ADVERTISEMENT

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ലച്ചുവെന്നാൽ അത് ജൂഹി റുസ്തഗിയാണ്. കുഞ്ഞി കണ്ണുകളും ക്യൂട്ട് ഭാവങ്ങളുമായി കുടുംബ സദസ്സുകളിലേക്കു കടന്നു വന്ന താരത്തിന് ഇന്ന് നിരവധി ആരാധകരുണ്ട്. 

ജൂഹിയുടെ പുതിയ ഫോട്ടോഷൂട്ട് ആരാധകർ ഏറെ ആവേശത്തോടെയാണു സ്വീകരിച്ചത്. കിടിലൻ മേക്ക് ഓവറിലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് ജൂഹി പങ്കുവച്ചത്. മോഡേൺ ലുക്കിൽ ജൂഹിയുടെ ഫോട്ടോഷൂട്ട് നടത്തിയത് അജ്മൽ ലത്തീഫാണ്.

ആദ്യ സീരിയലിലൂടെ തന്നെ നിരവധി അഭിനന്ദനങ്ങൾ നേടിയെടുത്ത താരം പരസ്യചിത്രങ്ങളിലും ശ്രദ്ധേയ സാന്നിധ്യമാണ്. 

ജൂഹിയുടെ അച്ഛൻ രാജസ്ഥാനിയും അമ്മ മലയാളിയുമാണ്. ഒരു സഹോദരനുണ്ട്. അപ്രതീക്ഷിതമായി ഒരു സുഹൃത്ത് വഴിയാണ് മിനിസ്ക്രീനിലെത്തുന്നത്.

അഭിനയത്തിനിടയിലും ഫാഷൻ ഡിസൈനിങ് പഠിക്കുന്നുണ്ട്. ഒരു ബുട്ടീക് തുടങ്ങണമെന്നും എയർ ഹോസ്റ്റസ് ആകണമെന്നുമാണ് ജൂഹിയുടെ ആഗ്രഹം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com