ഇതാ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി!

model-dubbed-beautiful-girl-world-child-wins-title
SHARE

ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി ആരാണ്? ഫ്രഞ്ച് മോഡലായ പതിനേഴുകാരി തിലെയ്ൻ ബ്ലണ്ടാവോ. ലോകപ്രശസ്തമായ ടി.സി കാൻഡലർ ആൻഡ് ഇൻഡിപെൻഡന്റ് ക്രിട്ടിക്സ് പ്രസിദ്ധീകരിച്ച ലോകത്തിലെ സുന്ദരമായ മുഖങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് തിലെയ്ൻ ബ്ലണ്ടാവോ.

2007ൽ തന്റെ ആറാം വയസ്സിൽ ടി.സി കാൻഡലർ പട്ടികയിൽ ഒന്നമാതെത്തി ലോകശ്രദ്ധ നേടിയിട്ടുണ്ട് തിലെയ്ൻ . 11 വർഷങ്ങൾ പിന്നിടുമ്പോഴാണു തിലെയ്ൻ നേട്ടം ആവർത്തിക്കുന്നത്. നാലാം വയസ്സിൽ പ്രശസ്ത ഫാഷൻ ഡിസൈനർ ജീൻ പോൾ ഗോൾട്ടിന്റെ മോഡലായി തിലെയ്ൻ ഫാഷൻ ലോകത്തെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പത്താം വയസ്സിൽ വോഗ് പാരിസ് മാസികയുടെ മോഡലായി ചരിത്രം രചിക്കുകയും ചെയ്തു.

most-beautiful-face (1)

40 രാജ്യങ്ങളിൽ നിന്നുള്ള 100 സുന്ദരിമാരെ ഉൾപ്പെടുത്തിയായിരുന്നു തിരഞ്ഞെടുപ്പ്. ‘‘എനിക്ക് വിശ്വസിക്കാനാവുന്നില്ല. ടി.സി കാൻഡലർക്കും എനിക്കു വോട്ടു ചെയ്തവർക്കും വളരെ നന്ദി. ഒന്നാമതെത്തുമെന്നു ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങളോടെല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.’’– ഒന്നാമതെത്തിയ വിവരമറിഞ്ഞ തിലെയ്ൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 26 ലക്ഷം പേർ തിലെയ്നെ പിന്തുടരുന്നുണ്ട്. 

ഫുട്ബോളർ പാട്രിക് ബ്ലണ്ടാവോയുടെയും ഫാഷൻ ഡിസൈനറും ടെലിവിഷൻ അവതാരക വെറോണിക്ക ലോബ്രറിയുടെയും മകളാണ് ഈ ഫ്രഞ്ച് സുന്ദരി.

most-beautiful-face (3)

1990 മുതലാണു ടി സി കാൻഡലർ ലോകത്തെ സുന്ദര മുഖങ്ങളെ തെരഞ്ഞെടുക്കാൻ തുടങ്ങിയത്. ക്രമേണേ ഈ ലിസ്റ്റ് വളരെയേറെ പ്രസിദ്ധിയാർജിച്ചു. സുന്ദരന്മാരായ പുരുഷന്മാരെ കണ്ടെത്തുന്ന ലിസ്റ്റും നാലു വർഷം മുൻപ് ആരംഭിച്ചിട്ടുണ്ട്. ഇതിലേക്കായി വ്യക്തികളെ നിർദേശിക്കാനും വോട്ടു ചെയ്യാനും  പൊതുജനങ്ങൾക്ക് അവസരമുണ്ട്.

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA