ADVERTISEMENT

സബ്യസാചി വധുവാൻ മോഹിക്കാത്ത പെൺകൊടികളില്ല. വസ്ത്രലോകം സബ്യസാചി സ്പർശമറിഞ്ഞ നീണ്ട 20 വർഷങ്ങളുടെ ഓർമ പുതുക്കി ഡിസൈനറുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഫാഷൻ ഷോയും സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള ക്ഷണിക്കപ്പെട്ട അതിഥികൾക്കായി വിരുന്നും അരങ്ങേറി. 

1999ൽ കൊൽക്കത്തയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിൽ  ബിരുദം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് ‘കാ‌സ്ഗർ ബസാർ’ എന്ന റാംപ് കലക്‌ഷൻ ഒരുക്കുമ്പോൾ സബ്യയ്ക്ക് പ്രചോദനമേകിയത് ജിപ്സികളും വേശ്യകളും നൊമാഡ്‌സും, തെരുവോര കലാകാരന്മാരും  ഉൾപ്പെടെയുള്ളവർ, ഒപ്പം വസ്ത്രവ്യാപാരത്തിന്റെ സിൽക്ക് റൂട്ടും.

ഇതിലൂടെ സംസ്കാരങ്ങളുടെയും നിറങ്ങളുടെയും തുണിത്തരങ്ങളുടെയും തനതുകൈവലേകളുടെയും സംഘർഷത്തെ തേടുകയായിരുന്നു ആ തുടക്കക്കാരൻ. ആദ്യ കലക്‌ഷനെക്കുറിച്ച് സബ്യസാചി പറയുന്നതിങ്ങനെ – Rustic baraque എന്നതായിരുന്നു അന്നത്തെ തീം. ബീഡ്സ്, സെക്വിനുകൾ, ടിൻസെൽ, സിൽക്ക് ത്രെഡ് എന്നിവ ചേർത്തൊരുക്കിയ വിവിധ ടെക്‌സ്റ്റൈലുകളുടെ പാച്ച് വർക്കായിരുന്നു അത്.

20–ാം വാർഷികത്തോടനുബന്ധിച്ച് പുതിയ കലക്‌ഷനും സബ്യസാചി രംഗത്തെത്തിച്ചു. പ്രശസ്ത ഫ്രഞ്ച് ഫാഷൻ ഡിസൈനർ ക്രിസ്റ്റ്യൻ ലുബട്ടനുമായി ചേർന്നൊരുക്കിയ ‘കാഷ്‌ഗർ ബസാർ: ഇൻ റെട്രോസ്പെക്ട്’ എന്നു കലക്​ഷനാണ് ഡൽഹിയില്‍ അവതരിപ്പിച്ചത്. സബ്യസാചി കലക്ഷൻ ജനഹൃദയങ്ങളിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച 5 മോഡലുകളെയും ഡിസൈനർ ആദരിച്ചു. ആ അഞ്ചുപേരെ ഒരുമിച്ചു വേദിയിലെത്തിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com