ADVERTISEMENT

സാരി ഒരു സ്റ്റൈലിഷ് വസ്ത്രമാണ്. ഏതു സാഹചര്യങ്ങൾക്കും ഇണങ്ങുന്ന ഈ പരമ്പരാഗത വസ്ത്രം ഫാഷൻ ലോകത്തെ ശ്രദ്ധേയ താരമായി മാറി കഴിഞ്ഞു. സാരിയിൽ നിരവധി പരീക്ഷണങ്ങള്‍  നടന്നു കൊണ്ടിരിക്കുന്നു. സാരി സങ്കൽപത്തെ മാറ്റി മറിച്ച ട്രെസർ, പ്രീ–ഡ്രാപ്ഡ് സ്റ്റൈലും കടന്ന് ഫാഷൻ ലോകം മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്നു. ലഹങ്ക സാരികൾ വിപണിയെ അടക്കി വാഴുന്നു. 

ആൾക്കൂട്ടങ്ങളിൽ തലയെടുപ്പോടെ നിൽക്കാൻ സഹായിക്കുന്ന വസ്ത്രമെന്ന വിശേഷണമാണു പല ഡിസൈനര്‍മാരും സാരിക്കു നൽകുന്നത്. 

പാർട്ടികളിലും റാംപിലും തിളങ്ങി ബോളിവുഡ് താരറാണിമാർ ആ വിശേഷണത്തെ ശരിവയ്ക്കുന്നതും പതിവു കാഴ്ചയായി. വാർഡോബിൽ സാരി നിർബന്ധമുള്ള ഡിസൈനർമാരും നിരവധി.  ഒാരോ ആഘോഷകാലത്തും സാരികൾ പുതിയ രൂപത്തിൽ വിപണിയിൽ തരംഗമാകുന്നു.

അടുത്തിടെ ഒരു ചടങ്ങിൽ ഇഷ തൽവാർ തിളങ്ങിയതും ഒരു സാരിയിലാണ്. ഫ്ലോറൽ ഡിസൈനുള്ള സാരിയും സ്ലീവ്‌ലസ് റോ സിൽക്ക് ബ്ലൗസുമായിരുന്നു ഇഷയുടെ വേഷം. അതിസൂക്ഷ്മതയോടെ ഒരുക്കിയ സ്വർണനിറത്തിലുള്ള ഹാന്‍ഡ് എബ്രോയട്രിയാണു സാരിയുടെ ബോഡറുകളുടെ പ്രത്യേകത. എന്നാൽ എബ്രോയട്രിയുടെ അമിത ഭാരങ്ങളില്ലാതെ ലളിതമാണ് സൗന്ദര്യം എന്നു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് പിന്തുടരുന്നുമുണ്ട്. സ്ലീവ്‌ലസ് ബ്ലൈസിന്റെ പിറകിൽ പൈപ്പിങ് എംബല്ലിഷ്‌മെന്റിന്റെ സൗന്ദര്യം.

isha-talwar-new-look-1-

പാർട്ടികൾക്കും വിവാഹ റിസപ്ഷനുകൾക്കും ഒരുപോലെ അനുയോജ്യമായ സാരി. ഇഷയുടെ ചോക്കർ സെറ്റും സ്റ്റഡ് കമ്മലുകളും സാരിയും ചേർന്നപ്പോൾ ആരുടെയും കണ്ണുകൾ ഉടക്കുന്ന സ്റ്റൈലിഷ് ലുക്ക്. മേക്ക് അപ്പില്‍ ലാളിത്യത്തിനൊപ്പം പുതുമയും നിറഞ്ഞു നിൽക്കുന്നു. ‘സൂര്യപ്രകാശവും പൂവിട്ടു നിൽക്കുന്ന സസ്യങ്ങളും’ പ്രചോദനമായി ഉൾകൊണ്ടാണു ബോട്ട് സോങ് ഇഷയ്ക്കു വേണ്ടി സാരി ഈ ഡിസൈൻ ചെയ്തത്. 

അലങ്കാരങ്ങൾ നിറയുന്നതും ഹെവി വർക്കുകളുളളതുമായ പഴയകാല സാരികൾ വിടപറഞ്ഞു. കടകളിൽ പോയി ഒന്ന് വാങ്ങുകയല്ല, തനിക്കു അനുയോജ്യമായത് ഡിസൈൻ ചെയ്യുക എന്നതാണ് ഫാഷന്റെ പുതിയ രീതി. അവിടെയാണ് ഇഷയ്ക്കു വേണ്ടി ബോട്ട് സോങ് തയാറാക്കിയ സാരി ശ്രദ്ധ നേടുന്നത്. ഇങ്ങനെ അനുയോജ്യമായ നിറം കണ്ടെത്തി പുതിയ പാറ്റേൺ പരീക്ഷിച്ചാല്‍ ആർക്കും പാർട്ടികളിൽ അഭിന്ദനങ്ങൾ നേടാം.

ഡിസൈനർ 

Boat Song
Jacksons building,
Chelliyozhukkom Road,
Near Manorama Junction,
K.K.Road, Kottayam
Call +91 994 642 6000

Follow Boat Song on Facebook

Follow Boat Song on Instagram

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com