sections
MORE

മെറ്റ് ഗാല : കൈയടി നേടിയത് താരങ്ങളല്ല, ഡിസൈനർമാരാണ്

HIGHLIGHTS
  • ഇക്കുറി മെറ്റ് ഗാലയുടെ കാർപറ്റും നിറംമാറി– ചുവപ്പിനു പകരം പിങ്ക്
  • സൂസൻ സൊൻടാഗ് 1964ൽ പ്രസിദ്ധീകരിച്ച ‘ക്യാംപ്: നോട്സ് ഓൺ ഫാഷൻ’ എന്ന ലേഖനമായിരുന്നു റെഡ് കാർപറ്റ് തീം.
met-gala-2019
SHARE

റെഡ് കാർപെറ്റ് എന്നാൽ താരങ്ങളുടെ സ്വന്തം അരങ്ങാണ്. താരപ്പകിട്ടിലും ഗ്ലാമറിലും റെഡ് കാർപ്പറ്റ് ലുക്ക് ഒരുക്കിയ ഡിസൈനർമാർ മുങ്ങിപ്പോകുകയും ചെയ്യും. പക്ഷേ മെറ്റ് ഗാല 2019കാത്തുവച്ചത് കാഴ്ചയുടെ വേറിട്ട വിരുന്ന് , ആ വിരുന്നിനെത്തിയ താരങ്ങളല്ല, വിഭവങ്ങളൊരുക്കിയ ഡിസൈനർമാരാണ് ഒരാഴ്ച പിന്നിടുമ്പോഴും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്.

 ക്യാംപ് നോട്സ് 

ലോക ഫാഷന്റെ പ്രധാന  അരങ്ങുകളിലൊന്നാണ് മെറ്റ് ഗാല. മ്യൂസിയത്തിലെ (Metropolitan Museum of Art’s Costume Institute) ഡിസ്പ്ലേയോട് ചേരുന്ന തീം തിരഞ്ഞെടുത്താണ് ഓരോ വർഷവും മെറ്റ്ഗാല ഇവന്റ് നടത്താറുള്ളത്. Heavenly Bodies: Fashion and the Catholic Imagination" കഴിഞ്ഞ വർഷത്തെ വിഷയവും ശ്രദ്ധിപ്പെട്ടിരുന്നു. 

പക്ഷേ ഇക്കുറി ഫാഷൻ വിരുന്ന് എന്നോ മേളയെന്നോ, ആഘോഷമെന്നോ എത്രപറഞ്ഞാലും തീരാത്ത നിറച്ചാർത്തുകളൊരുക്കിയാണ്  മെറ്റ് ഗാല ആ ചുവപ്പൻ പരവതാനി വിരിച്ചിട്ടത്.  ഇക്കുറി തിരഞ്ഞെടുത്ത ‘ക്യാംപ്: നോട്സ് ഓൺ ഫാഷൻ’ എന്ന തീം ചെറുതല്ലാത്ത ആശയക്കുഴപ്പങ്ങള്‍ക്കും അതിനൊത്തവിധം വ്യത്യസ്തകൾക്കും ഇടമൊരുക്കി

സൂസന്റെ നോട്സ്

സൂസൻ സൊൻടാഗ് 1964ൽ പ്രസിദ്ധീകരിച്ച  ‘ക്യാംപ്: നോട്സ് ഓൺ ഫാഷൻ’ എന്ന ലേഖനമായിരുന്നു ഇക്കുറി റെഡ് കാർപറ്റ് തീം.  എന്താണ് ഈ ക്യാംപ് എന്നു ചോദിച്ചാൽ ഒറ്റവരിയിൽ ഉത്തരം പകർത്താൻ പ്രയാസമെന്ന് ഫാഷൻ ഡിസൈനർമാരും സമ്മതിക്കും.

കണ്ണൂർ നിഫ്റ്റിലെ വിസിറ്റിങ് ഫാക്കൽറ്റിയും ഐഎഫ്ടികെ കോഴ്സ് കോര്‍ഡിനേറ്ററും കോസ്റ്റ്യൂം ഡിസൈനറുമായ സഖി എൽസ ഇക്കാര്യം ലളിതമാക്കി പറയുന്നതിങ്ങനെ –  urban, sophistication, theatrical, love of the unnatural, artifice and exaggeration, decorative art, acute, esoteric, perverse, തുടങ്ങിയവയാണ് ക്യാംപിന്റെ പോയിന്റേഴ്സ് എന്നു പറയാം. ഫാഷൻ വിദ്യാർഥികൾ അല്ലാത്തവർക്കു മനസിലാക്കാൻ ഇതാവും ലളിതമായ രീതി. 

 deepika-padukone-mat-gala-2019

 റെഡ് അല്ല പിങ്ക് കാർപറ്റ്

പതിവിനു വിരുദ്ധമായി ഇക്കുറി മെറ്റ് ഗാലയുടെ കാർപറ്റും നിറംമാറി– ചുവപ്പിനു പകരം പിങ്ക്. എക്സിബിറ്റ്സ് പോസ്റ്ററിലും മറ്റും ഹൈലൈറ്റ് െചയ്ത പിങ്ക് ഫ്ലെമിംഗോ തന്നെ.

കുറച്ചുപെരെങ്കിലും സൂസൻ ‘ക്യാംപ് നോട്സി’ൽ പറഞ്ഞ ഉദാഹരണങ്ങളിൽ അഭിരമിച്ചു. ടിഫാനി ലാംപ്സ്, ബെല്ലിനി ഓപറാസ്, കോമിക്സ്, ഇരുപതുകളിലെ വിമൻ ക്ലോത്‌സ്, തൂ വലുകളും ഫ്രിഞ്ചസും ബീഡ്സും വസ്ത്രങ്ങളിൽ നിറഞ്ഞു. ദേസി ഗേൾ പ്രിയങ്ക ചോപ്രയുടെ ഔട്ട്‌ഫിറ്റും കാറ്റി പെറിയുടെ ലാംപ് ഔട്ട്‌ഫിറ്റും ഇതിന്റെ ഭാഗമായി. സഖി എൽസ പറയുന്നതിങ്ങനെ –പ്രധാന ഡിസൈനർ ലേബലുകളായ സാക് പോസെൻ (Zac Posen), ഗുചി (Gucci), ഡിയർ എന്നിവയുടെ ഡിസൈനുകള്‍ വിലയിരുത്തിയാൽ തന്നെ ക്യാംപ് എന്ന ആശയത്തെ ഡിസൈനർമാർ വ്യാഖ്യാനിച്ചത് മനസിലാക്കാം.

 priyanka-nick-met-gala-2019

Without passion, one gets pseudo-Camp. ഡെക്കറേറ്റീവ്, സേഫ്, ചിക് എന്ന രീതിയിൽ സുരക്ഷിതമായാണ് സാക് വസ്ത്രങ്ങളൊരുക്കിയത്. ബോളിവുഡ് താരം ദീപിക പദുക്കോണ്‍ അണിഞ്ഞ സാക് പോസെൻ ഔട്ട്ഫിറ്റ് സുന്ദരമായി, പക്ഷേ ക്യാംപ് എന്ന ആശയത്തെ രംഗത്തെത്തിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു.

മെറ്റ് ഗാലയ്ക്കു ശേഷമുള്ള പാർട്ടിയൊരുക്കിയത് ഗുച്ചിയാണ്. ഗുച്ചിയുടെ റൺവേ കലക്‌ഷനിൽ മികച്ച ക്യാംപ് എലമെന്റ് കാണാറുണ്ടെങ്കിലും  മെറ്റ് ഗാലയിലെ പിങ്ക് കാർപറ്റിലെത്തിയ ഗുച്ചി ഡിസൈനുകൾ ക്യാംപിനൊടു നീതി പുലർത്തിയില്ലെന്നാണ് സഖിയുടെ വിലയിരുത്തൽ. 

"What is most beautiful in virile men is something feminine; what is most beautiful in feminine women is something masculine." എന്നു സൂസൻ എഴുതിയത് പലരും രംഗത്തെത്തിക്കാൻ ശ്രമിച്ചു. ജെർഡ് ലിറ്റോയുടെ വേഷവിധാനം ഈവാക്കുകൾ ഓർമപ്പെടുത്തുന്നു.

സഖി എൽസയുടെ വിലയിരുത്തലിൽ മെറ്റ് ഗാല തീം പൂർണരീതിയിൽ വിജയിപ്പിക്കാനായത് ഡയറിനാണ്. സൂസന്റെ ലേഖനത്തിലെ മികച്ച വാക്യങ്ങളെല്ലാം അക്ഷരാർഥത്തിൽ ഫാഷൻ അരങ്ങിലെത്തിച്ചത് ഡയർ ആണ്. പ്രിയങ്കയും ട്രവിസ് സ്കോട്ടും കാരയും ധരിച്ച വസ്ത്രങ്ങൾ എടുത്തുപറയാം

sakhi-elsa
സഖി എൽസ, (കോസ്റ്റ്യൂ ഡിസൈനർ ഐഎഫ്ടികെ കോഴ്സ് കോര്‍ഡിനേറ്റർ)

Camp is about the delicate relation between parody and self-parody. And Priyanka pulled that off perfectly, സഖി പറയുന്നു.

I got too excited. Couldn’t help it. Rarely let Red carpets give designers so much of freedom of expression and art prominence over the wearer. ഇത്തവണ ഇതൊരു എക്സെപ്ഷൻ ആയി. പലരും അതു നല്ലരീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്ത, സഖി എൽസ വിലയിരുത്തുന്നു.

met-gala-2019


 ലേഡി ഗാഗ

ഗാലയിൽ മികച്ചുനിന്നവരിൽ മുൻപന്തിയിലാണ് ലേഡി ഗാഗ. റിയൽ ലൈഫ് റഷ്യൻ ഡോൾ ആയാണ് ഗാഗ എത്തിയത്. 25 അടി നീണ്ട ട്രെയിനുള്ള ‘ബ്രാൻഡൺ മാക്സ്‌വെൽ’ ഫ്യൂഷിയ ഡ്രസ് അണിഞ്ഞ് ലേഗി ഗാഗ പ്രവേശിച്ചതിനൊപ്പം സ്യൂട്ട് അണിഞ്ഞ് കുടകൾ കയ്യിലേന്തിയവർ അകമ്പടിയായി നീങ്ങി. പക്ഷേ നിമിഷാർധങ്ങൾക്കുള്ള ഗാഗയുടെ രൂപമാറ്റം തുടങ്ങി. കുട കയ്യിൽവാങ്ങി നടന്നുനീങ്ങുകയും പോസ് ചെയ്യുകയും ചെയ്ത ലേഡി ഗാഗ പിന്നീട് അകമ്പടിക്കാരുടെ സഹായത്തോടെ നീളൻ ഗൗൺ അഴിച്ചുമാറ്റി. പുറത്തുന്നവത് ബ്ലാക്ക് ഗൗണിൽ. അവിടെയും തീർന്നില്ല, വീണ്ടും അഴിച്ചുമാറ്റിയതോടെ പുറത്തുവന്നത് പിങ്ക് ഗൗണിൽ വിസ്മയം പൂണ്ടൊരു ഗാഗ. വീണ്ടും വസ്ത്രമഴിക്കൽ തുടർന്ന ഗാഗ മെറ്റ്ഗാലയുടെ തുടക്കം തന്നെ കീഴടക്കിയെന്നു നിസംശയം പറയാം.

"The ultimate Camp statement:

 it's good because it's awful . "

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA