്കയിൽ വിദ്യാബാലൻ തിളങ്ങി.