തരംഗമായി ദുൽഖറിന്റെ യമണ്ടൻ 'ടൈ ആന്‍ഡ്‌ ഡൈ' ലുക്ക്!

HIGHLIGHTS
  • ദുല്‍ഖറിന്‍റെ ഷര്‍ട്ടുകള്‍ പ്രേക്ഷകരുടെ മനം കവരുന്നു.
  • ഇരുപതിലധികം ടൈ ആന്‍ഡ്‌ ഡൈ ഷര്‍ട്ടുകള്‍ ചിത്രത്തിനായി തയാറാക്കി.
dulqer-salman-tie-and-dye-shirt-6
SHARE

'ഒരു യമണ്ടന്‍ പ്രേമകഥ' തീയററ്റുകളിൽ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ ദുല്‍ഖറിന്‍റെ ഷര്‍ട്ടുകള്‍ പ്രേക്ഷകരുടെ മനം കവരുന്നു. സിനിമാ വസ്ത്രലാങ്കാരത്തിൽ പുതുമകൾ പരീക്ഷിക്കുന്ന കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്  'ഒരു യമണ്ടൻ പ്രേമകഥ'യിലെ വസ്ത്രങ്ങളുടെ ഡിസൈനെക്കുറിച്ച് സംസാരിക്കുന്നു. 

“പുതുമയുള്ള കോസ്റ്റ്യൂം വേണമെന്ന് സംവിധായകന്‍ ബി. സി. നൗഫൽ സ്ക്രിപ്റ്റ് വിശദീകരിച്ചപ്പോൾ തന്നെ പറഞ്ഞിരുന്നു. ദുല്‍ഖറിന്‍റെ കഥാപാത്രമായ ലല്ലു ആളൊരു വെറൈറ്റിയാണെന്ന് ചിത്രത്തിൽ തന്നെ പറയുന്നുണ്ട്. അങ്ങനെയാണ് പതിവു ശൈലിവിട്ടു 'ടൈ ആന്‍ഡ്‌ ഡൈ' ഷര്‍ട്ടുകള്‍ പരീക്ഷിക്കാൻ തീരുമാനിക്കുന്നത്. പ്ലെയിന്‍ വൈറ്റ് കോട്ടണ്‍ മെറ്റീരിയലിൽ കളര്‍ മുക്കിയെടുക്കുന്ന പ്രക്രിയയാണിത്. പല നിറങ്ങളുടെ കോമ്പിനേഷനിലുള്ള ഇരുപതിലധികം ടൈ ആന്‍ഡ്‌ ഡൈ ഷര്‍ട്ടുകള്‍ ചിത്രത്തിനായി തയാറാക്കി.

dulqer-salman-tie-and-dye-shirt-5

ഒരു യമണ്ടന്‍ പ്രേമകഥയിലെ ഷർട്ടിനോടൊപ്പം മുണ്ടുകളും പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. റയോൺ മെറ്റീരിയലിൽ ഡൈ ചെയ്തെടുത്ത മുണ്ടായതിനാൽ അഴകും ഉടുക്കാനും സൗകര്യം നൽകുന്നു - സമീറ പറയുന്നു. 

dulqer-salman-tie-and-dye-shirt-3

ഇതിനു മുൻപ് ചാർളിയിലെ പ്രിന്റഡ് കുര്‍ത്തയും ലൂസ് ഹാരം ബോട്ടവും, 100 ഡെയ്സ് ഓഫ് ലൗവിലെ ഷര്‍ട്ടുകളും വിപണിയിൽ ഹിറ്റായിരുന്നു. അതു പോലെ  ‘യമണ്ടന്‍’ ഷര്‍ട്ടും മുണ്ടും ക്യാംപസിൽ ഫാഷൻ ട്രെൻഡാകുമോ?

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA