ADVERTISEMENT

രാജ്യത്തെ പല വിവാഹങ്ങളുടെയും തിളക്കമായ റെയ്നു ടാൻഡനും മകൾ നികിതയും വരുന്നത് സ്വർണവർണവുമായാണ്. 

മലയാള മനോരമ എം 4മാരി.കോം വെഡ്ഡിങ് ഫെയറിൽ ഇന്നു റാംപിലെത്തുന്നതു നികിതയാണ്. ഡൽഹിയിൽ ചെറിയ തോതിൽ തുടങ്ങി രാജ്യത്തെ കോടീശ്വരന്മാരുടെ വിവാഹത്തിലെ സ്ഥിരം അതിഥിയായി മാറിയ വസ്ത്ര ഡിസൈനർമാരാണു റെയ്നുവും നികിതയും. 

പ്രൗഡഗംഭീരമായ വിവാഹങ്ങളിലെല്ലാം വസ്ത്രമൊരുക്കിയതോടെ രേണുവിന്റെ മിൻഹ എന്ന ബ്രാൻഡ് ലോക ശ്രദ്ധയിലെത്തി. പാരിസ്, ലണ്ടൻ, സ്പെയിൻ, ലെബനൻ, മൊറോക്കോ എന്നിവിടങ്ങളിലെല്ലാം സ്റ്റോറുള്ള രേണു ഹൈദരാബാദ് നിസാം പോലുള്ള കുടുംബങ്ങളുടെ സ്ഥിരം ആഘോഷ ഡിസൈനറാണ്. മകൾ നികിതയും അതേ പാതയിലാണ്. സ്വർണത്തിളക്കമുള്ള വിവാഹ വസ്ത്രവുമായാണു നികിത എത്തിയിരിക്കുന്നത്. നടി സംയുക്ത മേനോന്റെ സൗന്ദര്യമാണ് ഇന്നു നികിതയ്ക്കുവേണ്ടി ഇതണിയുക. ഷോ സ്റ്റോപ്പറും സംയുക്തയാണ്. 

നമ്മുടെ നാട്ടിലെ ഏത് ആഘോഷത്തിനും സ്വർണത്തിന്റെയും കസവിന്റെയും നിറമുണ്ടാകുമെന്നു നികിത പറഞ്ഞു. ആ നിറം വിവാഹത്തിന്റെ നിറമാണ്. സ്വർണം അണിയണം എന്നില്ല, പക്ഷേ സ്വർണത്തിന്റെ തിളക്കമുള്ള വസ്ത്രംപോലും നമുക്ക് ആഘോഷത്തിന്റെ അടയാളമാണ്.അതുകൊണ്ടുതന്നെയാണു കേരളത്തിലേക്കു വന്നപ്പോൾ കസവിന്റെയും സ്വർണത്തിന്റെയും നിറവുമായി എത്തിയത്. നികിത പറഞ്ഞു. 

ലഹങ്കയും ലാച്ചയും കലർന്നൊരു ഡിസൈനർ വെയറാണ് ഇന്നു പ്രധാനമായും റാംപിലെത്തുക.സ്യൂട്ട് ധരിക്കുന്നതിന്റെ ആത്മവിശ്വാസവും ചുരിദാറിന്റെ സുഖവും തരുന്ന വിധത്തിലാണ് ഇതു ഡിസൈൻ ചെയ്തതെന്നു നികിത പറഞ്ഞു. ലാഘവത്തോടെ വിവാഹവേദിയിലെത്തുക എന്നതാണു ഈ വസ്ത്രത്തിന്റെ പ്രത്യേകത. ലുലു കൺവൻഷൻ  സെന്ററിൽ നടക്കുന്ന ഫെയറിനു പ്രവേശനം പ്രത്യേക ക്ഷണിതാക്കൾക്കു മാത്രമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com