ADVERTISEMENT

മലയാളികളുടെ പ്രിയതാരം ഭാവന ഇപ്പോൾ ബെംഗളൂരുവിലാണ്. വിവാഹശേഷം ഭർത്താവിനൊപ്പം അവിടേക്ക് ചേക്കേറിയെങ്കിലും തന്റെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇളം നീല നിറത്തിലുള്ള സാരി ധരിച്ചു നില്‍ക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്. 

Bhavana

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഭാവന ചിത്രങ്ങൾ പങ്കുവച്ചത്. ഭാവനയുടെ ചിത്രങ്ങള്‍ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഈ വേഷത്തിൽ താരം അതിസുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.

2018 മാർച്ചിലാണ് ഭാവനയും കന്നഡ നിർമാതാവ് നവീനും വിവാഹിതരായത്. 5 വർഷം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. തമിഴ് ചിത്രം ‘96’ ന്റെ കന്നഡ പതിപ്പ് ‘99’ ലാണ് ഭാവന അവസാനമായി അഭിനയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com