റെഡ് കാർപറ്റിനെ 'പച്ച പുതപ്പിച്ച് ' ദീപിക, സൂപ്പർ ലുക്ക് വൈറൽ!

HIGHLIGHTS
  • ലൈം പച്ച നിറത്തിൽ ലേസുകൾ ഘടിപ്പിച്ച മനോഹരമായ ഗൗൺ
  • മിനിമൽ മേക്കപ്പും തലയിൽ പിങ്ക് നിറത്തിലുള്ള ലേസ് ബോയും താരത്തിന് അഴക് കൂട്ടി
deepika-cannes-2019
SHARE

ഗൗണിൽ വിസ്മയം തീർത്ത് റെഡ് കാർപ്പെറ്റ് കീഴടക്കുകയാണ് ദീപിക പദുക്കോൺ. ലൈം പച്ച നിറത്തിൽ ലേസുകൾ ഘടിപ്പിച്ച മനോഹരമായ ഗൗൺ ധരിച്ചാണ് ദീപിക ഇന്നലെ 72–ാം കാൻ ചലച്ചിത്ര മേളയുടെ റെഡ് കാർപ്പറ്റിൽ നടന്നു നീങ്ങിയത്. പച്ചയിൽ അദ്ഭുതം തീർത്ത ദീപികയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ആരാധകർ. 

ഇറ്റാലിയൻ  ഫാഷൻ ഡിസൈനറായ ഗിയാംബാറ്റിസ്റ്റ വാലിയാണ് ദീപികയുടെ ഈ സൂപ്പർ ലുക്കിന് പിന്നിൽ. മിനിമൽ മേക്കപ്പും തലയിൽ പിങ്ക് നിറത്തിലുള്ള ലേസ് ബോയും താരത്തിന് അഴക് കൂട്ടി. ഇതിന് മുൻപ് ഡിസൈനർ പീറ്റർ ടൺദാസിന്റെ ഐവറി–ബ്ലാക്ക് കോംപിനേഷനുള്ള ഗൗണിലാണ് ദീപിക കാനിൽ എത്തിയത്. ഹെവി കാജൽ മേക്കപ്പിലും പോണി ടെയിലിലും അന്നും അതീവസുന്ദരിയായിരുന്നു ദീപിക. 

മൂന്നാം വർഷമാണ് ദീപിക കാനിലെത്തുന്നത്. ദീപികയെ കൂടാതെ പ്രിയങ്കാ ചോപ്ര, കങ്കണാ റണാവത് എന്നിവരും റെഡ് കാർപ്പെറ്റിലെത്തിയിരുന്നു. പ്രിയങ്കയുടെ ആദ്യത്തെതും കങ്കണയുടെ രണ്ടാമത്തെതും കാൻ മേളയാണിത്.  

View this post on Instagram

Cannes-17th May,2019. #Cannes2019

A post shared by Deepika Padukone (@deepikapadukone) on

ഇന്നും റെഡ് കാർപ്പെറ്റിൽ ദീപിക എത്തുന്നുണ്ട്. റെഡ് കാർപ്പെറ്റിൽ വിസ്മയം തീർത്ത സുന്ദരി ഇനി എന്ത് മാജിക്കാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും ഫാഷൻ ലോകവും.