സോനത്തിന്റെ ആ മഞ്ഞയുടുപ്പി‌ന്റെ വില! അമ്പരന്ന് ബി ടൗൺ

HIGHLIGHTS
  • ഏതു സന്ദര്‍ഭത്തിനും ഇണങ്ങുന്ന വേഷം ധരിക്കാന്‍ മിടുക്കിയാണ് സോനം
  • കോസ്റ്റ്യൂം വാങ്ങാന്‍ എത്ര തുക മുടക്കാനും തയാറാണ് സോനം.
price-of-sonam-kapoors-mustard-silvia-tcherassi-miosotis-dress
SHARE

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളിലൊരാളാണ് സോനം കപൂര്‍. അഭിനയത്തില്‍ മാത്രമല്ല ഫാഷന്‍ ട്രെന്‍ഡ് സെറ്റര്‍ എന്ന നിലയിലും താരമാണ് സോനം. ഓരോ ചടങ്ങിലും തന്റേതായ സ്റ്റൈല്‍ പരീക്ഷിക്കാന്‍ സോനത്തിന്റെ കഴിവു സമ്മതിക്കണമെന്ന് ബിടൗണിൽ അടക്കംപറച്ചിലുണ്ട്.  അത് സത്യമാണെന്ന് ഒന്നു ശ്രദ്ധിച്ചാല്‍ മനസ്സിലാകുകയും ചെയ്യും. ഏതു സന്ദര്‍ഭത്തിനും ഇണങ്ങുന്ന വേഷം ധരിക്കാന്‍ മിടുക്കിയാണ് സോനം. റെഡ് കാര്‍പ്പറ്റിലാകട്ടെ, സിനിമപ്രോമോഷന്‍ വേദികളിലാകട്ടെ, എന്തിന് എയര്‍പോര്‍ട്ടില്‍ വരുമ്പോള്‍ പോലും മനോഹരമായി തന്നെ പ്രസന്റ് ചെയ്യുന്നതില്‍ സോനം എപ്പോഴും ഒരല്‍പം കരുതല്‍ കൂടുതല്‍ കാട്ടാറുണ്ട്‌. അതുകൊണ്ടുതന്നെ' സ്റ്റൈലിഷ് സ്റ്റാര്‍ ' എന്ന പദവി ഈ 33 കാരിക്ക് സ്വന്തം. 

കോസ്റ്റ്യൂം വാങ്ങാന്‍ എത്ര തുക മുടക്കാനും തയാറാണ് സോനം. അതില്‍ യാതൊരു പിശുക്കും താരം കാണിക്കാറില്ലത്രേ. അടുത്തിടെ ഫില ഇന്ത്യ വെജ് നോണ്‍വെജ് സ്നീക്കര്‍ ലോഞ്ച് ചടങ്ങില്‍ സോനം പങ്കെടുക്കാനെത്തിയപ്പോള്‍ അണിഞ്ഞ വേഷമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. മസ്റ്റാർഡ് യെല്ലോ നിറത്തില്‍ പഫ് കൈയുള്ള സില്‍വിയ തെരാസ്സി മിയോസോട്ടിസ് ഡ്രസ്സാണ് അന്ന് സോനം അണിഞ്ഞത്‌. 980 ഡോളറാണ് ആനന്ദ്‌ അഹൂജയുടെ പ്രിയപത്നി കൂടിയായ സോനം ഇതിന് ചെലവാക്കിയതെന്നു കേട്ട് ആരാധകര്‍ പോലും മൂക്കത്തു വിരല്‍ വെച്ചുപോയത്രേ. അതായത് ഏകദേശം 67, 985 രൂപ. മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാനൊപ്പം ആദ്യമായി അഭിനയിക്കുന്ന സോയ ഫാക്ടറാണ് സോനത്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA