ADVERTISEMENT

ഷാഷനിസ്റ്റുകൾക്ക് ഏറെ പ്രിയപ്പെട്ട വനിതാ സ്പോർട്സ് താരമാണ് സാനിയ മിർസ. കളത്തിലെ ആവേശം കൊണ്ടു ശ്രദ്ധേയായ സാനിയയുടെ സ്റ്റൈലിഷ് വസ്ത്രധാരണമാണ് ഫാഷൻ ലോകത്ത് താരമാക്കിയത്.

അടുത്തിടെ ഒരു മാസികയ്ക്കു വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാനിയ ആരാധകർക്കു വേണ്ടി പങ്കുവച്ചു. ടെന്നിസ്കോർട്ടു പോലെ ഒരുക്കിയ സെറ്റിലായിരുന്നു ഷൂട്ട്. ഹാഫ് പ്രിന്റ് ഡിസൈനുള്ള ജാക്കറ്റും കറുപ്പ് മിനി ജാക്കറ്റുമായിരുന്നു സാനിയയുടെ വേഷം. ഇതേ ഷോർട്സിനൊപ്പം ഗോൾഡ് മെറ്റാലിക് ജാക്കറ്റണിഞ്ഞ മറ്റൊരു ചിത്രവും താരം പങ്കുവച്ചു. 

സാനിയയുടെ ചിത്രങ്ങൾക്കു മികച്ച പ്രതികരണമാണ് ആരാധകർ നൽകിയത്. അമ്മയായതോടെ സാനിയ കൂടുതൽ സുന്ദരിയായി എന്ന്  കമന്റുകളുണ്ട്.   

2010 ൽ പാകിസ്ഥാന്‍ ക്രിക്കറ്റർ ശുഐബ് മാലിക്കിനെ വിവാഹം കഴിച്ച സാനിയ ഏഴു മാസം മുൻപാണ് ഒരു കുഞ്ഞിനു ജന്മം നൽകിയത്. ഇസ്ഹാൻ മിർസ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പ്രസവത്തിനുശേഷം ഫിറ്റ്നസ് തിരിച്ചു പിടിക്കാൻ 32കാരിയായ സാനിയ പിന്തുടർന്ന ചിട്ടയായ വ്യായമറകളും ഡയറ്റും സോഷ്യൽ ലോകത്തിന്റെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com