ADVERTISEMENT

എന്നും ഒരേ തരം ഹീൽസ്ധരിച്ചു മടുക്കേണ്ട. ട്രെൻഡി ഗേൾസിനു വേണം 5 വ്യത്യസ്ത ഹീൽസ് !

പെൺകുട്ടികളായാൽ അൽപസ്വൽപം ഹീൽസൊക്കെ ഇടുന്നത് സാധാരണയാണ്. പക്ഷേ എന്നും ഒരേ തരം ഹീൽസിട്ടാൽ നിങ്ങൾ ഫാഷൻഗുരുക്കളുടെ ഫേവറിറ്റ് ശിഷ്യയാകണമെന്നില്ല.– അതിനായി ട്രെൻഡിയായ ഗേൾസിന്റെ ഷെൽഫിൽ മസ്‌റ്റായി വേണ്ട അഞ്ചു തരം ഹീൽസ് വാങ്ങൂ, ധരിക്കൂ, മോഡേണാകൂ! 

കിറ്റി ഹീൽസ്

ചെറിയ പോയിന്റഡ് ഹീൽസ് ആണിത്. കാഷ്വലായും ധരിക്കാമെന്ന ഗുണമുണ്ട്. സ്‌റ്റൈലിഷ് മാത്രമല്ല, എലഗന്റും കൂടിയാണിത്.  നടുവേദന പേടിസ്വപ്‌നമായവർക്കു പോലും ഇത് ധരിച്ചാൽ പ്രശ്‌നമുണ്ടാകണമെന്നില്ല.

പ്ലാറ്റ്‌ഫോം ഹീൽസ്

ബാലൻസ് തെറ്റി പോയിന്റഡിൽ നിന്ന് ചെരിഞ്ഞു വീണ് മാനം കെടുമെന്ന ഭയം വേണ്ട ഇതിൽ. ഹീൽസിന്റെ തലത്തിന് വീതിയും നീളവുമേറും.

സ്‌റ്റിലെറ്റോസ്

പോയിന്റഡ് ഹൈ ഹീൽസ്. പാർട്ടികൾക്കോ വിവാഹാഘോഷങ്ങൾക്കോ മാത്രം ഇതിടുക.

വെഡ്‌ജ് ഹീൽസ്

മുൻവശത്തും പുറകുവശത്തും മൂടിയിരിക്കുകയും വശങ്ങളിൽ തുറന്ന് കിടക്കുകയും ചെയ്യുന്ന തരം പാറ്റേണിലെ ഷൂവാണിത്. 

കോൺ ഹീൽസ്

ഹീൽസിന്റെ ആകൃതി പിരമിഡ് രൂപത്തിലായിരിക്കും ഇതിൽ. പോയിന്റഡിന്റെ സ്‌റ്റൈലും പ്ലാറ്റ്‌ഫോം ധരിക്കുന്നതിന്റെ സുഖവും ഇത് ധരിക്കുന്നത് വഴി കിട്ടും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com