കാൻ ചലച്ചിത്രമേള : സിനിമയോളമോ അതുക്കും േമലെയോ ഇന്ത്യൻ ഗ്ലാമർ?

HIGHLIGHTS
  • മേയ് മാസത്തിലെ 12 ദിവസം ലോക ഫാഷന്റെ നെഞ്ചിടിപ്പും മേളവും ഫ്രെഞ്ച് റിവേരയിലാണ്
  • കാനിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ് ബോളിവുഡ് താരങ്ങൾ.
priyanka-deepika-kangana-awe-onlookers-at-cannes
SHARE

മേയ് മാസത്തിലെ ഫ്രെഞ്ച് റിവേര എന്നാൽ ഫെസ്റ്റിവൽ ഡി കാൻ അല്ലെങ്കിൽ ദ് കാൻ ഫിലിം ഫെസ്റ്റിവൽ ആണ്. സംഭവം ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളയാണെങ്കിലും സിനിമയോളമോ അതുക്കും േമലെയോ പ്രശസ്തമാണ് കാൻസിന്റെ റെഡ് കാർപറ്റ്. 

മേയ് മാസത്തിലെ 12 ദിവസം ലോക ഫാഷന്റെ നെഞ്ചിടിപ്പും മേളവും ഫ്രെഞ്ച് റിവേരയിലാണ്.  ഫാഷൻ സീസണിന്റെ ട്രെൻഡ് സെറ്റിങ് വേദികൂടിയാണിവിടം. ലോക സിനിമയുടെ സ്ക്രീനിങ്ങിനൊപ്പം ഗ്ലിറ്റ്സും ഗ്ലാമറും ചേരുന്ന താരങ്ങളുടെ സംഗമവേദിയായ റെഡ് കാർപറ്റ്  കാനിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു.

പാം ഡി ഓർ എന്ന കാൻ സുവർണ പുരസ്കാരം ലഭിക്കുക മികച്ച സിനിമയ്ക്കാണെങ്കിലും  ഫാഷനിസ്റ്റകളുടെ ശ്രദ്ധകവരാൻ ലഭിക്കുന്ന ഇടമെന്ന പ്രാധാന്യമാണ് ഡിസൈനർമാർക്കിത്.

പ്രശസ്ത ഡിസൈനർമാരുടെ സീസണൽ റൺവേ ഫാഷൻ വസ്ത്രങ്ങള്‍ മുഖ്യധാരയിലെത്തുന്നത്  കാനിലെത്തുന്ന താരങ്ങളാണ്. കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാൻ ഇന്ത്യൻ സിനിമയെത്താറില്ലെങ്കിലും കാനിൽ ഫാഷനെ പ്രതിനിധീകരിക്കുന്നവരിൽ കാനിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ് ബോളിവുഡ് താരങ്ങൾ. 

aishwarya-rai-in-canness-2019

ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായ് തുടർച്ചയായ 18–ാം വർഷമാണ് കാനിലെത്തുന്നത്. പ്രിയങ്ക ചോപ്ര, സോനം കപൂർ, കങ്കണ റനൗത്ത്, ഹൗമ ഖുറൈശി തുടങ്ങി താരങ്ങളും കാനിലെത്തുന്ന പ്രമുഖരാണ്.

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA