ADVERTISEMENT

വേനലിൽ ഉരുകി ഒലിക്കുകയാണ് കേരളം. രാത്രി സുഖമായി ഉറങ്ങാനാകുന്നില്ല. വസ്ത്രധാരണമാണ് മറ്റൊരു വെല്ലുവിളി. വിയർപ്പും ചൂടും കാരണം ആകെ അസ്വസ്ഥത. പലപ്പോഴും വസ്ത്രധാരണത്തിൽ ശ്രദ്ധിക്കാനാവുന്നില്ല. സ്റ്റൈലിഷ് വസ്ത്രങ്ങൾ ഒഴിവാക്കേണ്ടി വരുന്നു. എന്നാൽ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണാനാവും.

ഏത് കാലാവസ്ഥയായാലും നല്ല സ്റ്റൈലിഷ് ആയി വസ്ത്രം ധരിക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. പാർട്ടിയിക്കായാലും ജിമ്മിലേക്കായാലും ‌സ്റ്റൈലിഷായി മാത്രമേ താരങ്ങളിറങ്ങൂ. കാലാവസ്ഥയ്ക്കനുസരിച്ചുള്ള മാറ്റങ്ങൾ വസ്ത്രധാരണത്തിൽ വരുത്തുമെന്നു മാത്രം.

സിംപിൾ ആൻഡ് സ്റ്റൈലിഷ് ആണ് സാറാ അലിഖാന്റെ വസ്ത്രധാരണം. ചൂടൻ കാലാവസ്ഥതയില്‍ വെള്ള നിറങ്ങളിലേക്കു കൂടുമാറി താരം. കോട്ടൺ മെറ്റീരിയലുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നു സാറയെ പൊതുവേദികളിൽ കാണുമ്പോൾ മനസ്സിലാക്കാം.

ഇളം നിറങ്ങളിലിലാണു ജാൻവിയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അയഞ്ഞ വസ്ത്രങ്ങള്‍ളാണ് കൂടുതലും ധരിക്കുന്നത്. ഷോർട് വസ്ത്രങ്ങളിലും താരം തിളങ്ങുന്നു. 

ഗ്ലോസി വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്ന താരമാണ് ആലിയ. കടും നിറങ്ങളും ഹെവി മെറ്റീരിയലുകളും ഒഴിവാക്കിയാണ് ഇപ്പോൾ വസ്ത്രം തിരഞ്ഞെടുക്കുന്നത്. ജാക്വിലിന്‍ ടി ഷർട്ടുകളാണ് കൂടുതൽ ഉപയോഗിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com