Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തമിഴ്’ സുന്ദരിയായി സോനം കപൂർ; സന്തോഷം പങ്കുവച്ച് ആരാധകർ

sonam-kapoor-stylish-saree-with-tamil-letters

ഇന്ത്യയിലെ ട്രെന്റ് ജനിക്കുന്നത് മിക്കപ്പോഴും ബോളിവുഡിൽ നിന്നുമാണ്. ബോളിവുഡ് താരങ്ങളുടെ വസ്ത്രധാരണത്തിനു രാജ്യമെമ്പാടും  നിരവധി ആരാധകരുണ്ട്. ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, കരീന കപൂര്‍, ആലിയാ ഭട്ട്, കിയാര അദ്വാനി എന്നിവരാണ് വസ്ത്രധാരണത്തിലൂടെ അമ്പരപ്പിക്കുന്ന പ്രമുഖർ. പലപ്പോഴും ഇവരുടെ സ്റ്റൈലുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. 

kapoor-sonam

ഇതുപോലെ എടുത്തു പറയേണ്ട പേരാണു സോനം കപൂറിന്റെത്. അഭിനയം കൊണ്ടും അഭിപ്രായങ്ങള്‍ കൊണ്ടും ശ്രദ്ധ നേടുന്ന താരം വസ്ത്രധാരണത്തിലും ഒരു ഐക്കൺ ആണ്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന തന്റെ പുതിയ ചിത്രം ‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’ യുടെ സ്ക്രീനിങ്ങിന് താരമെത്തിയതും വെറൈറ്റി ലുക്കിലാണ്.

sonam

തമിഴ് അക്ഷരങ്ങള്‍ പ്രിന്റ ് ചെയ്ത ക്രീം നിറത്തിലുള്ള സാരിയായിരുന്നു സ്ക്രീനിങ്ങിനെത്തിയപ്പോള്‍ സോനം ധരിച്ചിരുന്നത്. സാരിയില്‍ നിറയെ അക്ഷരങ്ങൾ പ്രിന്റ ് ചെയ്തിരുന്നു. സോനത്തിനായി ഫാഷന്‍ ഡിസൈനര്‍ മസാബ ഗുപ്തയാണ് ഈ അക്ഷരമാല സാരി ഡിസൈന്‍ ചെയ്തത്. സോനത്തിന്റെ പേരു തന്നെയായിരുന്നു സാരിയില്‍ പ്രിന്റ് ചെയ്തിരുന്നതെന്നതാണ് മറ്റൊരു കൗതുകം. 

kapoor

സോനത്തിന്റെ സാരി ഏറെ സന്തോഷിപ്പിച്ചത് താരത്തിന്റെ തമിഴ് ആരാധകരെയാണ്. പലരും തമിഴിൽ കമന്റുകള്‍ ചെയ്താണു സന്തോഷം പ്രകടിപ്പിച്ചത്. സോനത്തിന്റെ പിതാവും നടനുമായ അനില്‍ കപൂറിനും ചിത്രത്തിലെ നായകന്‍ രാജ്കുമാര്‍ റാവുവിനും മറ്റു താരങ്ങള്‍ക്കുമൊപ്പമാണ് സോനം സ്ക്രീനിങ്ങിൽ പങ്കെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.