ADVERTISEMENT

ഫാഷൻ ലോകത്തെ താരമായിരുന്നു ജർമൻ ഡിസൈനർ കാൾ ലാഗെർഫെൽഡ്. അദ്ദേഹത്തിന്റെ വിയോഗം ഫാഷൻ പ്രേമികളെ വല്ലാതെ വേദനിപ്പിച്ചു. ഫ്രെബുവരി 17ന് വിടപറയുമ്പോൾ അദ്ദേഹത്തിന് 85 വയസ്സായിരുന്നു. കഴിവുകൾ കൊണ്ടു പ്രശസ്തനായ കാളിനെ വാർത്തകളില്‍ നിറച്ചത് ജീവിത രീതികളാണ്. അതിൽ ഏറ്റവും ശ്രദ്ധേയം വളർത്തു പൂച്ചയായ ചൗപെറ്റേയോടുള്ള സ്നേഹമാണ്. 

കാളിന്റെ കോടിക്കണക്കിനു മൂല്യമുള്ള സ്വത്തുക്കളുടെ അവകാശികളിൽ ഒരാളാണ് എട്ടു വയസ്സുകാരിയായ ചൗപെറ്റേ എന്ന പൂച്ച. തന്റെ സ്വത്തുക്കളിൽ ഒരു ഭാഗം ചൗപെറ്റേയുടെ പേരിൽ എഴുതിവച്ചിട്ടുണ്ടെന്നു കാൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചൗപെറ്റേയോടുള്ള ഭ്രാന്തമായ സ്നേഹവും കാൾ വ്യക്തമാക്കിയിട്ടുണ്ട്.

KarlLagerfeld-cat-3
കടപ്പാട്: ചൗപെറ്റേയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട്

2011ലെ ക്രിസ്മസ് ദിനത്തിലാണു ചൗപെറ്റേയെ കാൾ വാങ്ങുന്നത്. ബെർമൻ വിഭാഗത്തിൽപ്പെടുന്ന വെളുത്ത നിറമുള്ള പെണ്‍പൂച്ച. ചൗപെറ്റേയെ അദ്ദേഹം വളരെയധികം സ്നേഹിച്ചു. പരിചാരകരായി 2 പേർ, ഒരു അംഗരക്ഷകൻ, ചികിൽസിക്കാൻ സ്വകാര്യ ഡോക്ടർ, സഞ്ചരിക്കാൻ വാഹനങ്ങൾ എന്നിവ തന്റെ അരുമയായ പൂച്ചയ്ക്ക് അദ്ദേഹം നൽകി. ‌മൂന്നു വെള്ളി പാത്രങ്ങളിലായി വ്യത്യസ്ത തരം ഭക്ഷണങ്ങൾ ചൗപെറ്റേയുടെ മുന്‍പില്‍ വയ്ക്കും. ഇതിൽ നിന്ന് ഇഷ്ടമുള്ളതു കഴിക്കാം.

KarlLagerfeld-cat-1
കടപ്പാട്: ചൗപെറ്റേയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട്

കാൾ ലാഗെർഫെൽഡിനൊപ്പം മീറ്റിങ്ങുകളിലും പൊതുവേദികളിലും ചൗപെറ്റേ സ്ഥാനം പിടിച്ചു. 2015ൽ രണ്ടു പരസ്യചിത്രങ്ങളില്‍ ചൗപെറ്റേ അഭിനയിച്ചു. ജാപ്പനീസ് സൗന്ദര്യ വർധക വസ്തുക്കളുടെയും ജർമൻ കാർ നിർമാതാക്കളുടെയും ഈ പരസ്യങ്ങളിലെ അഭിനയത്തിന് 30 ലക്ഷം അമേരിക്കൻ ഡോളറായിരുന്നു പ്രതിഫലം. 

KarlLagerfeld-cat
കടപ്പാട്: ചൗപെറ്റേയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട്

ജർമൻ നിയമങ്ങളനുസരിച്ച് മൃഗങ്ങള്‍ക്കു സമ്പത്ത് കൈമാറാനാകും. സമ്പത്ത് ചൗപെറ്റേയുടെ പേരിൽ വരുന്നതോടെ ഏറ്റവും സമ്പന്നയായ പൂച്ചയാകും ചൗപെറ്റേ. ലോകത്തു ജീവിച്ചതിൽ ഏറ്റവും സമ്പന്ന മൃഗം എന്ന റെക്കോർഡ്  ജർമൻ ഷെപ്പേഡ് ഇനത്തിലുള്ള ഒരു നായയുടെ പേരിലാണ്. 375 മില്യൻ ഡോളറാണ് ഗുന്ധർ 4 എന്ന നായയുടെ പേരിൽ ഉടമസ്ഥൻ എഴുതിവച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com