ADVERTISEMENT

ഫാഷൻ ലോകത്ത് മിന്നിത്തിളങ്ങുകയാണ് ബോളിവുഡ് താരം കിയാര അദ്വാനി. പ്രമുഖ മാസികകളുടെ കവർ ഗേളായും ഫാഷൻ ഷോകളിൽ ഷോ സ്റ്റോപ്പറായും കയ്യടി നേടുന്ന താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടിനും വേണ്ടി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആ പ്രതീക്ഷ കിയാര തെറ്റിക്കാറുമില്ല.

താരത്തിന്റെ വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് ഇക്കൂട്ടത്തിൽ പുതിയത്. ഫെമിന വെഡ്ഡിങ് ടൈംസിനു വേണ്ടിയാണ് മോഡേൺ വധുവായി കിയാര അണിഞ്ഞൊരുങ്ങിയത്. നാലു വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ ആവേശത്തോടെ ചിത്രങ്ങൾ സ്വീകരിച്ചു.

ഡിസൈനർമാരായ ശിവനും നരേഷും ചേർന്നു തയാറാക്കിയ ഗോൾഡൻ ലഹങ്കയിൽ ഹോട്ട് ലുക്കിലാണ് കിയാര. മുത്തുകളും ബീഡുകളും തുന്നിച്ചേര്‍ത്ത ലഹങ്കയ്ക്കൊപ്പം സ്റ്റൈലിഷ് അഭരണങ്ങൾ.

kiarta-photoshoot

മാസികയുടെ കവർ ചിത്രത്തിൽ ബോബോ കൽക്കട്ടയുടെ മൾട്ടി ഹ്യൂഡ് ഗൗണാണ് വേഷം. നിറങ്ങളാൽ സമ്പന്നമായ സമ്മർ സ്റ്റൈൽ ഗൗണ്‍. ഹെവി വർക്കുകൾ നിറഞ്ഞ മാലയും വളകളുമാണ് ആഭരണങ്ങൾ.

kiara-advani-photoshoot-1

ലാവണ്ടർ നിറത്തിലുള്ള ഗൗൺ നാടോടി കഥകളിലെ സിൻഡ്രല്ലയെ അനുസ്മരിപ്പിക്കും. ലിൻ ആൻ ലോബോയാണ് സ്റ്റൈലിസ്റ്റ്. ഓറഞ്ചും വെള്ളയും നിറത്തിലുള്ള ചെരുപ്പും ശ്രദ്ധ നേടും.

kiara-photoshoot--1

ഇന്ത്യൻ എബ്രോയഡ്രിയുടെ സൗന്ദര്യം നിറയുന്ന കോര്‍സെറ്റ് ടോപ്പും മൾട്ടി കളർ ലഹങ്കയുമാണ് കിയാരയുടെ നാലാമത്തെ ലുക്കിന് കരുത്തേകുന്നത്. കല്ലുമാലയും വളകളും ലുക്കിന് പൂർണത നൽകുന്നു.

kiara-advani

മഹേന്ദ്രസിംഗ് ധോണി ദി അൺടോൾഡ് സ്റ്റോറിയിലൂടെയാണ് കിയാര ബോളിവുഡിലെത്തുന്നത്. കരൺ ജോഹർ സംവിധാനം ചെയ്ത വെബ് സീരിസാണ് കിയാരയുടെ കരിയർ മാറ്റി മറിച്ചത്. ‘‘അമിതാഭ് ബച്ചൻ, ആമിർ ഖാൻ, സഞ്ജയ് ലീലാ ബൻസാലി എന്നവരോടൊപ്പം പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. കൂടുതൽ മികച്ച വേഷങ്ങള്‍ ചെയ്യണം’’– കിയാര ഫോട്ടോഷൂട്ടിനിടയിൽ പറഞ്ഞു.

എഫ്എച്ച്എം മാസികയ്ക്കു വേണ്ടി നടത്തിയ ചൂടൻ ഫോട്ടോഷൂട്ടിനു പിന്നാലെയാണ് വെഡ്ഡിങ് ഷൂട്ടുമായി കിയാര തിളങ്ങിയത്. ഫാഷൻ ലോകത്തെ വിലയേറിയ ബോളിവുഡ് താരം എന്നാണ് ഫാഷനിസ്റ്റുകൾ കിയാരയെ വിശേഷിപ്പിക്കുന്നത്. സിനിമാ മേഖലയിൽ കയ്യടി നേടുന്നതിനൊപ്പം ഫാഷൻ ലോകത്ത് സ്ഥിരതയാർന്ന പ്രകടനം നടത്താനും കിയാര ശ്രദ്ധിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com