ADVERTISEMENT

മാഡം തുസാദ്സ് മ്യൂസിയത്തിന് ബോളിവുഡ് താരങ്ങളോട് പ്രത്യക ഒരിഷ്ടം ഉണ്ട്. അതാണല്ലോ താരരാജാക്കന്മാരുടെയും താരസുന്ദരിമാരുടെയും മെഴുകു പ്രതിമകൾ– 'അയ്യോ കണ്ടാൽ അതു പോലെ തന്നെ, ഒരു മാറ്റവുമില്ല' എന്ന് തോന്നിപ്പിക്കും വിധം ഇവിടെയുള്ളത്.ലണ്ടനിലെ മ്യൂസിയത്തിൽ ഷാരുഖ് ഖാനും സൽമാൽ‌ ഖാനും അമിതാഭ് ബച്ചനും ഐശ്വര്യ റായിക്കുമൊക്കെ അതിഗംഭീര പ്രതിമ ഒരുക്കിയപ്പോൾ ബോളിവുഡിന്റെ സ്റ്റെൽ താരം ഷാഹിദ് കപൂറിന്റെ മെഴുക് സഹോദരനെ സൃഷ്ടിച്ചത് സിഗംപ്പൂരിലെ മാഡം തുസാദ്സ് മ്യൂസിയമാണ്.

ബോളിവുഡ് സുന്ദരി അനുഷ്കാ ശർമയ്ക്കും, മഹേഷ് ബാബുവിനും കരൺ ജോഹറിനുമൊക്കെ ഒപ്പം ഇനി ഷാഹിദും ഇവിടെക്കാണും. ഷാഹിദ് തന്നെയാണ് തന്റെ ‌മ‌‌െഴുക് പ്രതിമയോടൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളുലൂടെ പങ്കു വച്ചത്. കറുപ്പും വെള്ളയും നിറത്തിലുള്ള കോട്ടും കറുപ്പ് പാന്റും ധരിച്ച് പോക്കറ്റിൽ കൈയ്യിട്ട് നിൽക്കുന്ന പ്രതിമയ്ക്കൊപ്പം അതേ പോസിൽ നിന്നുള്ള ഫോട്ടോയാണ് ഷാഹിദ് ഷെയറു ചെയ്തിരിക്കുന്നത്. കണ്ടാൽ ഷാഹിദിന്റെ ഇരട്ടസഹോദരനല്ലെന്ന് ആരും പറയില്ല, അത്രയ്ക്കാണ് സാമ്യം. 

ഇതിലേതാണ് യഥാർത്ഥ ഷാഹിദെന്നാണ് ആരാധകർ ചോദിക്കുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന് ഒരു ഇരട്ട സഹോദരൻ വന്നിരിക്കുന്നു എന്നുള്ള കമന്റുകളാണ് ഷാഹിദ് പോസ്റ്റു ചെയ്ത ചിത്രത്തിനു താഴെ നിറയുന്നത്. 

View this post on Instagram

#twinning

A post shared by Shahid Kapoor (@shahidkapoor) on

മഹാത്മാ ഗാന്ധി, സച്ചിൽ തെൻഡുൽക്കർ, റിത്വിക് റോഷൻ, മാധുരി ദീക്ഷിത്, കരീനാ കപൂർ, പ്രഭാസ്, പ്രഭുദേവ, ശ്രേയാ ഘോഷാൽ തുടങ്ങി പ്രശസ്തരായ നിരവധി ഇന്ത്യക്കാരുടെ മെഴുക് പ്രതിമകൾ ലേകത്താകമാനമുള്ള മാഡം തുസാദ്സ് മ്യൂസിയങ്ങളിലുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com