ADVERTISEMENT

അവധിക്കാലം പാർട്ടിക്കാലം കൂടിയാണ്. ആഘോഷവേളകളിൽ യൂത്തിന് ഇഷ്ടം ഫ്രോക്ക് തന്നെ. ഫ്രോക്കിന്റെ വിവിധയിനങ്ങൾ പരിചയപ്പെടാം

എ –ലൈൻ ഫ്രോക്കുകൾ

മുൻപിലും  പുറകിലും  താഴെ വരെ ഒറ്റപ്പാളിയായി എത്തുന്ന ഫ്രോക്കുകൾ. പല പീസുകൾ ഇല്ല. ഫ്ളെയർ തീരെക്കുറവ്. ഷെയ്‌പിപനു വേണ്ടി 

വയർഭാഗം വരെയെത്തുന്ന ടക്ക് ആകാമെന്നു മാത്രം.നെറ്റ്, സാറ്റിൻ പോലുള്ള തുണികളിൽ എ – ലൈൻ ഫ്രോക്ക് ഭംഗിയാകില്ല . സിൽക്കിലാണ് ഇതിന്റെ പൂർണ മിഴിവ്. സാറ്റിൻ, സിൽക്ക് റിബണുകൾ കൊണ്ട് അരപ്പട്ടയുമായാൽ അസ്സലായി.

ഈവനിങ് പാർട്ടികളിൽ ഇപ്പോൾ ഫുൾ– ലെങ്‌ത് ഗൗൺ ഏറെ ട്രെൻഡിയായതിനാൽ ഫങ്‌ഷനു ശേഷവും  ഇതു പിന്നീടുപയോഗിക്കാനാവും.

ബോൾ ഗൗൺ ഫ്രോക്കുകൾ

ചിത്രകഥാപ്പുസ്‌തകങ്ങളിൽ സിൻഡ്രല്ലയ്‌ക്ക് വരച്ചു വയ്‌ക്കുന്ന ഗൗണില്ലേ? അതു തന്നെ. നിശ്‌ചയമായും ഇതു പാദം വരെ എത്തിയിരിക്കണം.  

കണങ്കാലിൽ വച്ച് നീളം  കുറച്ചാൽ ഭംഗിയാവില്ല. തീർത്തും ഫിറ്റിങ്ങായുള്ള യോക്കും വെയ്‌സ്‌റ്റും– എന്നാൽ ഏറെ ഫെ്‌ളയറുള്ള താഴ്‌ഭാഗം. 

അതങ്ങനെ വിടർന്ന് പരന്ന് ഒഴുകിക്കിടന്ന് വിവാഹച്ചടങ്ങ് മൊത്തം സൗന്ദര്യം പരത്തും. 

മെർമെയ്‌ഡ് ഫ്രോക്കുകൾ

കാൽമുട്ടിന്റെ ഭാഗം വരെ ടൈറ്റ് ഫിറ്റിങ്ങും തുടർന്നങ്ങോട്ട് ഫ്‌ളെയേഡ് പാറ്റേണുമാണ് ഇതിന്റെ പ്രത്യേകത. അരപ്പട്ടയോ ബോയോ ഉപയോഗിക്കുന്നത്  ഈ ഗൗണിന്റെ ഭംഗി കെടുത്തും.

എംപയർലൈൻ ഫ്രോക്കുകൾ

യോക്കിനു തൊട്ടുതാഴെ വച്ച് വെയ്‌സ്‌റ്റ് ലൈനുള്ള ഫ്രോക്കുകളാണിത്. വെയ്‌സ്‌റ്റ്‌ലൈൻ കൃത്യമായി സാറ്റിൻ റിബണോ ബീഡ്‌വർക്കോ കൊണ്ട് വേർതിരിച്ചിരിക്കും. താഴ്‌ഭാഗം നിറയെ ചുരുക്കുകളുള്ളവ. 

ഷീത്ത്  ഫ്രോക്കുകൾ

അടിമുടി ടൈറ്റ് ഫിറ്റിങ് ഫ്രോക്കുകൾ ആണ് ഷീത്ത് ഫ്രോക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com