സത്യപ്രതിജ്ഞാ വേദിയിൽ ‘മോദി ജാക്കറ്റ്’ തരംഗം; താരമായി മോദി

HIGHLIGHTS
  • മോദി തരംഗം സത്യപ്രതിജ്ഞാ വേദിയിലും അലയടിച്ചു
  • ബാൻധ്ഗാലാ ജാക്കറ്റുകൾക്ക് ഇന്ത്യൻ വിപണിയിൽ പ്രിയമേറി
modi-jacket-trending-on-the-swore-day
SHARE

മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ശ്രദ്ധേയമായി നേതാക്കളുടെ വസ്ത്രധാരണരീതി. ഇന്ത്യന്‍ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതും ലാളിത്യമുള്ളതുമായ വസ്ത്രങ്ങൾ ധരിച്ചാണ് മോദിയുൾപ്പെടയുള്ള നേതാക്കൾ ചടങ്ങിനെത്തിയത്.

വെള്ള കുർത്തയും ചാര നിറത്തിലുള്ള ബാൻധ്ഗാലാ ജാക്കറ്റുമായിരുന്നു മോദിയുടെ വേഷം. 2014–ൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ക്രീം നിറത്തിലുള്ള കുർത്തയും വെള്ള പൈജാമയും ഇളം തവിട്ടു നിറത്തിലുള്ള ബാൻധ്ഗാലാ ജാക്കറ്റുമായിരുന്നു ധരിച്ചത്.

INDIA-POLITICS-MODI

പ്രധാനമന്ത്രിയായ ശേഷം ബാൻധ്ഗാലാ ജാക്കറ്റുകൾ തുടർച്ചയായി ധരിക്കാൻ തുടങ്ങിയതോടെ അവയ്ക്ക് ഇന്ത്യൻ വിപണിയിൽ പ്രിയമേറി. ഇതോടെയാണ് ‘മോദി ജാക്കറ്റ്’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

PTI5_30_2019_000151B

മോദിയുടെ വസ്ത്രധാരണത്തെ വളരെ ലളിതവും മാന്യതയും ഒതുക്കമുള്ളതും എന്നാണ് പ്രശസ്ത ഫാഷൻ ഡിസൈനർ രോഹിത് ബാൽ വിശേഷിപ്പിച്ചത്. ‘‘ ജാക്കറ്റിന്റെ ചാര നിറം അദ്ദേഹത്തിന്റെ മുടിക്കും താടിക്കും അനുയോജ്യമാണ്. വളരെ പരിഷ്കൃതവും സ്റ്റൈലിഷും അന്തസ്സുറ്റതുമാണ് അവ’’– ബാൽ ദേശീയ വാർത്ത ഏജൻസിയായ ഐഎഎൻഎസ്സിനോട് പറഞ്ഞു.

Narendra Modi

കുർത്തയ്ക്കും പൈജാമയ്ക്കുമൊപ്പം ‘മോദി ജാക്കറ്റ്’ ധരിച്ചാണ് രാജ്നാഥ് സിങ്, അമിത് ഷാ, പിയൂഷ് ഗോയല്‍ എന്നിവരും ചടങ്ങിനെത്തിയത്. ഇതോടെ മോദി തരംഗം സത്യപ്രതിജ്ഞാ വേദിയിലും അലയടിച്ചു. കടും നീല കുർത്ത ധരിച്ചെത്തിയ നിതിൻ ഗഡ്കരിയാണ് കൂട്ടത്തിൽ വ്യത്യസ്തനായത്. മോദിക്കൊപ്പം ഇവർ ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. വേറെയും നേതാക്കൾ മോദി ജാക്കറ്റ് ധരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

കൈത്തറി സാരിയിലാണ് മുൻ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ എത്തിയത്. പേസ്റ്റൽ പിങ്ക് നിറത്തിലുള്ള സാരി ലാളിത്യം വിളിച്ചോതുന്നതായിരുന്നു. മെറൂൺ നിറത്തിലുള്ള സിൽക്ക് സാരിയായിരുന്നു സ്മൃതി ഇറാനിയുടെ വേഷം. ഇത്തരം സാരികളാണ് സ്മൃതി ഇറാനി സാധാരണയായി ധരിക്കാറുള്ളത്. 

ഡൽഹിയിലെ ചൂടു കൂടിയ കാലാവസ്ഥയിൽ അതിഥികളും വെളുത്ത വസ്ത്രങ്ങൾക്കാണു പ്രാധാന്യം നൽകിയത്. സാധാരണ ധരിക്കാറുളള വെള്ള കുർത്തയും പൈജാമയുമായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വേഷം. സോണിയാ ഗാന്ധി ഓഫ് വൈറ്റ് നിറത്തിലുള്ള കോട്ടൺ സാരി ധരിച്ചെത്തി. ബിജെപി പ്രതിനിധികളായി എത്തിയവരും വെള്ള നിറത്തിലുള്ള വസ്ത്രങ്ങളൾക്കാണ് പ്രാധാന്യം നൽകിയത്. ഇതിനൊപ്പം ചിലർ കാവി നിറത്തിലുള്ള ഷാളും ചുറ്റി.

kangana-modi-swearing-in

താരങ്ങളിൽ ശ്രദ്ധ നേടിയത് കങ്കണ റണൗട്ടാണ്. മോദിയോടുള്ള ആരാധനയും അദ്ദേഹം വീണ്ടും അധികാരത്തിലെത്തേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി മുൻപ് കങ്കണ രംഗത്തെത്തിയിരുന്നു. ഗോൾൺ ബോഡറുള്ള വെളള സാരിയായിരുന്നു താരത്തിന്റെ വേഷം. കറുപ്പ് കുർത്തയിലാണ് കരൺ ജോഹർ ശ്രദ്ധയാകർഷിച്ചത്. മുകേഷ് അംബാനി കറുത്ത സ്യൂട്ടും, ഭാര്യ നിത അംബാനി ചുവപ്പ് ചുരിദാറും ധരിച്ചെത്തി. 

വ്യാഴാഴ്ച രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങില്‍ 8000 അഥിതികൾ പങ്കെടുത്തു. 58 പേർ മോദി മന്ത്രിസഭയിൽ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA