ADVERTISEMENT

ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഫാഷൻ സെന്‍സ് ആരാധകർക്കിടയിൽ പ്രശസ്തമാണ്. ഏതു വേദിയിലും ഷാഹിദ് തിളങ്ങും. പലപ്പോഴും സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ വസ്ത്രധാരണം ചർച്ചയാവുകയും അഭിനന്ദനങ്ങൾ നേടുകയും ചെയ്യും.

shahid-kapoor2

മാനസികാവസ്ഥയാണ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ തനിക്കു പ്രചോദനമെന്നു വ്യക്തമാക്കുകയാണ് ഷാഹിദ്. ഒരു ബ്രാൻഡിന്റെ വേനൽക്കാല വസ്ത്ര ശേഖരത്തിന് തുടക്കമിടാൻ എത്തിയപ്പോഴാണു സ്റ്റൈൽ സ്റ്റേറ്റ്മെന്റിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് താരം പ്രതികരിച്ചത്.

shahid-kapoor3

‘‘കരിയർ തുടങ്ങിയ സമയത്തു തന്നെ  ഫാഷനിൽ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു എന്നാണ് വിശ്വാസം. തുടക്കത്തിൽ സാധ്യമായ എല്ലാ തെറ്റുകളും വസ്ത്രധാരണത്തിൽ ഞാൻ വരുത്തിയിട്ടുണ്ട്. എന്നാല്‍ തെറ്റുകൾ സംഭവിക്കുമ്പോൾ ശരിയായത് തിരിച്ചറിയാനാകും.’’– ഷാഹിദ് പറഞ്ഞു. 

shahid-kapoor

സുഖപ്രദവും ആത്മവിശ്വാസം നൽകുന്നതുമാകണം വസ്ത്രധാരണമെന്നുമാണ് ഷാഹിദിന്റെ നിലപാട്. ‘‘ഫാഷൻ പിന്തുടരുക എന്നാൽ കംഫർട്ട് ആയിരിക്കുക എന്നുമാണ്. കാലക്രമത്തിൽ ഞാൻ ആരാണെന്ന് പ്രകടിപ്പിക്കാന്‍ സ്വയം പഠിച്ചു. ഇന്ന് മാനസികാവസ്ഥയ്ക്ക് അനുസരിച്ചാണ് വസ്ത്രം തിരഞ്ഞെടുക്കുക. ആത്മവിശ്വാസത്തോടെയാണ് ധരിക്കുക’’– താരം വ്യക്തമാക്കി.

kapoor-shahid
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com