ADVERTISEMENT

ഓരോ വിവാഹത്തിനും ആദ്യം വേദിയാകുക ഹൃദയങ്ങളാണ്. ഒരുപാടു സ്വപ്നങ്ങൾ പൂവിടുന്ന സുന്ദരദിനത്തിന്റെ സങ്കൽപങ്ങൾ. മനസ്സിൽ നെയ്തെടുത്ത ഓരോ വിവാഹ സ്വപ്നങ്ങളെയും സാക്ഷാത്കരിക്കാന്‍ അവസരം ഒരുക്കുകയാണ് ലോകത്തെ ഏറ്റവും മികച്ച മലയാളി വൈവാഹിക വെബ്സൈറ്റായ മലയാള മനോരമ എംഫോർമാരി. വിവാഹ ഫാഷനിലെ പുതുമകളും പൂർണതകളുമായാണു എംഫോർ മാരി വെഡ്ഡിങ് ഫെയറിന്റെ 15–ാമത് എഡിഷൻ പൂരനഗരിയിലെത്തുന്നത്.

തൃശൂരിലെ ലുലു കൺവൻഷൻ സെന്റററിൽ മാർച്ച് 22 ന് നാലു മണിക്ക് പ്രശസ്ത സിനിമാ താരം സംയുക്ത മോനോൻ ഫെയർ ഉദ്ഘാടനം ചെയ്യും. പ്രമുഖ ഡിസൈനർമാർ, വെഡ്‌ഡിങ് പ്ലാനർ, ഹോം ഡെക്കോർ. ജ്വല്ലറി ആക്സസറീസ്‍, വെഡ്‌ഡിങ് കാർഡ്, കേറ്ററിങ്, ഫോട്ടോ, വിഡിയോ, ട്രാവൽ, ഹണിമൂൺ എന്നിങ്ങനെ വിവാഹത്തിനു വേണ്ടതെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുന്നു. അറുപതിൽപരം സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 11 മണി മുതൽ രാത്രി ഒൻപതു വരയൊണു പ്രദര്‍ശനം. പ്രവേശനം സൗജന്യം. മുൻകൂട്ടി ബുക്ക് ചെയ്യുന്നവരെ ആകർഷകമായ ഓഫറുകൾ കാത്തിരിക്കുന്നു. 

Samyuktha-menon

രാജ്യാന്തര പ്രശസ്തി നേടിയ ബ്രാന്റുകളുടെ സാന്നിധ്യം എംഫോർ വെഡ്ഡിങ് ഫെയറിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. വിവാഹസങ്കല്‍പ്പങ്ങൾ യാഥാർഥ്യമാക്കാനുള്ള സുവര്‍ണാവസരം ആണിത്. ഏറ്റവും കഠിനമായ വെഡ്ഡിങ് ഷോപ്പിങ് എന്ന കടമ്പ സംതൃപ്തിയോടെ എളുപ്പത്തിൽ പൂർത്തിയാക്കാം.

ഫാഷൻ ലോകത്തെ അതികായൻമാരായ റെയിനു ടാൻഡൺ & നികിത ടാൻഡൺ, ജോയ് മിത്ര & അസ്‌ലാം ഹുസൈൻ എന്നിവർ വിവാഹവസ്ത്ര സങ്കൽപങ്ങളിൽ അദ്ഭുതം തീർക്കും. മൂന്നു ദിവസങ്ങളിലും വൈകീട്ട് 7.30 ന് ഡിസൈനർമാരുടെ ഫാഷൻ ഷോയുണ്ട്. നിറങ്ങളുടെയും പുതുമകളുടെയും മായിക ലോകമാണ് ഈ ഫാഷൻ ഷോകളിൽ കാത്തിരിക്കുന്നത്. ആഭരണ ലോകത്തെ പ്രമുഖരായ ഫ്ലെയിം ഡയ്മണ്ട്സിന്റെ അതിവിശിഷ്ടമായ കലക്‌ഷനും ഫെയറിനു മാറ്റു കൂട്ടുമ്പോൾ ഒന്നുറപ്പ് ഈ അവസരം നഷ്ടപ്പെടുത്താനാവില്ല. ഷഫീനയാണു ഫെയറിന്റെ മേക്ക് അപ് പാര്‍ട്ട്നർ. മൂന്നു ദിവസം നീളുന്ന ഫെയർ മാർച്ച് 24ന് സമാപിക്കും.

കേരളത്തിലെ ഏറ്റവും വലിയ വൈവാഹിക വെബ്‌സൈറ്റായ എംഫോർ മാരി.കോമിൽ സൗജന്യമായി റജിസ്‌റ്റർ ചെയ്യാം. വെഡ്ഡിങ് ഫെയറിന് എത്തുന്നവർക്ക് എംഫോർമാരിയിൽ ആകർഷമായ ഓഫറുകൾ ലഭ്യമാണ്. 

ബന്ധപ്പെടേണ്ട നമ്പർ– 04812561735

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com