ജംപ് സ്യൂട്ടിന് കൂട്ട് ജിമുക്കിക്കമ്മൽ; അദിതി റാവുവിന്റെ പുതിയ ലുക്ക്

HIGHLIGHTS
  • ജംപ് സ്യൂട്ടിന് മേക്ക് ഓവർ ട്വിസ്റ്റ് നൽകിയാണ് അദിതിയെത്തിയത്
  • ട്രെ‍‍ൻഡി എലമെന്റായി വീതികുറഞ്ഞ ബെൽറ്റും ഉൾപ്പെടുത്തി
jimikki-kammal-with-jumpsuit
SHARE

എത്‌നിക്  വസ്ത്രങ്ങളോട് പ്രത്യേക താൽപര്യമുള്ളയാളാണ് അദിതി റാവു ഹൈദരി. അദിതിയുടെ റെഡ് കാർപറ്റ് ലുക്ക് ബുക്ക് നോക്കിയാൽ ഏറെയും ക്ലാസിക് കുർത്തകളും ഷരാര സെറ്റുകളുമാണ്. ഒപ്പം  അമ്രപാലി സ്റ്റേറ്റ്മെന്റ് ആഭരണങ്ങൾ കൂടിച്ചേർന്നാൽ ലുക്ക് കംപ്ലീറ്റ്. 

പക്ഷേ ഇത്തവണ പതിവൊന്നു മാറ്റിപ്പിടിച്ചു താരം. ഫാഷൻ പരീക്ഷണങ്ങളിൽ നിന്നു അകന്നുമാറി നിൽക്കുന്നയാളല്ല താനെന്ന് തെളിയിക്കുന്നതായി അദിതിയുടെ പുതിയ ലുക്ക്. ജംപ് സ്യൂട്ടിന് മേക്ക് ഓവർ ട്വിസ്റ്റ് നൽകിയാണ് അദിതിയെത്തിയത്. 

തരുൺ തഹിലിയാനിയുടെ ഡിസൈനർ മികവിൽ ഒരുങ്ങിയ ജംപ് സ്യൂട്ട് താരം അണിഞ്ഞപ്പോൾ അതിനുമുണ്ടൊരു ട്രഡിഷനൽ സ്പർശം.

മുംബൈയിൽ നടന്ന ദാദാസാഹിബ് ഫാൽക്കേ അവാർഡ് ചടങ്ങിലാണ് അദിതി റാവു ഹൈദരി ഡിസൈനർ ജംപ് സ്യൂട്ടിലെത്തിയത്. തരുൺ തഹിലിയാനി ഒരുക്കിയ വസ്ത്രത്തിൽ അദ്ദേഹത്തിന്റെ സിഗ്നേച്ചർ സ്പർശമായി ഡ്രേപിങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വൺ ഷോൾഡർ ബ്ലാക്ക് ജംപ് സ്യൂട്ടിന്റെ ഭംഗിയേറ്റുന്നത് കറുപ്പിൽ സ്വർണത്തരികൾ വിതറിയതുപോലുള്ള ഡ്രേപ് തന്നെയാണ്. 

സ്റ്റൈൽ സ്റ്റേറ്റ്മെന്റായി പതിവു പോലെ അമ്രപാലി ജിമുക്കിക്കമ്മലുകൾ അദിതി തിരഞ്ഞെടുത്തതോടെ ജംപ് സ്യൂട്ടിന്റെ ട്രഡിഷനൽ ലുക്ക് കംപ്ലീറ്റ്. അതേസമയം ട്രെ‍‍ൻഡി എലമെന്റായി വീതികുറഞ്ഞ ബെൽറ്റും ഉൾപ്പെടുത്തി. 

ന്യൂഡ് ലിപ്സ്, ഷാർപ് ഐ ലൈനർ, പോണിടെയിൽ – ഒരുക്കത്തിൽ പതിവുപോലെ സിംപിൾ ആയി താരം.  അദിതിയുടെ ഈ ഡ്രാമാറ്റിക് ലുക്ക് ഫാഷനൽ സർക്കിളിൽ ഏറെ കയ്യടിനേടി.

വിവാഹാനുബന്ധ ചടങ്ങുകളിലും കോക്ക്ടെയിൽ പാർട്ടികളിലും മികച്ച ഓപ്ഷനായി ഇനി ജംപ് സ്യൂട്ട് തിരഞ്ഞെടുക്കാം.

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA