sections
MORE

ലണ്ടനിൽ ഹൃദയം കവർന്ന് പ്രിയങ്ക, ഇത് ഹോട്ട് ആന്‍ഡ് ക്ലാസിക് ലുക്ക്

HIGHLIGHTS
  • എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് പ്രിയങ്ക ചോപ്രയായിരുന്നു
  • കറുപ്പ് ഗൗൺ ആയിരുന്നു താരത്തിന്റെ വേഷം
priyanka-chopra-in-black-gown-hot-look
SHARE

ജൊനാസ് സഹോദരന്മാരുടെ കഥ പറയുന്ന ഡോക്യുമെന്ററി ചിത്രം ചേസിങ് ഹാപ്പിനസ്സിന്റെ പ്രീമിയർ ഷോ തിങ്കളാഴ്ച ലണ്ടനിലാണ് അരങ്ങേറിയത്. ജൊനാസ് കുടുംബത്തിലെ എല്ലാവരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. എന്നാൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് പ്രിയങ്ക ചോപ്രയായിരുന്നു. 

നിക് ജൊനാസിന്റെ കൈപ്പിടിച്ച് റെഡ് കാർപറ്റിലൂടെ പ്രിയങ്ക നടന്നെത്തി. ഇസ്രായേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിസൈനർ ഗാലിയ ലാഹ്‌വ് ഡിസൈൻ ചെയ്ത കറുപ്പ് ഗൗൺ ആയിരുന്നു താരത്തിന്റെ വേഷം.

സാറ്റൻ തുണി കൊണ്ടുള്ള ഗൗണിൽ താരം ഹോട്ട് ലുക്കിലായിരുന്നു. പ്ലൻഗിങ് വി നെക്‌ലിനും ടർട്ടിൽ നെക് ഡീറ്റൈലിങ്ങുനുമൊപ്പം അസിമിട്രിക്കൽ ഹെമിലൈനും ചേർന്ന കഴുത്ത് ഗൗണിന് ഭംഗിയേകി. തുടയോടു ചേർന്നുള്ള ഹൈ സ്ലിറ്റായിരുന്നു ഗൗണിന് ഹോട്ട് ലുക്ക് നൽകിയത്.

മെറൂൺ നിറത്തിലുള്ള സ്യൂട്ടായിരുന്നു നിക്കിന്റെ വേഷം. തന്റെ സ്വതസിദ്ധമായ തട്ടുപൊളിപ്പൻ സ്റ്റൈലിൽ നിക് പ്രിയങ്കയ്ക്കൊപ്പം നടന്നു. ജൊനാസ് സഹോദരന്മാരുടെ പുതിയ ആൽബത്തിന്റെ പിന്നണി കാര്യങ്ങളാണ് ‍ഡോക്യുമെന്ററിയിലുള്ളത്.

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA