ADVERTISEMENT

ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് (ബിഎഎഫ്ടിഎ) വേദിയിൽ തിളങ്ങി കെയ്റ്റ് മിഡില്‍ടണ്‍ രാജകുമാരി. ഭർത്താവ് വില്യം രാജകുമാരനൊപ്പമെത്തിയ കെയ്റ്റിനെ ഒപ്പിയെടുക്കാനായിരുന്നു ക്യാമറാ കണ്ണുകൾ മൽസരിച്ചത്. 

ഫാഷൻ ലോകത്തിനു പ്രിയങ്കരിയായ കെയ്റ്റ് ഇത്തവണയും ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാതെയാണ് പരിപാടിക്കെത്തിയത്. ഒഴുകി കിടക്കുന്ന തൂവെള്ള ഗൗണിൽ രാജീകമായി വേദിയിലെത്തി. വണ്‍ ഷോൾഡർ ഗൗണിൽ നെറ്റുകൊണ്ടുള്ള പൂക്കൾ തുന്നിപിടിപ്പിച്ചിരുന്നു. അലക്സാണ്ടർ മക്‌‌ക്വീൻ ആണ് കെയ്റ്റിനായി ഗൗൺ ഒരുക്കിയത്. 

ഇതിനൊപ്പം ഡയാന രാജകുമാരിയുടെ വജ്ര കമ്മലായിരുന്നു കെയ്റ്റ് ധരിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. കറുത്ത സ്യൂട്ട് അണിഞ്ഞാണു വില്യം രാജകുമാരൻ എത്തിയത്.

സമൂഹമാധ്യമങ്ങളില്‍ കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഡയാനയുടേതെന്നു സംശയിക്കുന്ന ആ വജ്ര കമ്മലുകൾ തന്നെ. 1995ല്‍ സെറിബ്രൽ പാൾസി ഫൗണ്ടേഷന്റെ ഹ്യൂമനിറ്റേറിയന്‍ അവാർഡ് വാങ്ങാൻ എത്തിയപ്പോൾ ഡയാന വജ്ര കമ്മലുകൾ ധരിച്ചിരുന്നു. അതിനോടു സാദൃശ്യമുള്ളതാണ് കെയ്റ്റിന്റെ കമ്മല്‍. എന്നാൽ ഡയാനയുടെ കമ്മൽ തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടില്ല. 

ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിലായിരുന്നു പുരസ്കാരദാന ചടങ്ങ്. വില്യം രാജകുമാരനാണു നിലവിൽ അക്കാദമിയുടെ പ്രസിഡന്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com