ADVERTISEMENT

ബോളിവുഡ് താരം റിഛ ഛദ്ദയുടെ പുതിയ ചിത്രം കണ്ടു ഫാഷൻ ലോകം ആദ്യം അമ്പരന്നു. ഇലകൾ കൊണ്ടുള്ളതായിരുന്നു താരത്തിന്റെ വസ്ത്രം. എന്നാൽ ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്രാധാന്യം സ്റ്റൈലിഷായി റിച്ച അവതരിപ്പിച്ചതാണെന്ന് അറിഞ്ഞതോടെ അമ്പരപ്പ് അവസാനിച്ചു. താരത്തെ തേടി അഭിനന്ദനങ്ങളും എത്തി.

ലെറ്റിയൂസ് ഇലകള്‍ കൊണ്ടാണ് വസ്ത്രം തയാറാക്കിയത്. അലങ്കാരത്തിനായി ഒരു വശത്ത് പിങ്ക് കാബേജും പിടിപ്പിച്ചു. ഒരു ഇല റിച്ച കടിച്ച് പിടിച്ചാണ് റിച്ച ചിത്രത്തിനു പോസ് ചെയ്തത്.

‘‘എന്റെ ഭക്ഷണത്തിൽ പേടിയോ കുറ്റബോധമോ ഇല്ല, സന്തോഷവും സന്തുലനവും മാത്രം’’ എന്ന അമേരിക്കന്‍ ന്യൂട്രീഷനിലിസ്റ്റ് എല്ലി ക്രിംഗറിന്റെ വാക്കുകൾക്കൊപ്പമാണ് ചിത്രം പങ്കുവച്ചത്. 

ചിത്രം താരത്തിന്റെ ആരാധകർ ഏറ്റെടുത്തു. മുയലിന്റെ കണ്ണിൽ പെടാതെ സൂക്ഷിക്കണേ എന്ന രസകരമായ കമന്റുകളും കൂട്ടത്തിലുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com