ADVERTISEMENT

ആദ്യകുർബാന സ്വീകരണ ചടങ്ങിൽ കുഞ്ഞു മാലാഖമാരെ അണിയിച്ചൊരുക്കാൻ തൂവെള്ളയുടുപ്പുകൾ തയാറായി കഴിഞ്ഞു. നെറ്റിലും ക്രോഷെയിലും അഴകുവിരിയിക്കുന്ന ഗൗണുകളാണ് ഇക്കുറി താരം.

മാലാഖ കുഞ്ഞുങ്ങളെ പോലെ തൂവൽ ചിറകിൽ പാറിപ്പറക്കാൻ ഫർ ആണ്  ഇത്തവണ ഗൗണുകളിൽ ചേക്കേറിയിരിക്കുന്നത്. പേൾ  ഹാൻഡ് വർക്കുകളും, ക്രോഷ്യെ വർക്കും അകമ്പടിയായുണ്ട്. വെള്ള നിറമായതിനാൽ  ഗൗണിന്റെ ഹൈലൈറ്റാകാൻ  ഫർ, പേൾ എന്നിവ ധാരാളം. നെക് പാറ്റേണിൽ  വരുന്ന  ഡിസൈനുകളാണ് ഗൗണിനെ വ്യത്യസ്തമാക്കുന്നത്. 5–6 ലേയർ വരുന്ന ഗൗണും ഒരുക്കിയിട്ടുണ്ട്. ഡിറ്റാച്ചബിൾ കോളർ, വെയ്സ്റ്റ് ബാൻഡ് എന്നിവയാണ് മറ്റു പ്രത്യേകതകൾ. ഇവ വസ്ത്രത്തിൽ നിന്നു വേർപ്പെടുത്തിയെടുക്കാവുന്നതിനാൽ പിന്നീട് മറ്റു ചടങ്ങുകൾക്കും ഈ വസ്ത്രം ഉപയോഗിക്കാം. ക്രോഷ്യെ വർക്കിലുള്ള കോളർ, ബെൽറ്റ് എന്നിവയാണ് മറ്റൊരു ചന്തം. സ്‌ലീവുകളിൽ കേപ് സ്‌ലീവ്, ബെൽ സ്‌ലീവ് എന്നിവ നിറഞ്ഞു നിൽക്കുന്നു. സാറ്റിൻ, ഓർഗൻസ, എംബ്രോയ്ഡറി നെറ്റ് മെറ്റീരിയിൽ എന്നിവയാണ് ഗൗണുകളിൽ ഉപയോഗിച്ചിരിക്കുന്നത്. 

ഡിസൈൻ: റിന്റി ജോർജ് കൊക്കൂൺ, കടവന്ത്ര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com