ADVERTISEMENT

സാരികൾ എത്രയുണ്ടെങ്കിലെന്താ, ഓരോ സാരിയിലും പുതുമകളുടെ വസന്തം കണ്ടെത്തും സാരിപ്രണയികൾ. ഹാൻഡ് വോവൺ, ഹാൻഡ് എംബ്രോയ്ഡേഡ്, പ്രിന്റുകളും മോട്ടിഫുകളും പാരമ്പര്യത്തിന്റെ തനിമ സൂക്ഷിക്കുന്നവയും ഹൈബ്രിഡുകളും തുടങ്ങി ലാക്മേ ഫാഷൻ വീക്ക് സ്പ്രിങ് സമ്മർ റാംപിൽ ക്യാറ്റ് വോക്ക് നടത്തിയത് സാരികളുടെ മോഹിപ്പിക്കുന്ന വ്യത്യസ്തതകൾ. ഡിസൈനർ അനിത ദ്രോഗ്രേയുടെ ഫ്ലോറല്‍ റൊമാന്റിക് മുതൽ ഷിവൻ & നരേഷ് ഡിസൈനർ ഇരട്ടകളുടെ ഫ്രിൻഡ്ജ് നമ്പർ വരെ റാംപിലെത്തി ഫാഷനിസ്റ്റകളുടെ മനം കവർന്നു.

വസന്തകാല പുതുമകൾ

വസന്തകാല റാംപിൽ പൂക്കൾ നിറയുന്ന സാരി അവതരിപ്പിക്കുന്നതിൽ എന്തു പുതുമയെന്നു നെറ്റിചുളിച്ചവർക്കു മുന്നിൽ മോട്ടിഫുകളില്‍ ഫ്രെഷ്നെസ് അനുഭവിപ്പിച്ചാണ് അനിത ദോഗ്രേ  എത്തിയത്. ലൈറ്റ് വെയ്റ്റ് സാരികളിൽ വൈബ്രന്റ് പ്രിന്റുകൾ നിറഞ്ഞ പരിസ്ഥിതി സൗഹൃദ കലക്ഷനാണ് അനിതയുടേത്. 

കളർ പാലെറ്റിൽ അൽപം കടുപ്പം, കറുപ്പിൽ ഫ്ലോറൽ പ്രിന്റുകൾ, ഒപ്പം റോസ് എംബ്രോയ്ഡറി ചെയ്ത കേപ് – ഇതായിരുന്നു രോഹിത് ബാലിന്റെ സാരി മേക്ക് ഓവർ.

വരുണ്‍ ബാലിന്റെ പ്രെറ്റ് ലൈൻ കലക്ഷനിൽ അഴകു വിരിയിച്ചത് അഞ്ചിതളുള്ള പൂക്കളുടെ സ്കെച്ച് അടിസ്ഥാനമാക്കിയ പ്രിന്റുകള്‍. വെള്ള സാരിയിൽ നീലയും മഞ്ഞയും ഫ്ലോറൽ പ്രിന്റുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

അനുശ്രീ റെഡ്ഡിയുടെ ഡാർക്ക് ബ്ലൂ സാരി ലുക്കിൽ വ്യത്യസ്ത നൽകിയത് പിങ്കും ഗ്രീനും പൂക്കൾ അതിസൂക്ഷ്മമായി തുന്നിച്ചേർത്ത ബോർഡർ.

കന്റംപ്രറി സ്റ്റൈലിങ്

സാരികളിലെ റൊമാന്റിക് ഫെമിനിൻ സാന്നിധ്യമായി ഷെഹ്‌ല ഖാന്റെ കാൻഡി ഫ്ലോസ് പിങ്ക്  റഫിൾഡ് സാരിയും അനുശ്രീ റെഡ്ഡിയുടെ മെല്ലോ യെല്ലോ സാരിയും റാംപിൽ കയ്യടി നേടി.  സാരികളിൽ അലങ്കാരമായി ടാസിലുകളും പേൾ വർക്കുകളും നിറഞ്ഞു.

ബെൽറ്റ് ആണ് സാരികൾക്കൊപ്പം റാംപിലെത്തിയ പ്രധാന ആക്സസറി. ഡിസൈനർമാരായ പുനീത് ബാലന, ഷന്തനു& നിഖിൽ, ഷിവൻ & നരേഷ്, കേരള ലേബലായ അൻക എന്നിവർ ബെൽറ്റുകളിൽ പലതരം വ്യത്യസ്തതകൾ പരീക്ഷിച്ചു. പ്രിന്റ‍ഡ് ബെൽറ്റുകൾ, സ്റ്റഡഡ് ബെൽറ്റുകൾ എന്നിവ ആകർഷകമായി.

lakme-fashion-week-2-

സാരി ബ്ലൗസുകളിലും പുതുമകൾ രംഗത്തെത്തി– സ്ട്രക്‌ചേർഡ് ഷർട്ട് ബ്ലൗസുകൾ, സ്റ്റേറ്റ്‌മെന്റ് സ്‌ലീവ് ബ്ലൗസുകൾ, ബന്ദ്ഗാല ഇൻസ്പയേഡ് ക്രോപ് ടോപ്സ്, മിലിട്ടറി ലുക്ക്സ്, സ്ട്രാപി എംബെലിഷ്മെന്റ്സ് എന്നിവ ശ്രദ്ധിക്കപ്പെട്ടു.  ഷന്തനു& നിഖിലിന്റേതായി ട്രൗസർ സ്റ്റൈൽ സാരിയും റാംപിലെത്തി.

നിറവോടെ ഹാൻഡ് ലൂം

റൺവേയിലെ വെള്ളിവെളിച്ചത്തിൽ ഹാൻഡ് ലൂം സാരികളും ഒട്ടും പിന്നിലായില്ല. ഇക്കുറി കേരള ബാലരാമപുരം കൈത്തറിയും റാംപ് കീഴടക്കി. ഡിസൈനർമാരായ സൈലേഷ് സിംഗാനിയ, പാർവതി ദസറി, ലത തുടങ്ങിയവർക്കൊപ്പം മലയാളിയായ ഉഷാ ദേവി ബാലകൃഷ്ണന്റെ അൻക എന്ന ലേബലാണ് തനതു ബാലരാമപുരം കൈത്തറിയുമായി ലാക്മേ റാംപിൽ മലയാളത്തിന്റെ അഭിമാനമുയർത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com