ADVERTISEMENT

ഒടിഞ്ഞ കാലുമായി എംഫോർ മാരി വെഡ്ഡിങ് ഫെയറിന്റെ ആവേശത്തില്‍ പങ്കാളിയായി സംയുക്ത മേനോന്‍. വെഡ്ഡിങ് ഫെയറിന്റെ ഉദ്ഘാടനം നിർവഹിച്ച സംയുക്ത, പ്രശസ്ത ഫാഷൻ ഡിസൈനർ നികിത ടാൻഡന്റെ ഷോ സ്റ്റോപ്പറായും കയ്യടി നേടി.

samyuktha-inaguration

ഹോളി ആഘോഷങ്ങള്‍ക്കിടയിലാണു സംയുക്തയുടെ കാൽ ഒടിഞ്ഞത്. പ്ലാസ്റ്റര്‍ ഇട്ടശേഷം ഡോക്ടർമാർ വിശ്രമം നിർദേശിച്ചു. എന്നാൽ മാർച്ച് 22ന് തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ നടന്ന എംഫോർ മാരി വെഡ്ഡിങ് ഫെയറിനു താരമെത്തി. വെഡ്ഡിങ് ഫെയറിന്റെ ഭാഗമാകണമെന്ന് ഉറച്ച തീരുമാനം എടുത്തിരുന്നതിനാലാണ് ഈ ഒരു അവസ്ഥയിലും എത്തിയതെന്നു താരം പറഞ്ഞു. വേദനയുണ്ടായിരുന്നെങ്കിലും അതൊന്നും പ്രകടിപ്പിക്കാതെ ഫേട്ടോയ്ക്കു പോസ് ചെയ്തും റാംപിൽ ചുവടുവെച്ചും സംയുക്ത ആവേശമായി.

samyuktha-nikitha

സ്വർണവർണത്തിലുള്ള വിവാഹവസ്ത്ര കലക്‌ഷനുമായാണു നികിതാ ടാൻഡണ്‍ ഫെയറിന് മാറ്റുകൂട്ടിയത്. ഡൽഹിയിൽ ചെറിയ തോതിൽ തുടങ്ങി രാജ്യത്തെ കോടീശ്വരന്മാരുടെ വിവാഹത്തിലെ സ്ഥിരം അതിഥിയായി മാറിയ വസ്ത്ര ഡിസൈനർമാരാണു റെയ്നുവും മകൾ നികിതയും. പ്രൗഡഗംഭീരമായ വിവാഹങ്ങളിലെല്ലാം വസ്ത്രമൊരുക്കിയതോടെ റെയ്നുവിന്റെ മൈന എന്ന ബ്രാൻഡ് ലോക ശ്രദ്ധയിലെത്തി. പാരിസ്, ലണ്ടൻ, സ്പെയിൻ, ലെബനൻ, മൊറോക്കോ എന്നിവിടങ്ങളിലെല്ലാം സ്റ്റോറുള്ള രേണു ഹൈദരാബാദ് നിസാം പോലുള്ള കുടുംബങ്ങളുടെ സ്ഥിരം ആഘോഷ ഡിസൈനറാണ്.

save

വിവാഹ വസ്ത്രങ്ങളിലെയും ആഭരണങ്ങളിലെയും ഇന്ത്യൻ പാരമ്പര്യത്തെ പുതുമകളുമായി സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ് ലോകത്തിലെ ഏറ്റവും മികച്ച മലായാളി വൈവാഹിക വെബ്സൈറ്റായ എംഫോർമാരി വെഡ്ഡിങ് ഫെയർ. എംഫോർ മാരിക്കൊപ്പം വൈവിധ്യമാർന്ന ആഭരണങ്ങളുടെ നിലവറയായ ഫ്ലെയിം ഡയമണ്ട്സ്, പ്രശസ്തമായ ഷഫീന ആൻ‍ഡ് ഷഫീനാസ് ബ്യൂട്ടി ഹെയർ ആൻ‍ഡ് മേക്ക് അപ് സ്റ്റുഡിയോ ഇവന്റ മാനേജ്മെന്റ് അസേസിയേഷൻ ഓഫ് തൃശൂർ, ലുലു കൺവെൻഷന്‍ സെന്റർ എന്നിവയും കൈകോർത്താണു ഫെയര്‍ സംഘടിപ്പിച്ചത്.

samyuktha-wedding-fare

പ്രശസ്ത ബ്രാന്റുകളുടെയും ഡിസൈനർമാരുടെയും സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ വിവാഹസങ്കല്‍പങ്ങൾത്തു പുതുനിറം ചാർത്തിയ എംഫോർമാരി വെഡ്ഡിങ് ഫെയര്‍ പങ്കാളിത്തം കൊണ്ടു വിജയമായി. 

samyuktha-menon
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com