ADVERTISEMENT

സസ്റ്റനെബിൾ ഫാഷൻ നിലപാടിനെക്കുറിച്ചും ഈയിടെ സമാപിച്ച ഇന്ത്യഫാഷൻ വീക്കിലെ ഓപണിങ് ഷോയുടെ ഭാഗമായതിനെക്കുറിച്ചും ഡിസൈനർ ശാലിനി ജയിംസ്

എഫ്ഡിസിഐ ഇന്ത്യാ ഫാഷൻ വീക്കിലെ അനുഭവങ്ങൾ ?

എഫ്ഡിസിഐയുടെ ലോട്ടസ് മേക്കപ് ഇന്ത്യ ഫാഷൻ വീക്ക് 2019 ഓട്ടം വിന്റർ റാംപ് മികച്ച അനുഭവമായിരുന്നു. ആദ്യദിനം ഓപണിങ് ഷോയിൽ എന്റെ കലക‌്ഷൻ അവതരിപ്പിക്കാനായി. അതു നല്ല രീതിയിൽ സ്വീകരിക്കപ്പെടുകയും ചെയ്തു. പരമ്പരാഗത ബ്ലോക്ക് പ്രിന്റിങ്, വെജിറ്റബിൾ ഡയിങ് രീതികൾ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള എന്റെ ശ്രമമത്തോടു ചേർന്നു പോകുന്നതായിരുന്നു ഈ സീസണിലെ സസ്റ്റെനബിലിറ്റി എന്ന തീം. ഷോയുടെ മറ്റൊരു പ്രധാന ഹൈലൈറ്റ് സാരിയായിരുന്നു.  സാരിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫാഷൻലോകം വലിയ രീതിയിൽ രംഗത്തെത്തി.

ചിത്രകൂട് എന്ന കലക്‌ഷനുള്ള പ്രചോദനം ?

എഫ്എസ്‌സി കാടുകളിൽ നിന്നു സോഴ്സ് ചെയ്ത മരങ്ങളിൽ നിന്നുള്ളതാണ് ഈ കലക്ഷനിൽ ഉപയോഗിച്ച ‘ലിവ’ എന്ന തുണിത്തരം. അതുകൊണ്ടു തന്നെ കാടിന്റെ സമൃദ്ധിയോടു ചേർന്നുനിൽക്കുന്ന പ്രിന്റുകൾ വേണമെന്നുണ്ടായിരുന്നു. കുട്ടിക്കാലത്തു ഞാൻ വായിച്ച കഥകളുടെ ഭാഗമായിരുന്നു ‘ചിത്രകൂടം’ എന്ന മലയടിവാരത്തിലെ നിബിഡവനം.. അതാണ് ഈ വസ്ത്രശേഖരത്തിനുള്ള പ്രചോദനവും.

കഥകളുടെ കൈപിടിച്ചാണ് ശാലിനിയുടെ വസ്ത്രശേഖരം റാംപിലെത്തുന്നത് (‘ജഹനാര’യും ‘ചിത്രകൂട’വും ഉദാഹരണം). 

ഒരു കലക്‌ഷൻ ചെയ്യാൻ പ്രചോദനമാകുന്നത് എന്താണ് ?

എന്റെ ഭാവനയെ ഉണർത്താൻ എനിക്കൊരു കഥ വേണം. അതു ഞാൻ എനിക്കു വേണ്ടി ചെയ്യുന്നതാണ്. പിന്നീട് കലക്‌ഷൻ തയാറാകുമ്പോൾ അതിനു പിന്നിലെ കഥയെപ്പറ്റി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാഴ്ചക്കാര്‍ അല്ലെങ്കിൽ ഉപഭോക്താവ് ആ വസ്ത്രശേഖരത്തിനു പിന്നിലുള്ള കഥയറിയാൻ താൽപര്യപ്പെടുന്നുവെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അവരോടു ബന്ധം സ്ഥാപിക്കാനും അതു സഹായിക്കും. അതേസമയം ആ കഥയിൽ സത്യമുണ്ടാകണമെന്നതു പ്രധാനമാണ്. 

സസ്റ്റെനബിൾ ഫാഷൻ പിന്തുടരുമ്പോഴുള്ള വെല്ലുവിളികൾ ?

ഞാൻ സസ്റ്റെനബിൾ ഫാഷൻ പിന്തുടരുന്നത് ഒരു ട്രെൻഡ് എന്ന നിലയില്ല, എന്റെ ജോലിയുടെ രീതി എന്ന നിലയിലാണ്. വിദഗ്ധതൊഴിലാളികൾക്കൊപ്പം േചർന്നു പ്രവർത്തിക്കുന്നതിനാൽ അവരെക്കൂടി ഗുണഭോക്താക്കളാക്കുന്ന രീതിയിൽ ജോലി ചെയ്യുന്നതാണ് എന്റെ നയം. ഒപ്പം റിസോഴ്സസ് സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുക, വേസ്റ്റേജ് കുറയ്ക്കുക എന്നതും സൂക്ഷ്മമായി പിന്തുടരുന്ന കാര്യങ്ങളാണ്. വെറുതെ തുണിത്തരം വേസ്റ്റ് ആയി കളയുന്നതിനേക്കാൾ എങ്ങനെ പുനുരുപയോഗിക്കാം എന്നാണ് എപ്പോഴം ചിന്തിക്കാറുള്ളത്. ഒരു ഹാൻഡ്‌ലൂം തുണിത്തരത്തിൽ ചെറിയൊരു കറയുണ്ടെങ്കിൽ അതു വെറുതെ വലിച്ചെറിയാതെ ഏതുരീതിയിൽ ഉപയോഗപ്പെടുത്താനാകുമെന്നാണു നോക്കുക. കാരണം ആ ചെറിയൊരു തുണിത്തരത്തിനു പിന്നിലെ നെയ്ത്തുകാരുടെ വലിയ അധ്വാനം  എനിക്കറിയാം..

സ‌്‌ലോ ഫാഷനെക്കുറിച്ച് ഉപഭോക്താക്കളെ ‘കൂടുതൽ അവബോധമുള്ളവരാക്കുകയാണ് ഈ മേഖലയിലെ വെല്ലുവിളി. തീർച്ചയായും ഫാസ്റ്റ് ഫാഷനേക്കാൾ അതിനു വിലക്കൂടുതലുണ്ട്. പക്ഷേ കേരളത്തില്‍ കൂടുതൽ പേർ ഇപ്പോൾ ഇതു സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു.

ചേന്ദമംഗലം കൈത്തറിയുടെ എക്സ്‌ക്ലൂസിവ് കലക്‌ഷൻ ‘മറുപിറവി’ ചെയ്തിരുന്നല്ലോ. ചേന്ദമംഗലത്തെ പ്രളയാന്തര നവീകരണത്തെക്കുറിച്ച് ?

ചേന്ദമംഗലത്തെ തറികൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങി.. അടുത്ത ഘട്ടം ഡിസൈനർ ഇടപെടലാണ്. ഡിസൈൻ ഡവലപ്മെന്റ് നടന്നാലേ ഇതു മുന്നോട്ടുകൊണ്ടുപോകാനാകൂ. ഇതിനുള്ള സാധ്യതകൾ തേടി പലരീതിയിൽ ഗവേഷണം നടത്തുകയാണ്. രാജ്യത്തെ മറ്റുഭാഗങ്ങളിലെ ഹാൻഡ്‌ലൂം, പ്രത്യേകിച്ചു വെസ്റ്റ് ബംഗാളിലേതും മറ്റും പരിശോധിക്കുന്നു. നെയ്ത്തുകാരുടെ വൈദഗ്ധ്യം അനുസരിച്ചുള്ള സാധ്യതകളാണ് തേടുന്നത്.  .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com